'ട്രോൾ ചെയ്ത് ഡീഗ്രേഡ് ചെയ്താൽ ആരതി എന്നെ കളഞ്ഞിട്ട് ഓടി രക്ഷപ്പെടുമെന്ന് വിചാരിച്ചോ?'; അസൂയക്കാരോട് റോബിൻ!
സോഷ്യൽമീഡിയ സജീവമായതോടെ ഇന്ന് ഒരാളുടെ വളർച്ചയും തളർച്ചയുമെല്ലാം ഏറെക്കുറെ നിശ്ചയിക്കുന്നത് സോഷ്യൽമീഡിയ കൂടിയാണെന്ന് പറയാതെ വയ്യ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫെയിം റോബിൻ രാധാകൃഷ്ണൻ.
കുറച്ച് മാസങ്ങൾക്ക് മുമ്പ് റോബിന് വേണ്ടി നിർത്താതെ പ്രസംഗിക്കുകയും പോസ്റ്റിടുകയും ചെയ്തവരാണ് ഇപ്പോൾ റോബിനെ പരിഹസിക്കുന്നവരിൽ ഏറെയും. ബിഗ് ബോസിലെത്തി വെറും രണ്ടാഴ്ച കൊണ്ട് ആരാധകരേയും ആർമിയും വരെ റോബിന് വേണ്ടി ഉണ്ടായി.
അടുത്തിടെയാണ് റോബിൻ പറഞ്ഞതിലും ചെയ്തതിലും പലതും കള്ളമാണെന്ന് ശാലു പേയാട് അടക്കമുള്ളവർ വെളിപ്പെടുത്തിയപ്പോൾ ഡിഗ്രേഡിങ് വന്ന് തുടങ്ങിയത്.

സോഷ്യൽമീഡിയ തൊട്ടാൻ പൊള്ളുന്ന ആയുധമാണ്. അവിടെ എന്ത് ചെയ്യുമ്പോഴും പത്ത് വട്ടം ആലോചിക്കണം. അല്ലെങ്കിൽ സ്വന്തം തലയിൽ തന്നെ വീഴുന്ന വാളായി അത് മാറും. അടുത്തിടെയായി റോബിന് സംഭവിച്ചതും അത് തന്നെയാണ്. പണ്ട് എടുത്ത പല വീഡിയോകളും ഇപ്പോൾ ശത്രുക്കളായി മാറിയവർ കുത്തിപ്പൊക്കി കൊണ്ടുവന്നാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ബിഗ് ബോസ് ഹൗസിൽ വെച്ച് വലിയ ശബ്ദത്തിലും അലറിയുമുള്ള റോബിന്റെ പ്രകടനങ്ങൾക്ക് നിരവധി ആരാധകരുണ്ടായിരുന്നു. എന്നാൽ ഹൗസിന് പുറത്തിറങ്ങി ഇത്രയും മാസം പിന്നിട്ടിട്ടും കുട്ടികളുടെ പെരുമാറ്റം റോബിൻ തുടർന്നതും വിനയായി.
ഏറ്റവും അവസാനം കൊച്ചിയിലെ ചിൽഡ്രൺസ് ഹോമിൽ പോയി ഭക്ഷണം വിതരണം ചെയ്ത് അതിന്റെ ഫോട്ടോയും വീഡിയോയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് വലിയ വിവാദമായിരുന്നു. ശേഷം വിവാദങ്ങളോട് പ്രതികരിക്കാൻ നിൽക്കാതെ ശ്രീലങ്കയ്ക്ക് ടൂറ് പോയ റോബിൻ മൂന്ന്, നാല് ദിവസം കഴിഞ്ഞാണ് തിരികെ കേരളത്തിലെത്തിയത്.
കുറച്ച് നാളുകളായി പൊതു പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന റോബിൻ രണ്ട് ദിവസം മുമ്പാണ് വീണ്ടും ഉദ്ഘാടനങ്ങൾക്ക് എത്തി തുടങ്ങിയത്. ഇപ്പോഴിത തന്റെ പേരിലുണ്ടായ വിവാദങ്ങളിലും ട്രോളുകളിലും തനിക്ക് എന്താണ് പറയാനുള്ളതെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ് റോബിൻ.

സുഹൃത്തിന്റെ സലൂണിന്റെ ഉദ്ഘാടനത്തിന് ഭാവി വധു ആരതി പൊടിക്കൊപ്പം എത്തിയപ്പോഴാണ് റോബിൻ ട്രോളുകളോട് പ്രതികരിച്ചത്. വാങ്ങുമെന്ന് പ്രഖ്യാപിച്ച പോർഷെ പനമേറ എപ്പോൾ വരുമെന്നും റോബിൻ വ്യക്തമാക്കി.
ട്രോൾ ചെയ്ത് ഡിഗ്രേഡ് ചെയ്താൽ ആരതി തന്നെ കളഞ്ഞിട്ട് ഓടി രക്ഷപ്പെടുമെന്ന് വിചാരിച്ചവർ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് മനസിലാക്കി വെച്ചോളാനും തങ്ങൾ എന്തായാലും വിവാഹിതരാകുമെന്നും റോബിൻ വ്യക്തമാക്കി. 'കണ്ടന്റ് കൊടുക്കേണ്ട സമയത്ത് ഞാൻ കണ്ടന്റ് കൊടുക്കും. കഴിഞ്ഞ മാസം 2500 വീഡിയോസാണ് എന്റെ പേരിൽ യുട്യൂബിൽ ഇറങ്ങിയത്.'
'ഏത് സിനിമാ നടനുണ്ട് ഇത്രയും വീഡിയോകൾ ഒറ്റയടിക്ക് വരുന്നത്?. എന്നെ എത്രമാത്രം ഡിഗ്രേഡ് ചെയ്യുന്നുവോ അത്രമാത്രം ഞാൻ ലൈം ലൈറ്റിൽ നിന്നുകൊണ്ടിരിക്കും. ആ റിയാലിറ്റി മനസിലാക്കുക. ഞാൻ ട്രോൾസ് കാണാറുണ്ട്. മറ്റുള്ളവരെ കൊണ്ട് എന്റെ വീഡിയോകൾ ചെയ്യിപ്പിക്കുക എന്നതാണ് കഴിവ്. ഡീഗ്രേഡിങ് പല രീതിയിൽ നടക്കുന്നുണ്ടായിരുന്നു. അത് സോഷ്യൽമീഡിയയുടെ രീതിയാണ്.'
'ഞാനും ആരതിയും ഹാപ്പിയാണ്. ഒന്ന് മാറി നിൽക്കാൻ വേണ്ടിയാണ് ശ്രീലങ്കയ്ക്ക് പോയത്. പോർഷെ പനമേറ തന്നെയാണ് അടുത്ത് കാറ്. പയ്യെ ചെയ്യമല്ലോ. പെട്ടന്ന് പോർഷെ മേടിക്കണം എന്നൊന്നുമില്ലല്ലോ. പോർഷെ കാർ വരുമ്പോൾ നിങ്ങളെ അറിയിക്കും' എന്നാണ് റോബിൻ പറഞ്ഞത്. തന്റെ സിനിമ പോസ്റ്ററിന് റീച്ച് ഉണ്ടാക്കി തന്നവരോട് നന്ദിയും റോബിൻ പറഞ്ഞു. മനപൂർവമാണ് രണ്ട് കൈയ്യിലും വാച്ചിട്ടതെന്നും റോബിൻ വ്യക്തമാക്കി.


Click it and Unblock the Notifications