'ശാലു പേയാട് അതിർവരമ്പുകൾ ലംഘിച്ചു, ഞങ്ങളുടെ ഭാഗം വെളിപ്പെടുത്താൻ സമയമായി'; നിയമപരമായി നീങ്ങി ആരതി പൊടി!
റോബിൻ എല്ലാത്തരത്തിലും ഫ്രോഡാണ് എന്ന തരത്തിലാണ് ശാലു പേയാട് സംസാരിച്ചത്. ചില യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് ശാലു പേയാടും സുഹൃത്ത് ആരവും റോബിനെ കുറിച്ച് സംസാരിച്ചത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന രണ്ട് പേരുകളാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. റോബിന്റെ പഴയ സുഹൃത്ത് സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് അടുത്തിടെ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ടത്.
റോബിൻ എല്ലാത്തരത്തിലും ഫ്രോഡാണ് എന്ന തരത്തിലാണ് ശാലു പേയാട് സംസാരിച്ചത്. ചില യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് ശാലു പേയാടും സുഹൃത്ത് ആരവും റോബിനെ കുറിച്ച് സംസാരിച്ചത്.
റോബിന്‍ രാധാകൃഷ്ണന്‍ തന്നെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കിയതോടെയാണ് താന്‍ പിന്‍വലിയാന്‍ തുടങ്ങിയതെന്നാണ് ശാലു പേയാട് പറഞ്ഞത്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം പിന്നീട് നിരവധി ട്രോളുകൾക്കും കാരണമായി.

ആരതി പൊടി തന്നോട് റോബിന്‍ രാധാകൃഷ്ണനെ കുറിച്ചുള്ള ചില പരാതികള്‍ പറഞ്ഞിരുന്നുവെന്നും ആരതി പൊടിയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പുറത്ത് വിട്ട് കൊണ്ട് ശാലു പേയാട് മുമ്പ് പറഞ്ഞിരുന്നു.
റോബിന്‍ രാധാകൃഷ്ണനെ വിശ്വസിക്കാനാകില്ലെന്നും സ്വന്തം ലാഭത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നയാളാണ് റോബിനെന്നും ശാലു പേയാട് ആരോപിച്ചിരുന്നു.
റോബിന്‍ രാധാകൃഷ്ണനെ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ സഹിക്കനാകാതെ ആരതി പൊടി തന്നെ കണ്ട് പരാതി പറഞ്ഞിരുന്നു എന്നായിരുന്നു ശാലു പേയാട് പറഞ്ഞിരുന്നത്.
ഒരിക്കല്‍ രാത്രി ആരതി പൊടി ആവശ്യപ്പെട്ടത് പ്രകാരം താന്‍ അവരേയും സുഹൃത്തിനേയും കണ്ടു എന്നും ശാലു പേയാട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ശാലു പേയാട് പുറത്ത് വിട്ടിരുന്നു.
എന്നാലിപ്പോൾ ശാലു പേയാടിനെതിരെ നിയമപരമായി നീങ്ങാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ് ആരതി പൊടി.
ബന്ധപ്പെട്ട അധികാരികൾക്ക് ശാലു പേയാടുമായി ബന്ധപ്പെട്ട് തന്റെ കൈയ്യിലുള്ള എല്ലാ തെളിവുകളും കൈമാറിയതായി ആരതി പൊടി സോഷ്യൽമീഡിയ വഴി അറിയിച്ചു. തെളിവുകളും പരാതിയും നൽകിയതിന്റെ ചിത്രങ്ങളും ആരതി പുറത്തുവിട്ടു.

'വിവാദങ്ങൾ ഉണ്ടാക്കിയവർ അറിയാൻ... നിങ്ങൾ കെട്ടിച്ചമച്ച എല്ലാ വ്യാജ ആരോപണങ്ങളെല്ലാം നിയമപരമായി അവസാനിപ്പിക്കും. എന്റെ സിനിമ റിലീസിന് ഒരുങ്ങുന്നതിനാൽ ഞാൻ ഇത്തരം വിഷയങ്ങളോട് പ്രതികരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു.'
'പക്ഷെ ഇപ്പോൾ എന്റെ സഹിഷ്ണുതയ്ക്കും അപ്പുറത്തേക്ക് അതിർവരമ്പുകൾ ബേധിച്ച് ശാലു പേയാട് കടന്നു. എല്ലാ കഥകൾക്കും രണ്ട് വശങ്ങളുണ്ട്. ഞങ്ങളിൽ നിന്ന് സത്യം വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു.'
'ഒരാളുടെ സൽപ്പേരിന് കളങ്കം വരുത്തി സോഷ്യൽ മീഡിയയിൽ ആളുകളുടെ ചിന്തകളെ മാറ്റി മറിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്യാൻ കഴിയില്ല. നിങ്ങൾക്കെതിരായ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്.'
'എല്ലാം നിയമ അധികാരികളെ ഏൽപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ ദുഷ്‌കരമായ സമയങ്ങളിൽ ഞങ്ങളെ പിന്തുണച്ചവരോട് അവസാനിക്കാത്ത സ്നേഹം അറിയിക്കുകയും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു' ആരതി പൊടി സോഷ്യൽമീഡിയയിൽ കുറിച്ചു.
ദില്‍ഷയ്ക്കെതിരെ റോബിന്‍ സൈബര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കിയെന്നും ശാലു പേയാട് വെളിപ്പെടുത്തിയിരുന്നു.
ദില്‍ഷ റോബിനെ തേച്ചതാണോ അതോ റോബിന്‍ ദില്‍ഷയെ തേച്ചതാണോയെന്ന് അഭിമുഖത്തില്‍ ശാലുവിനോട് അവതാരകന്‍ ചോദിച്ചപ്പോൾ എന്‍റെ അനുഭവത്തില്‍ നിന്നും അത് മനസിലായില്ലേ എന്നാണ് ശാലു മറുപടി നല്‍കുന്നത്.
റോബിന്‍ തന്നെയാണ് ദില്‍ഷയെ തേച്ചത്. അവള്‍ക്ക് തേക്കേണ്ട കാര്യമില്ലല്ലോ. വെടക്കാക്കി തനിക്കാക്കുകയാണ് അവന്‍റെ ശീലമെന്നും ശാലു പറഞ്ഞിരുന്നു. ഫെബ്രുവരിയിലായിരുന്നു റോബിനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.


Click it and Unblock the Notifications