'ഞാനും ഫിറോസിക്കയും ഡിവോഴ്സാകുന്നു... മക്കൾ എനിക്കൊപ്പമാണ്'; വേർപിരിയലിന് കാരണം ഷിയാസോ? സജ്ന പറയുന്നു!
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും സജ്നയും ഫിറോസുമാണ്. ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും ഷോയുടെ പാതിയിൽ വെച്ച് രണ്ടാളും പുറത്തായി. ശേഷം വളരെ ആരോഗ്യപരമായ രീതിയിൽ തന്നെ ഇരുവരും സോഷ്യൽ മീഡിയയിൽ തമാശ പരിപാടികളും പ്രങ്കും അവതരിപ്പിച്ച് സജീവമായി നിന്നു. സജ്ന സീരിയൽ അഭിനയവുമായും സജീവമായിരുന്നു. എന്നാൽ താനും ഫിറോസും പിരിയാൻ പോവുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സജ്ന.
വെറൈറ്റി മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സജ്ന ആദ്യമായി വെളിപ്പെടുത്തിയത്. സജ്നയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'വീട്ടിൽ ഇപ്പോൾ ഉമ്മയും മക്കളും മാത്രം. ഇപ്പോൾ സജ്ന ഫിറോസ് അല്ല സജ്ന നൂർ എന്നാണ്. നൂർ ജഹാൻ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂർ.'

'ഫിറോസിക്കയുമായുള്ള വിവാഹത്തോടെയാണ് ലൈം ലൈറ്റിൽ എത്തിയത്. പണ്ട് മുതൽ പക്ഷെ അഭിനയം എനിക്ക് ഇഷ്മായിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ഞങ്ങൾ. ഞാൻ ഫോക്സ് വാഗണിൽ വർക്ക് ചെയ്യുമ്പോഴാണ് ഫിറോസിക്കയുമായി പ്രണയത്തിലായത്. സീരിയലിൽ നിന്നുമാണ് ബിഗ് ബോസിലേക്ക് ഞാനും ഫിറോസിക്കയും എത്തിയത്.'
'ബിഗ് ബോസിൽ വന്നശേഷം ഗുണമെ ഉണ്ടായിട്ടുള്ളു. ഞാൻ ഓപ്പണായി സംസാരിക്കുന്നത് കൊണ്ട് പലവിധ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. ഞങ്ങളെ അറിയുന്നവർ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചൽ അണ്ടർസ്റ്റാന്റിലൂടെയാണ് ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാൻ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും പേഴ്സണലാണ്.'
'ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. ഒരുമിച്ച് ഇത്രയുംനാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാൽ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല ഞാൻ ഡിവോഴ്സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയിൽ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്.'

'പുറമെ കാണുന്നതല്ല ജീവിതം. മൂന്നാമതൊരാൾ വന്നിട്ടല്ല ഞങ്ങളുടെ വേർപിരിയൽ ഉണ്ടായത്. അതുപോലെ ഷിയാസ് കരീമാണ് കാരണമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ഷിയാസിന് ഞങ്ങളുടെ ഡിവോഴ്സുമായി ബന്ധമില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്നമുള്ള ലേഡിയുമായി വീഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു.'
'വേർപിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കൾക്ക് ഞങ്ങൾ വേർപിരിഞ്ഞുവെന്ന് അറിയില്ല. മക്കൾ എന്റെ ഉമ്മയ്ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വേർപിരിയൽ വേദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാൻ വരാറുണ്ട്.'
'ഞാൻ ഫിറോസിക്കയെ മാത്രം ഡിപ്പന്റ് ചെയ്താണ് ജീവിച്ചിരുന്നത്. ഡിവോഴ്സായെന്ന് അധികം ആരും അറിഞ്ഞിട്ടില്ല. എന്റെ ലോകം ഇപ്പോൾ എന്റെ ഉമ്മയും കുഞ്ഞുങ്ങളുമാണ്. അവരെ നോക്കുകയാണ് എനിക്ക് ഏറ്റവും പ്രധാനമെന്നാണ്', സജ്ന പറഞ്ഞത്. ഇരുവരും പുതിയതായി പണിത വീടിനെ കുറിച്ചും സജ്ന സംസാരിച്ചു.
'ആ വീട്ടിൽ ഞങ്ങൾ താമസിച്ചു. പണി പൂർത്തിയായിരുന്നില്ല. വരുന്ന വരുമാനത്തിന് അനുസരിച്ചാണ് വീട് പണി പൂർത്തിയാക്കിയത്. ആ വീടുമായി ബന്ധപ്പെട്ട് ഒരാളുടെയും പണം ഞങ്ങൾ പറ്റിച്ചിട്ടില്ല. ആ വീട് ഇപ്പോഴും ഞങ്ങളുടെ രണ്ടുപേരുടെയും പേരിൽ തന്നെയാണ്. ഒന്നുകിൽ അത് ഞങ്ങളിൽ ഒരാൾ എടുക്കും അല്ലെങ്കിൽ വിൽക്കുമെന്നാണ്', സജ്ന പറഞ്ഞത്. ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് സജ്നയും ഫിറോസും വിവാഹിതരായത്.


Click it and Unblock the Notifications