'മനസമാധാനമാണ് വലുത്, സൂക്ഷിച്ചും കണ്ടും പോകുന്നു, പെണ്ണുങ്ങൾ കുറ്റം പറയുന്നത് പോലെയാണ് ഇന്റർ‌വ്യൂ'; റോബിൻ!

ബി​ഗ് ബോസ് സീസൺ ഫോർ ഫെയിം റോബിന് കിട്ടിയതുപോലൊരു സ്വീകാര്യത മറ്റൊരു മത്സരാർഥിക്കും കിട്ടിയിട്ടില്ല. അത്രത്തോളം റോബിൻ രാധാകൃഷ്ണൻ തരം​ഗം കേരളത്തിലുണ്ട്. പക്ഷെ പ്രശസ്തി കൂടിയപ്പോൾ റോബിന് ശത്രുക്കളും കൂടി. റോബിൻ ചെയ്യുന്നതും പറയുന്നതുമെല്ലാം കള്ളമാണെന്ന് ആരോപിച്ച് തെളിവ് സഹിതം നിരവധി പേർ റോബിനെതിരെ രം​ഗത്തെത്തി.

ചിലപ്പോഴൊക്കെ റോബിനും കാര്യങ്ങൾ നിയന്ത്രിക്കാൻ പറ്റാതെ തൊടുന്നതെല്ലാം കുരുക്കായി മാറുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ നീങ്ങി. റോബിൻ അലറി വിളിച്ച് സംസാരിക്കുന്നതിനെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. പൊതുസമൂഹത്തിൽ പാലിക്കേണ്ട മര്യാദകൾ പാലിക്കാതെയാണ് റോബിൻ പലപ്പോഴും പെരുമാറുന്നതെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.

Robin Radhakrishnan

ഉദ്ഘാടനങ്ങൾക്ക് വന്നാൽ തീർച്ചയായും റോബിൻ അലറി കൂവി സംസാരിച്ചിരിക്കും. ഭൂരിഭാ​ഗം പേരും പരിപാടി കാണാൻ എത്തുന്നത് പോലും റോബിന്റെ അലറി വിളിച്ചുള്ള ആവേശം കാണാനും വേണ്ടിയാണ്.

അടുത്തിടെ ചിൽഡ്രൺസ് ഹോമിൽ‌ സഹായങ്ങൾ വിതരണം ചെയ്ത റോബിൻ അവിടുത്തെ കുട്ടികൾക്കൊപ്പമുള്ള തന്റെ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് വലിയ വിവാദമായിരുന്നു. വിമർശനം കൂടിയപ്പോൾ ശ്രീലങ്കയ്ക്ക് പോയ റോബിൻ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് തിരികെ വന്നത്. ഇപ്പോൾ വളരെ സൗമ്യനായാണ് ഉദ്ഘാടനങ്ങളിൽ റോബിൻ പങ്കെടുക്കുന്നത്.

മാത്രമല്ല ചിന്തിച്ച് മാത്രമാണ് സംസാരിക്കുന്നതും. റോബിന് ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നാണ് സോഷ്യൽമീഡിയയും പറയുന്നത്. ഇപ്പോഴിത തനിക്ക് എതിരെ വന്ന ആരോപണങ്ങളെ കുറിച്ചും താൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമ രാവണയുദ്ധത്തെ കുറിച്ചും ജനങ്ങളോട് സംസാരിച്ചിരിക്കുകയാണ് റോബിൻ. ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആളുകളുടെ ചോദ്യത്തിന് റോബിൻ മറുപടി നൽകിയത്.

'ഭയങ്കര സംഭവം സിനിമയായിരിക്കില്ല താൻ ചെയ്യുന്നതെന്നാണ് റോബിൻ പറയുന്നത്. രാവണയുദ്ധം സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. അതെന്റെ സെക്കന്റ് പ്രോജക്ടാണ്. ഫസ്റ്റ് പ്രോജക്ട് മറ്റൊന്നാണ്. എന്നെപ്പോലൊരു സാധരണക്കാരന് സിനിമകൾ ചെയ്യാൻ പറ്റും. പക്ഷെ ഒരുപാട് സ്ട്ര​ഗിൾസ് നേരിടേണ്ടി വരും.'

Robin Radhakrishnan

'അതുകൊണ്ട് തന്നെ ​ഗ്രാജ്വലി ചെയ്യാമെന്ന് വിചാരിച്ചു. കാരണം എടുത്ത് ചാടി ചെയ്യേണ്ട കാര്യമല്ല. ഞാൻ ഡോക്ടറായി വർക്ക് ചെയ്തിരുന്നയാളാണ്. അതുകൊണ്ട് തന്നെ സിനിമ ഫീൽഡ് വളരെ വ്യത്യസ്തമാണ്. നന്നായി പഠിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്. ഭയങ്കര സംഭവം സിനിമയായിരിക്കില്ല ഞാൻ ചെയ്യുന്നത്. പക്ഷെ ഞാൻ എന്റെ ബെസ്റ്റ് കൊടുത്ത് സിനിമ ചെയ്യാൻ ശ്രമിക്കും.'

'സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞാൻ തന്നെ എന്റെ പേജിലൂടെ അറിയിക്കും. എല്ലാവരും പറ്റുമെങ്കിൽ സിനിമ കാണാൻ ശ്രമിക്കുക. ഞാൻ ആരേയും ഫോഴ്സ് ചെയ്യത്തില്ല' എന്നാണ് റോബിൻ തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

താനിപ്പോൾ ആളുകളോട് ഇടപഴകുന്നതും സംസാരിക്കുന്നതും സൂക്ഷിച്ചാണെന്നും മനസമാധാനത്തിനാണ് എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും റോബിൻ കൂട്ടിച്ചേർത്തു. 'ഞാൻ ഏറ്റവും കൂടുതൽ പ്രയോറിറ്റി കൊടുക്കുന്നത് മനസമാധാനത്തിനാണ്. അതുകൊണ്ട് എന്റെ സർക്കിൾ എന്ന് പറയുന്നത് വളരെ ചെറുതാണ്. നമ്മുടെ സർക്കിൾ കുറയുന്നതിന് അനുസരിച്ച് നമ്മുടെ പ്രശ്നങ്ങൾ കുറയും.'

'സത്യം പറഞ്ഞാൽ‌ എനിക്കിപ്പോൾ ആരോടെങ്കിലും സംസാരിക്കാനോ ഇടപെടാനോ പേടിയാണ്. കാരണം ആരാണ് ക്യാമറ കൊണ്ടുനടക്കുന്നത് ആരാണ് റെക്കോർ‌ഡ് ചെയ്യുന്നതെന്ന് ഒന്നും ‌അറിയത്തില്ല. സൂക്ഷിച്ചും കണ്ടും ശ്രദ്ധിച്ചുമാണ് മുന്നോട്ട് പോകുന്നത്. എനിക്ക് എതിരെ വന്ന വിമർശനങ്ങൾ കുറച്ച് പെണ്ണുങ്ങൾ വന്നിരുന്ന് പരസ്പരം കുറ്റം പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്.'

'ഇന്റർവ്യുവെന്ന് പറയുമ്പോൾ ഇന്റർവ്യൂവിന് വരുന്നയാൾക്കും വിളിച്ചിരുത്തുന്നയാൾക്കും ക്വാളിറ്റി വേണം. ഇന്റർവ്യു ചെയ്യപ്പെടുന്നയാൾ അയാളുടെ ലൈഫിലെ കാര്യങ്ങളാണ് പറയേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുകയല്ല വേണ്ടത്. ആരോപണങ്ങൾ പ്രൂവ് ചെയ്യാൻ പോകേണ്ട കാര്യമില്ല. ഒരിക്കൽ അതിന് ശ്രമിച്ചപ്പോൾ എല്ലാം എന്റെ കൈയ്യിൽ ഔട്ട്ബേസ്റ്റായി പോയി' റോബിൻ പറഞ്ഞു.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X