'ദിവസം ഒന്നര ലക്ഷം വരെ പ്രതിഫലം, ഹരീഷ് ആ സമയത്ത് ഭയങ്കര അഹങ്കാരിയായിരുന്നു, പലരും അതുകൊണ്ട് ചവിട്ടി'
നടൻ ഹരീഷ് കണാരനും പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവും നടനുമായ ബാദുഷയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും രണ്ട് ദിവസമായി ചർച്ച വിഷയമാണ്. ഇരുപത് ലക്ഷത്തോളം രൂപ നാല് വർഷം മുമ്പ് ബാദുഷയ്ക്ക് കടം നൽകിയിരുന്നുവെന്നും അത് തിരികെ ലഭിച്ചില്ലെന്നുമാണ് ഹരീഷിന്റെ ആരോപണം. വിഷയവുമായി ബന്ധപ്പെട്ട് മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ പങ്കിട്ട വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ഹരീഷ് കണാരനെ കുറിച്ച് സിനിമാ മേഖലയിൽ നിന്നും കേട്ടറിവുള്ള കാര്യങ്ങളെ കുറിച്ചും സായ് കൃഷ്ണ പുതിയ വീഡിയോയിൽ സംസാരിച്ചു. നമുക്ക് ഒരാളെ ശത്രുവാക്കണമെങ്കിൽ നമ്മുടെ കയ്യിലുള്ള കാശ് കൊടുത്ത് സഹായിച്ചശേഷം പിന്നീട് ആ കാശ് തിരിച്ച് ചോദിച്ചാൽ മതി. അതോടെ അയാൾ നമ്മുടെ ശത്രുവായി മാറും. കഴിഞ്ഞ ദിവസം മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും എല്ലാം ചർച്ച വിഷയമായിട്ടുള്ള കാര്യമാണ് ബാദുഷയും ഹരീഷ് കണാരനും തമ്മിലുള്ള പ്രശ്നം.

ഹരീഷ് കണാരൻ മുമ്പും പ്രൊഡക്ഷൻ കൺട്രോളർ എന്നൊക്കെ പറഞ്ഞ് പേര് പറയാതെ ഒന്ന് രണ്ട് ഇടത്ത് പണം കടം കൊടുത്ത സംഭവം പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് തന്നെ ചില ഗസ്സുകൾ വന്നിട്ടുണ്ടായിരുന്നു. ബാദുഷയാണ് ആ പ്രൊഡക്ഷൻ കൺട്രോളർ എന്നത്. ഈ ബാദുഷയാണ് കുറച്ച് വർഷങ്ങൾ ഹരീഷ് കണാരനെ ഹാന്റിൽ ചെയ്തിരുന്നത്. പിന്നീട് കുറച്ച് പൈസ ബാദുഷ തിരിച്ച് കൊടുത്തു എന്നൊക്കെ കേട്ടിരുന്നു.
ഒന്നും രണ്ടും ലക്ഷമല്ല ഇരുപത് ലക്ഷം രൂപയാണ് ഹരീഷ് കണാരൻ അടുപ്പത്തിന്റെ പുറത്ത് ബാദുഷയ്ക്ക് നൽകിയത്. ഹരീഷ് ഇത് പറയുന്നത് കേട്ടപ്പോൾ ഇവരുടെ ആ ബന്ധം എത്രത്തോളം ഡീപ്പാണെന്നാണ് ഞാൻ ആദ്യം ആലോചിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ ലേബലിൽ സിനിമയിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗം ആൾക്കാരും തട്ടിപ്പ് കാണിക്കുന്നവരാണ്.
സിനിമയ്ക്ക് വേണ്ടി നിന്ന് പ്രവർത്തിക്കുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. അവരാണ് സത്യത്തിൽ സിനിമ മേഖലയിൽ പ്രധാന കളികൾ കളിക്കുന്നവർ. ബാദുഷയും ഒരു അറിയപ്പെടുന്ന പ്രൊഡക്ഷൻ കൺട്രോളറാണ്. പല താരങ്ങളേയും ഇപ്പോഴും ഹാന്റിൽ ചെയ്യുന്നത് ബാദുഷയാണ്. ഹരീഷ് കണാരന് ഒരു സമയത്ത് ഒരുപാട് സിനിമകൾ നൽകിയതിൽ ഒരാൾ ബാദുഷയാണ്. ഒരു സമയത്ത് ഹരീഷ് കണാരൻ ഇല്ലാത്ത സിനിമകൾ മലയാളത്തിൽ ഉണ്ടായിരുന്നില്ല.
ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്കുള്ള യാത്രയായിരുന്നു. അന്ന് ഒരുപാട് അവസരങ്ങൾ ഹരീഷ് കണാരന് കിട്ടിയിരുന്നു. ഇരുപത് ലക്ഷം ഒറ്റയടിക്ക് ബാദുഷയ്ക്ക് കടം കൊടുക്കുന്ന രീതിയിൽ ഒരു വളർച്ച ഹരീഷിന് വന്നിരുന്നു. അത് അയാളുടെ അധ്വാമാണ്. ടാലന്റിന് കിട്ടിയ പ്രൈസാണ്. അത്രത്തോളം വർക്ക് ഹരീഷിലേക്ക് എത്തിയെങ്കിൽ ബാദുഷ അന്ന് ഹരീഷിന്റെ വർക്കുകൾ ഡീൽ ചെയ്തത് കൊണ്ടാകും ഒരു പരിധി വരെ.

അവരുടെ ബന്ധം വളരെ ടൈറ്റാണ്. അതുകൊണ്ടാണ് അത്രയും പണം കടം നൽകിയത്. ഹരീഷ് കണാരന് എങ്ങനെ ഇത്രത്തോളം പണം സമ്പാദ്യം വന്നുവെന്ന് ചോദിക്കുന്നവരോട്... ഒരു സമയത്ത് ഒരു ദിവസത്തിന് ഇത്ര തുക എന്ന് പറഞ്ഞാണത്രെ പ്രതിഫലം വാങ്ങിയിരുന്നത്. ദിവസം ഒന്നരലക്ഷം വരെ വാങ്ങിയിട്ടുണ്ട്. സിനിമയ്ക്കല്ല എത്ര ദിവസം ജോലി ചെയ്യുന്നു, ഒരു ദിവസം ഇത്ര പ്രതിഫലം വേണം എന്ന് പറഞ്ഞാണത്രെ വാങ്ങിയിരുന്നത്.
ഒരു ദിവസം തന്നെ രണ്ട് സിനിമകളിൽ വരെ വർക്ക് ചെയ്യാറുമുണ്ടായിരുന്നുവത്രെ. അങ്ങനെയാണെങ്കിൽ കുറഞ്ഞ് മൂന്ന് ലക്ഷമെങ്കിലും ഒരു ദിവസം കിട്ടും. കൂടാതെ പ്രോഗ്രാമുകളും. അതിൽ നിന്നെല്ലാം സമ്പാദിച്ച നല്ലൊരു തുക ഹരീഷിന്റെ കയ്യിലുള്ളതുകൊണ്ടാണ് ചോദിച്ചപ്പോൾ തന്നെ ഇത്രയും തുക ബാദുഷയ്ക്ക് കൊടുത്തത്.
മാത്രമല്ല ഹരീഷ് ഒരു സമയത്ത് ഭയങ്കര അഹങ്കാരിയായിരുന്നുവെന്നും അഹങ്കാരം കാണിച്ചതുകൊണ്ട് പലരും ചവിട്ടിയിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. അതിന്റെ കൂടെ കുറച്ച് കാര്യങ്ങൾ ബാദുഷയും ഹരീഷിനെ പറ്റി പറഞ്ഞ് നടന്ന് കാണും. പ്രൊഡക്ഷൻ കൺട്രോളർമാരാണ് സിനിമ ഭരിക്കുന്നതെന്നും സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications











