'ലക്ഷങ്ങൾ ശബളമുള്ള ജോലി ഉപേക്ഷിച്ചു, ബിഗ് ബോസ് ഹൗസിൽ സാത്താൻ സേവയുണ്ടെന്നാണ് പറഞ്ഞത്'; തരികിട സാബു
വർഷങ്ങളായി മലയാളികൾക്ക് സുപരിചിതനാണ് സാബുമോൻ അബ്ദുസമദ്. നിരവധി ചാനൽ പരിപാടികളിൽ മാറി മാറി വന്ന സാബുമോൻ ചില വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. എങ്കിലും ബിഗ് ബോസ് സീസൺ ഒന്നിൽ എത്തിയതോടെ മലയാളത്തിൽ തിരക്കേറിയ താരമായി അദ്ദേഹം മാറുകയുണ്ടായി.
തന്നോടുള്ള തെറ്റിദ്ധാരണ മാറാൻ ഇടയായത് ബിഗ് ബോസ് ഷോ ആണെന്ന് പലപ്പോഴായി സാബു വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ തുടരെ തുടരെ സിനിമാ അവസരങ്ങളും സാബുവിന് ലഭിക്കുന്നുണ്ട്.
ബിഗ് ബോസ് സീസൺ ഒന്നിലെ വിജയിയും സാബുവായിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ജിന്നാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയപ്പോൾ തന്റെ സിനിമാ മിനി സ്ക്രീൻ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് തരികിട സാബു.
ലക്ഷങ്ങൾ സാലറിയുള്ള എയർലൈൻസിലെ ജോലി ഉപേക്ഷിച്ചതിനെ കുറിച്ചും അഭിമുഖത്തിൽ സാബു വിശദീകരിച്ചു. 'അഭിപ്രായങ്ങൾ ഞാൻ എല്ലാ കാര്യത്തിലും പറയാറുണ്ട്. എനിക്ക് ബിഎ മലയാളം, എൽഎൽബി എന്നിങ്ങനെ രണ്ട് ഡിഗ്രിയും ജോണലിസത്തിൽ പിജി ഡിപ്ലോമയുമുണ്ട്.'

'ഞാൻ നേരത്തെ എയർലൈൻസിൽ വർക്ക് ചെയ്തിരുന്നു. ഫിലിം സ്റ്റുഡിയോ തുടങ്ങാനാണ് വലിയ ശമ്പളമുള്ള എയർലൈൻസിലെ ജോലി ഉപേക്ഷിച്ചത്. പിന്നെ അത് നടന്നില്ല. ആവശ്യത്തിന് ഫണ്ട് റേസ് ചെയ്യാൻ പറ്റിയില്ല. തരികിട ചെയ്തശേഷം കുറച്ച് കാലം ഞാൻ കോടതിയിൽ പ്രാക്ടീസ് ചെയ്തു.'
'ഒപ്പം ഏഷ്യാനെറ്റിൽ ഒരു ഷോയും ചെയ്തിരുന്നു. ജിന്നാണ് ഇനി വരാനുള്ള സിനിമ. പോൾ കാട്ടൂക്കാരനെന്ന കസ്റ്റംസ് ഓഫീസറാണ് ജിന്നിൽ ഞാൻ. 2000 മുതലാണ് ചാനലിൽ സജീവമായി തുടങ്ങിയത്. കോളജിൽ നാടകമൊക്കെയായി സജീവമായിരുന്നു. അവിടെ നിന്നാണ് ചാനലിലേക്ക് അവസരം ലഭിച്ചത്.'

'തരികിട ഇരുപതാം വയസ് മുതലാണ് ചെയ്തിരുന്നത്. പ്രാങ്ക് ചെയ്ത് ഇതുവരെ കൈയ്യിൽ നിന്നും പോയിട്ടില്ല. പക്ഷെ ഇമോഷണലി ടച്ച് ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന ഒരാളായാണ് ഒരു പ്രാങ്കിൽ അഭിനയിച്ചത്.'
'അത് ചെയ്യുന്നതിനിടെ ഒരാൾ വന്ന് വളരെ ഇമോഷണലായി അയാളുടെ ജീവിത കഥയൊക്കെ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഞാനും ക്രൂവും ഇയാളോട് ഇനിയെങ്ങനെ പോയി പ്രാങ്ക് ആണെന്ന് പറയുമെന്ന് ആലോചിച്ച് വിഷമിച്ചിരുന്നു ആ സമയം.'

'അവസാനം ഞങ്ങളുടെ കൈയ്യിലുള്ള മുഴുവൻ സമ്മാനവും അയാൾക്ക് കൊടുത്തു. അയാൾ വളരെ സിൻസിയറായാണ് അന്ന് എന്നോട് സംസാരിച്ചത്. അത് ഒരിക്കലും മറക്കാൻ പറ്റില്ല. അതിന് ശേഷം ടേക്ക് ഇറ്റ് ഈസി പരിപാടി ചെയ്തു. രണ്ടാഴ്ച നിൽക്കാനും സംഭവം എക്സ്പീരിയൻസ് ചെയ്യാനുമാണ് ബിഗ് ബോസിൽ പോയത്.'
'ഇപ്പോഴും ഞാൻ പെട്ടന്ന് പ്രവോക്ക്ഡ് ആവും. ഞാനാകും വിന്നറെന്ന് പ്രതീക്ഷിച്ചില്ല. ഞാൻ എന്നെ അനലൈസ് ചെയ്യാറില്ല. ഇപ്പോഴും ബിഗ് ബോസിലെ ഫ്രണ്ട്സുമായി കോൺടാക്ടുണ്ട്.'

'സുരേഷേട്ടൻ, അർച്ചന, രഞ്ജിനി എന്നിവരൊക്കെയായി നല്ല ക്ലോസാണ്. നിനക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യം നിനക്ക് അങ്ങോട്ട് കാശ് തന്ന് ചെയ്യിക്കുന്നുവെന്നാണ് എന്റെ കൂട്ടുകാർ ഞാൻ ബിഗ് ബോസിൽ പോയതിനെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് ഹൗസിൽ സാത്താൻ സേവയുണ്ടെന്നാണ് ഒരു മത്സരാർഥി എന്നോട് പറഞ്ഞത്.'

'പക്ഷെ അത് ഹിന്ദിക്കാർ സെറ്റ് ചെയ്ത ശേഷം വാസ്തു നോക്കി വെച്ചതാണ് ആ തകിടൊക്കെ അല്ലാതെ സാത്താൻ സേവ അല്ല. ലാലേട്ടനൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല. പേർളിയുടെ അയൽവാസിയാണ് ഞാൻ.'
'അവൾ അടിപൊളിയാണ്. റോബിനെ കുറിച്ച് നോ കമന്റ്സ്. രഞ്ജിനി ഭയങ്കര ഫ്രണ്ട്ലിയാണ്. എനിക്ക് വർഷങ്ങളായി പരിചയമുള്ളവരാണ് എന്റെ സുഹൃത്തുക്കൾ' സാബു പറഞ്ഞു.


Click it and Unblock the Notifications