'ഇവർക്കെതിരെയാണോ വധഭീഷണിക്ക് ചിലർ കേസ് കൊടുത്തത്?'; ആരതിക്ക് ഒരു കുന്ന് ഡോളുകൾ സമ്മാനമായി നൽകി റോബിൻ!
ബിഗ് ബോസ് സീസൺ ഫൈവ് മുപ്പത് ദിവസം പിന്നിടുമ്പോൾ ഇതുവരേയും പ്രേക്ഷകർക്കിടയിൽ വലിയ ഓളമൊന്നും സൃഷ്ടിക്കാൻ മത്സരാർഥികൾക്കായിട്ടില്ല. ആരേയും ഫേവറേറ്റാക്കി ആരാധിക്കാൻ തോന്നുന്നില്ലെന്നും എല്ലാവരുടേയും ഗെയിം കൊള്ളാമെന്ന് മാത്രമെ തോന്നിയിട്ടുള്ളുവെന്നുമാണ് പ്രേക്ഷകർ പറയുന്നത്.
എന്നാൽ സീസൺ ഫോർ ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോൾ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറുകയും ശക്തമായ ആർമി ഫൈറ്റുകൾ വരെ ഉണ്ടാവുകയും ചെയ്തിരുന്നു. സീസൺ ഫോർ അവസാനിച്ചപ്പോഴേക്കും താര പരിവേഷം ലഭിച്ച മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഒറ്റ റിയാലിറ്റി ഷോയിൽ മത്സരാർഥിയായി വന്ന് കേരളം മുഴുവനും മലയാളികൾ ഉള്ള എല്ലായിടത്തും തരംഗമാവുക എന്നത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല.

സീസൺ ഫൈവ് ആരംഭിച്ചിട്ടും റോബിന്റെ ആരാധകരുടെ എണ്ണത്തിൽ ഇടിവ് വന്നിട്ടില്ല. ഹൗസിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ നിന്തരമായി വീഡിയോകളും കുറിപ്പുകളും ഇട്ട് വലിയ വിവാദങ്ങൾ റോബിന്റെ പേരിൽ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ കുറച്ച് നാളുകളായി അത്തരം വിവാദങ്ങളിൽ ഒന്നും പെടാതെ എല്ലാത്തിൽ നിന്നും വിട്ട് സമാധാനപരമായി ജീവിക്കുകയാണ് റോബിൻ.
റോബിന്റെ എല്ലാ സന്തോഷവും ഭാവി വധു ആരതി പൊടിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ബിസിനസുമായി ബന്ധപ്പെട്ടത് അടക്കമുള്ള ആരതി പൊടിയുടെ എല്ലാ യാത്രകളിലും റോബിനും എപ്പോഴും ഒപ്പമുണ്ടാകാറുണ്ട്.
തുടക്കത്തിൽ റോബിൻ മാത്രമായിരുന്നു ഉദ്ഘാടനങ്ങൾക്കും മറ്റും പോയിരുന്നത്. എന്നാലിപ്പോൾ ഇരുവരേയും ഒരുമിച്ചാണ് പരിപാടികളിൽ അതിഥികളായി സംഘാടകർ ക്ഷണിക്കാറുള്ളത്. ഇപ്പോഴിത തന്റെ കാമുകിക്ക് വളരെ സ്പെഷ്യലായ കുറെ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിച്ചിരിക്കുകയാണ് റോബിൻ. ഒരു കൂട്ടം പാവകളാണ് റോബിൻ ആരതിക്ക് വാങ്ങി കൊടുത്തത്.
പൊതുവെ ഇത്തരം ക്യൂട്ട് വസ്തുക്കളോട് പ്രിയമുള്ളയാളാണ് ആരതി പൊടി. അതിനാൽ ആയിരിക്കാം ഒരു കൂട്ടം ഡോളുകൾ കാമുകിക്ക് റോബിൻ സമ്മാനമായി നൽകിയത്. ഭാവി ഭർത്താവിൽ നിന്നും ലഭിച്ച സമ്മാനങ്ങൾക്കൊപ്പമിരിക്കുന്ന വീഡിയോ ആരതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഭർത്താവിൽ നിന്നും ലഭിച്ച സമ്മാനമെന്നാണ് ആരതി തലക്കെട്ട് നൽകിയിരിക്കുന്നത്.

ക്യൂട്ട് പ്രണയകാലം ആഗ്രഹിക്കുന്ന പെൺകുട്ടികൾ ഇത്തരം ഗിഫ്റ്റുകളാണ് ഭർത്താവിൽ നിന്നും ആഗ്രഹിക്കാറുള്ളത്. ആരതിയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷ തോന്നി. റോബിൻ ചേട്ടനും പൊടിയും സന്തോഷത്തോടെ ഇരിക്കൂ, ഇവർക്കെതിരെ വധഭീഷണിക്ക് കേസ് കൊടുത്ത ആൾകാരുടെ കാര്യം.... ഇതൊക്കെ എവിടുന്നാ ഡോക്ടർ വാങ്ങിയത് മുംബൈയിലെ ധാരാവിയിൽ നിന്നാണോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
തുറന്ന് പറച്ചിൽ നടത്തിയതിന്റെ പേരിൽ റോബിന്റെ സുഹൃത്തുക്കളായിരുന്ന ചിലർ റോബിൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. മാത്രമല്ല താൻ എന്തുകൊണ്ടാണ് ഇപ്പോൽ സോഷ്യൽമീഡിയയിൽ അത്ര സജീവമല്ലാത്തത് എന്നതിനും റോബിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ മറുപടി നൽകിയിരുന്നു.
ആരോഗ്യത്തിനാണ് നിലവിൽ പ്രാധാന്യം നൽകുന്നതെന്നും ശക്തിയോടെ തിരിച്ചുവരുമെന്നുമാണ് റോബിൻ പറഞ്ഞത്. എല്ലാവരും കണ്ടത് ബിഗ് ബോസിന് ശേഷമുള്ള തന്റെ ജീവിതമാണെന്നും അതിന് മുമ്പും താന്‍ ഇങ്ങനെയാണെന്നും റോബിൻ പറഞ്ഞിരുന്നു. 'കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. കുറച്ചായിട്ട് ഉറക്കം കുറവായിരുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല.'
'കുറേ നാളായി അങ്ങനെയായിരുന്നു. അതുകൊണ്ട് കുറച്ച് നാളായി റെസ്റ്റ് എടുക്കുകയാണ്. ബോഡി റീചാര്‍ജ് ചെയ്ത് കൂടുതല്‍ ശക്തമായി തിരിച്ചു വരികയാണ്. അത് തന്നെയാണ് മുമ്പും ഞാൻ ചെയ്തിട്ടുള്ളത്. എല്ലാവരും കണ്ടത് ബിഗ് ബോസിന് ശേഷമുള്ള എന്റെ ജീവിതമാണ്. അതിന് മുമ്പും ഞാന്‍ ഇങ്ങനെയാണ്. ഞാന്‍ ഡൗൺ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഇതിലും ഇരട്ടിയായി തന്നെ തിരികെ വരും' എന്നാണ് റോബിൻ പറഞ്ഞത്.


Click it and Unblock the Notifications