'ഈ കെട്ടിപിടുത്തം കാണുമ്പോൾ ബിഗ് ബോസിൽ കെട്ടിപ്പിടിച്ച് കരഞ്ഞ സീൻ ഓർമ വരും'; ലക്ഷ്മിക്കൊപ്പം റോബിൻ!
ബിഗ് ബോസ് സീസൺ ഫോറിലും ആ സമയത്തെ ട്രോളുകളിലും ഏറ്റവും കൂടുതല്‍ നിറഞ്ഞ് നിന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയയുടെ സംസാരങ്ങളും പെരുമാറ്റവുമെല്ലാം ബിഗ് ബോസില്‍ കളിയാക്കാനുള്ള കാരണങ്ങളായി.
ലപ്രി എന്നാണ് പ്രേക്ഷകർ ലക്ഷ്മിപ്രിയയെ വിളിച്ചിരുന്നത്. എല്ലാ കാര്യങ്ങളിളും ഇടപെടുകയും കുലസ്ത്രീയെപ്പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത് മറ്റുള്ള മത്സരാർഥികളെ പരിഹസിച്ചുവെന്നാരു ആരോപണവും ലക്ഷ്മിപ്രിയ ഹൗസിൽ നിന്ന സമയങ്ങളിൽ സഹമത്സരാർഥികൾക്കുണ്ടായിരുന്നു.
പക്ഷെ തനിക്കെതിരെ വന്ന എല്ലാ വിഷങ്ങളേയും ലക്ഷ്മിപ്രിയ ധൈര്യപൂര്‍വ്വം നേരിട്ടു. വളരെ ശക്തരെന്ന് വിചാരിച്ച പല ആളുകളും ഗെയിമില്‍ നിന്ന് പുറത്ത് പോയിട്ടും ലക്ഷ്മിപ്രിയ പടിയിറങ്ങിയത് 100 ദിവസം പിന്നിട്ടാണ്. യാതൊരു പ്ലാനും ഇല്ലാതെയാണ് ലക്ഷ്മിപ്രിയ ബിഗ് ബോസിലേയ്ക്ക് വന്നത്.
കഴിഞ്ഞ സീസണുകൾ കുത്തിയിരുന്ന് കാണുകയോ അതേക്കുറിച്ച് പഠിക്കുകയോ ഒന്നും ചെയ്യാതെയാണ് ലക്ഷ്മിപ്രിയ അവിടേയ്ക്ക് വന്നത്. പക്ഷെ പല ആളുകളും വന്നിരുന്നത് അങ്ങനെയല്ല.

തന്നെ ഞെട്ടിച്ചത് റോബിനാണെന്നും. ആ വീട്ടില്‍ പലപ്പോഴും ഒറ്റപ്പെടേണ്ടി വന്നപ്പോഴും എന്നെ സമാധാനിപ്പിച്ചതും സ്‌ട്രോങ്ങായിട്ട് കളിക്കെന്ന് പറഞ്ഞതും റോബിന്‍ മാത്രമാണെന്നാണ് ലക്ഷ്മിപ്രിയ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
റോബിൻ മത്സരത്തിൽ നിന്നും പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ച മത്സരാർഥികളിൽ ഒരാളും ലക്ഷ്മിപ്രിയായിരുന്നു. പുറത്ത് വന്നശേഷവും റോബിനുമായി നല്ലൊരു സൗഹൃദം ലക്ഷ്മിപ്രിയയ്ക്കുണ്ട്.

റോബിന്റേയും ഭാവി വധു ആരതി പൊടിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് ആഘോഷമായി നടന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ബിഗ് ബോസിൽ റോബിനൊപ്പം മത്സരിച്ച രണ്ട് മത്സരാർകൾ മാത്രമാണ് വന്നത്.
അതിൽ ഒന്ന് ലക്ഷ്മിപ്രിയയും മറ്റൊന്ന് ബ്ലെസ്ലിയുമായിരുന്നു. ദിൽഷ വിഷയത്തിൽ ബ്ലെസ്ലിയുമായി പലവട്ടം സോഷ്യൽമീഡിയിയൽ ഏറ്റുമുട്ടിയിട്ടുള്ള വ്യക്തിയാണ് റോബിൻ. പിന്നീട് ഇരുവരും കാര്യങ്ങൾ പറഞ്ഞ് ഒത്തുതീർപ്പാക്കി.

റോബിനുമായി തുടക്കത്തിൽ നല്ല സൗഹൃദം ഉണ്ടായിരുന്ന സംവിധായകൻ ടോം ഇമ്മട്ടിയും പിന്നീട് റോബിനുമായും ആരതി പൊടിയുമായുള്ള സൗഹൃദത്തിൽ നിന്നും അകലം പാലിച്ചിരുന്നു. പക്ഷെ റോബിന്റേയും ആരതിയുടേയും ക്ഷണം സ്വീകരിച്ച വിവാഹ നിശ്ചയത്തിന് ടോം ഇമ്മട്ടിയും വന്നിരുന്നു.
ഇപ്പോഴിത തനിക്ക് പ്രിയപ്പെട്ടവരായ ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ടോം ഇമ്മട്ടി എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ച് നിശ്ചയത്തിൽ പങ്കെടുക്കാൻ വന്നതിന്റെ സന്തോഷം അറിയിച്ചിരിക്കുകയാണ് റോബിൻ.

ലക്ഷ്മിപ്രിയയെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് എന്റെ ചേച്ചിയെന്നാണ് റോബിൻ കുറിച്ചത്. സമീപത്ത് സന്തോഷത്തോടെ ആരതി പൊടിയേയും കാണാം. റോബിന്റെ ചേച്ചിയമ്മയാണ് ലക്ഷ്മിപ്രിയ എന്നാണ് ആരാധകർ പുതിയ ചിത്രത്തിന് കമന്റായി കുറിച്ചത്.
'ഡോക്ടറുടെ ചേച്ചിയമ്മയെ മറക്കാൻ പറ്റില്ല, ഒരുപാട് ആഗ്രഹിച്ചിരുന്നു... വെയിറ്റ് ചെയ്തിരുന്നു... ഈ ചേച്ചി-അനിയൻ കോമ്പോ വീണ്ടും ഒന്നിക്കുന്നത് കാണാൻ, ഈ കെട്ടിപിടിത്തം കാണുമ്പോൾ ബിഗ് ബോസിൽ കെട്ടിപ്പിടിച്ച് കരഞ്ഞ സീൻ ഓർമ വരും' എന്നെല്ലാമാണ് ആരാധകർ കുറിച്ചത്.

നന്ദി സഹോദരാ... എന്നാണ് ടോം ഇമ്മട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റോബിൻ കുറിച്ചത്. 'റോബിനും ആരതിയും ഒന്നിക്കാൻ നിമിത്തമായ മനുഷ്യനാണ് ടോം ഇമ്മട്ടി, ഇങ്ങനെ രണ്ട് പേരെയും ഒരുമിച്ച് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. പലരും പലതും പറഞ്ഞ് വരും കുത്തിതിരുപ്പ് ഉണ്ടാക്കാനായി. പെട്ടന്ന് ഒന്നും വിശ്വസിക്കരുത്.'
'എടുത്തു ചാട്ടം ഒഴിവാക്കി നന്നായി തീരുമാനങ്ങൾ എടുക്കാൻ കഴിയട്ടെ' എന്നാണ് ആരാധകർ റോബിന്റേയും ടോം ഇമ്മട്ടിയുടേയും ചിത്രത്തിന് താഴെ കുറിച്ചത്. നിശ്ചയത്തിൽ പങ്കെടുക്കാൻ ക്ഷണം സ്വീകരിച്ചെത്തിയ ബ്ലെസ്ലിയോടും റോബിൻ നന്ദി അറിയിച്ചു.


Click it and Unblock the Notifications