ഇന്ത്യവിട്ട് ശ്രീലങ്കയ്ക്ക് പറന്ന് ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ, 'നാടുവിടുകയാണോയെന്ന്' സോഷ്യൽമീഡിയ!

കഴിഞ്ഞ ദിവസം ചിൽഡ്രൺസ് ഹോം കൊച്ചിയിൽ റോബിൻ സന്ദർശനത്തിന് എത്തിയതിന്റെ വീഡിയോകളും വൈറലായിരുന്നു

വൻ വിജയമായ നാല് സീസണുകൾ‌ക്ക് ശേഷം ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ഈ വരുന്ന മാർച്ച് 26ന് ആരംഭിക്കും. കഴിഞ്ഞ നാല് സീസണിലെ എന്നതുപോലെ തന്നെ അഞ്ചാം സീസണിലും നടൻ മോഹൻലാൽ തന്നെയാണ് അവതാരകൻ.

സീസൺ ഫൈവ് ആരംഭിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെയും ഇപ്പോഴും സോഷ്യൽമീഡിയയിൽ തരം​ഗം ബി​ഗ് ബോസ് സീസൺ ഫോറും അതിലെ മത്സരാർഥികളുമാണ്.

സീസൺ ഫോർ അവസാനിച്ചിട്ട് ഒരു വർഷത്തോട് അടുക്കാനായിട്ടും ഇപ്പോഴും ആർമിക്കാർ തമ്മിലുള്ള തർക്കവും മത്സരാർഥികൾ ആയിരുന്നവരുടെ റീച്ചും കുറഞ്ഞിട്ടില്ല.

മത്സരാർഥികളിൽ ഇപ്പോഴും തരം​ഗമായി നിൽക്കുന്ന മത്സരാർഥി ഡോ.റോബിൻ രാധാകൃഷ്ണൻ‌ തന്നെയാണ്.

Bigg Boss Malayalam, Robin Radhakrishnan, Robin Radhakrishnan news, Robin Radhakrishnan arati podi, Robin Radhakrishnan videos, ബിഗ് ബോസ് മലയാളം, റോബിൻ രാധാകൃഷ്ണൻ, റോബിൻ രാധാകൃഷ്ണൻ വാർത്തകൾ, റോബിൻ രാധാകൃഷ്ണൻ ആരതി പൊടി, റോബിൻ രാധാകൃഷ്ണൻ വീഡിയോകൾ

ഫെയിമിനൊപ്പം തന്നെ നിരവധി വിമർശനങ്ങളും റോബിൻ കേൾക്കേണ്ടി വരുന്നുണ്ട്. പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ അലറികൂവി സംസാരിക്കുന്നുവെന്നതിന്റെ പേരിലാണ് റോബിന് ഏറെയും വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ളത്.

മാത്രമല്ല 26 വയസുള്ള മനുഷ്യന്റെ പക്വത പോലും ചില സമയങ്ങളിൽ സംസാരിക്കുമ്പോൾ റോബിൻ കാണിക്കാറില്ലെന്നും വിമർശനം ഉയരുന്നുണ്ട്.

കുറച്ച് ദിവസം മുമ്പ് ഒരു കോളജിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ റോബിൻ അലറി വിളിച്ച് കൂവി വിവാദങ്ങൾ ഉണ്ടാക്കിയതും പ്രതികരിച്ചതും വലിയ വാർത്തയായിരുന്നു.

ലൈൻ ഓഫ് റെസ്പെക്ട് പാലിക്കാതെയാണ് റോബിൻ പെരുമാറിയത് എന്നാണ് കോളേജിലെ റോബിന്റെ പെരുമാറ്റത്തിന്റേയും പ്രസം​ഗത്തിന്റേയും വീഡിയോ വൈറലായതോടെ ഭൂരിഭാ​ഗം ആളുകളും പ്രതികരിച്ചത്.

ശേഷം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് റോബിൻ എത്തുകയും ചെയ്തിരുന്നു. മുമ്പ് റോബിനെ അനുകൂലിച്ചിരുന്നവർ പോലും ഇപ്പോൾ റോബിനെ വിമർശിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.

അതേസമയം ഇപ്പോഴിത തനിക്കെതിരെയുള്ള വിവാ​ദങ്ങളും വിമർശനങ്ങളും ശക്തമാകുമ്പോൾ ശ്രീലങ്കയിലേക്ക് പറന്നിരിക്കുകയാണ് റോബിൻ.

താരം തന്നെയാണ് കൊച്ചി വിമാനത്താവളത്തിൽ വിമാനം കയറാനെത്തിയ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയിയൽ പങ്കുവെച്ചത്.

Bigg Boss Malayalam, Robin Radhakrishnan, Robin Radhakrishnan news, Robin Radhakrishnan arati podi, Robin Radhakrishnan videos, ബിഗ് ബോസ് മലയാളം, റോബിൻ രാധാകൃഷ്ണൻ, റോബിൻ രാധാകൃഷ്ണൻ വാർത്തകൾ, റോബിൻ രാധാകൃഷ്ണൻ ആരതി പൊടി, റോബിൻ രാധാകൃഷ്ണൻ വീഡിയോകൾ

മാത്രമല്ല ഇരുപത്താറോളം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള മോഹനഅമ്മയെ എയർപോർട്ടിൽ വെച്ച് കണ്ടതിന്റെ വീഡിയോയും റോബിൻ പങ്കുവെച്ചിട്ടുണ്ട്.

റോബിന്റെ പുതിയ വീഡിയോ വൈറലായതോടെ നാടുവിടുകയാണോയെന്നാണ് പ്രേക്ഷകർ കമന്റിലൂടെ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ചിൽഡ്രൺസ് ഹോം കൊച്ചിയിൽ റോബിൻ സന്ദർശനത്തിന് എത്തിയതിന്റെ വീഡിയോകളും വൈറലായിരുന്നു.

അടുത്തിടെ സ്റ്റിൽഫോട്ടോ​ഗ്രാഫർ ശാലു പേയാട് ഉയർത്തിയ ആരോപണങ്ങൾ വ്യാജമാണെന്ന് കാണിച്ച് റോബിന്റെ ഭാവി വധു ആരതി പൊടി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നു.

റോബിന്‍ രാധാകൃഷ്ണനെ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ സഹിക്കാനാകാതെ ആരതി പൊടി തന്നെ കണ്ട് പരാതി പറഞ്ഞിരുന്നു എന്നായിരുന്നു ശാലു പേയാട് പറഞ്ഞിരുന്നത്.

ഒരിക്കല്‍ രാത്രി ആരതി പൊടി ആവശ്യപ്പെട്ടത് പ്രകാരം താന്‍ അവരേയും സുഹൃത്തിനേയും കണ്ടു എന്നും ശാലു പേയാട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ശാലു പേയാട് പുറത്ത് വിട്ടിരുന്നു.

ഇതോടെയാണ് ആരതി പൊടി ശാലു പേയാടിനെതിരെ രം​ഗത്ത് എത്തിയത്. തെളിവുകളും പരാതിയും നൽകിയതിന്റെ ചിത്രങ്ങളും ആരതി പുറത്തുവിട്ടു. 'വിവാദങ്ങൾ ഉണ്ടാക്കിയവർ അറിയാൻ... നിങ്ങൾ കെട്ടിച്ചമച്ച എല്ലാ വ്യാജ ആരോപണങ്ങളെല്ലാം നിയമപരമായി അവസാനിപ്പിക്കും.'

'പക്ഷെ ഇപ്പോൾ എന്റെ സഹിഷ്ണുതയ്ക്കും അപ്പുറത്തേക്ക് അതിർവരമ്പുകൾ ബേധിച്ച് ശാലു പേയാട് കടന്നു. എല്ലാ കഥകൾക്കും രണ്ട് വശങ്ങളുണ്ട്. ഞങ്ങളിൽ നിന്ന് സത്യം വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു.'

'ഒരാളുടെ സൽപ്പേരിന് കളങ്കം വരുത്തി സോഷ്യൽ മീഡിയയിൽ ആളുകളുടെ ചിന്തകളെ മാറ്റി മറിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്യാൻ കഴിയില്ല.'

'നിങ്ങൾക്കെതിരായ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. എല്ലാം നിയമ അധികാരികളെ ഏൽപ്പിച്ചിരിക്കുന്നു' എന്നാണ് ആരതി സോഷ്യൽമീഡിയയിൽ കുറിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X