ഒമ്പതാം തവണ റിയാസിന്റെ സ്വന്തം കൊല്ലത്ത് മാസായി വീണ്ടും റോബിൻ, അസൂയക്കാർ കണ്ണ് തുറന്ന് കാണൂവെന്ന് ആരാധകർ!

ബി​ഗ് ബോസ് സീസൺ ഫോർ അവസാനിച്ച് സീസൺ 5 തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. പക്ഷെ ഇപ്പോഴും സീസൺ നാലിലെ മത്സരാർഥികൾ തമ്മിലുള്ള വഴക്കും പരസ്പരമുള്ള പരിഹാസവും സോഷ്യൽമീഡിയ വഴി തുടരുകയാണ്.

ബി​ഗ് ബോസിലെ മുൻ മത്സരാർഥികളെ ഫോളോ ചെയ്യുന്ന ആരാധകർ തന്നെ ബി​ഗ് ബോസ് സീസൺ 4 തീർന്ന വിവരം നിങ്ങൾ‌ അറിഞ്ഞില്ലേയെന്നാണ് മുൻ മത്സരാർഥികളോട് ചോദിക്കുന്നത്. ബി​ഗ് ബോസ് ഹൗസിനുള്ളിൽ‌ നടന്നതിനേക്കാൾ വലിയ വഴക്കാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി വീടിന് പുറത്ത് സോഷ്യൽമീഡിയ വഴി നടക്കുന്നത്.

അതിൽ പരസ്പരം ഏറ്റവും കൂടുതൽ ഏറ്റുമുട്ടുന്നത് റിയാസ്, റോബിൻ, ജാസ്മിൻ എന്നിവർ തമ്മിലാണ്. റോബിനുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ സോഷ്യൽമീഡിയ വഴി റിയാസും ജാസ്മിനും പരി​ഹസിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം റോബിന്റെ വിവാഹ നിശ്ചയം നടന്നപ്പോഴും വലിയ രീതിയിൽ ജാസ്മിൻ അടക്കം പരിഹസിച്ച് എത്തിയിരുന്നു. ബി​ഗ് ബോസ് സീസൺ ഫോർ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ മത്സരാർഥിയായിരുന്നു റോബിൻ.

ഫോക്കസ് അല്ലേ

എഴുപത് ദിവസം ഷോയിൽ നിന്നശേഷം റോബിൻ പുറത്തായിയെങ്കിലും ഹൗസിനുള്ളിൽ ബാക്കിയായ മറ്റ് മുഴുവൻ മത്സരാർഥികളുടേയും ഇരട്ടിയുടെ ഇരട്ടിയായിരുന്നു റോബിന്റെ ഫാൻസിന്റെ എണ്ണം.

അതിനാൽ തന്നെ റോബിനെ പരിഹസിച്ച് റിയാസോ ജാസ്മിനോ മറ്റുള്ള മത്സരാർഥികളോ എത്തിയാൽ അവർക്ക് നേരെയും സൈബർ ആക്രമണം ഉണ്ടാകാറുണ്ട്. റോബിന്റെ പ്രണയിനിയാണ് എന്നതിന്റെ പേരിൽ റിയാസ് ആരതി പൊടിയെ പരിഹസിച്ചതും വലിയ വിമർശനങ്ങൾ‌ക്ക് വഴിവെച്ചിരുന്നു.

റിയാസിന്റെ സ്വന്തം കൊല്ലത്ത് മാസായി വീണ്ടും ഡോ.റോബിൻ

അതിനുശേഷം റോബിനും റിയാസും ചെറിയ കാര്യത്തിന് പോലും പരസ്പരം സോഷ്യൽമീഡിയ വഴി ഏറ്റുമുട്ടുകയാണ്. ഇപ്പോഴിത റോബിന്റെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

റിയാസിന്റെ നാടായ കൊല്ലത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതിന്റേയും അവിടെ കിട്ടിയ ​ഗംഭീര സ്വീകരണത്തിന്റേയും വിശേഷങ്ങളാണ് റോബിൻ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ജിടെക്ക് ജിസൂം സീസൺ 9 ഫിനാലെയിൽ പങ്കെടുക്കാൻ പോയതിന്റെ വിശേഷമാണ് റോബിൻ പങ്കുവെച്ചത്.

അസൂയക്കാർ കണ്ണ് തുറന്ന് കാണൂവെന്ന് ആരാധകർ

ഒമ്പതാം തവണയാണ് താൻ കൊല്ലത്ത് പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതെന്നും ഫോക്കസ് അല്ലേ എന്നുമാണ് സ്വീകരണ വീഡിയോ പങ്കുവെച്ച് റോബിൻ കു​റിച്ചത്. തന്റെ തനത് ശൈലിയിൽ അലറി വിളിച്ച് തന്റെ ആരാധകരെ എനർജെറ്റിക്കാക്കി റോബിൻ നിർത്തുന്നതും വീഡിയോയിൽ കാണാം.

നിരവധി പേരാണ് റോബിന‍െ കാണാനും ചുറ്റും നിന്ന് സെൽഫി എടുക്കാനുമായി എത്തിയത്. വീഡിയോ വൈറലായതോടെ നിരവധി പേർ റോബിനെ അഭിനന്ദിച്ചും ജാസ്മിനേയും റിയാസിനേയും കളിയാക്കിയും രം​ഗത്തെത്തി.

ഒമ്പതാം തവണയാണ് കൊല്ലത്ത്

'എല്ലാവർക്കും റോബിനെ മതി. ചുമ്മാ ചെന്ന് നിന്നാൽ പോലും കാമറ ഫോക്കസാണ്. ഇതൊക്കെ കാണുമ്പോൾ ചിലർക്ക് സഹിക്കാൻ കഴിയില്ല. സ്വന്തം ഹാർഡ് വർക്കും ഡെഡിക്കേഷനും കൊണ്ട് ഉണ്ടാക്കിയെടുത്ത ഫാൻ ബേസാണ്... അത് എന്നും ഇതുപോലെ തന്നെ കാണും,'

'എപ്പോഴും നീയൊക്കെ റോബിനെ വിളിക്കാതെ ചുരുളി അമ്മച്ചിയെ വിളികിനെടാ..... അസൂയ മൂത്ത് ആ തള്ള അറ്റാക്ക് വന്ന് ചാവും ഇങ്ങനെ പോയാൽ, കൊല്ലം ഫുൾ ഫോക്കസാണ് ഡോക്ടറെ... നിങ്ങൾ പൊളിക്ക്' എന്നെല്ലാമാണ് റോബിനെ സപ്പോർട്ട് ചെയ്ത് വന്ന കമന്റുകൾ.

ആരതിയും റിയാസ് സലീമും

കഴിഞ്ഞ ദിവസമായിരുന്നു റോബിന്റേയും ആരതി പൊടിയുടേയും വിവാഹ നിശ്ചയം വളരെ ​ഗ്രാന്റായാണ് പരിപാടി സംഘടിപ്പിച്ചത്. അതിനായി ആരതി സ്വന്തമായി ഡിസൈൻ ചെയ്ത ഹെവി വർക്കുള്ള പർപ്പിൾ നിറത്തിലുള്ള ലഹങ്കയാണ് ധരിച്ചത്.

ആ ലഹങ്കയുടെ ഡിസൈൻ ആരതി പൊടി കോപ്പിയടിച്ചതാണെന്നും അത് തനിക്ക് പരിചയമുള്ള ഒരു ​ഗ്രൂപ്പ് നേരത്തെ ചെയ്തതാണെന്നും പറഞ്ഞ് ആരോപണവുമായി റിയാസ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. അതിനെതിരെ നിയമപരമായി നീങ്ങുമെന്നും ആരതി പൊടി പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X