For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിനുള്ളില്‍ നിന്നുമാണ് എനിക്കതിനുള്ള ധൈര്യം കിട്ടിയത്; ആ ചമ്മല്‍ മാറിയെന്ന് നടി സന്ധ്യ മനോജ്

  |

  ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സന്ധ്യ മനോജ്. കിടിലന്‍ നര്‍ത്തകിയും യോഗ ട്രെയിനറുമൊക്കെയായ സന്ധ്യ ബിഗ് ബോസിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടുന്നത്. ഷോ യില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ടെലിവിഷന്‍ പരിപാടികൡും സിനിമയിലുമൊക്കെ സജീവമായി.

  ഇപ്പോഴിതാ സന്ധ്യ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് സന്ധ്യ അഭിനയത്തിലും തുടക്കം കുറിക്കുന്നത്. സിനിമയിലേക്ക് എത്താന്‍ കാരണം ബിഗ് ബോസും അതിലുണ്ടായിരുന്ന സഹമത്സരാര്‍ഥികളുമാണെന്ന് ജാംഗേ സ്‌പേസ് ടിവി എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സന്ധ്യ പറയുന്നത്.

  സിനിമയിലേക്ക് വരാന്‍ ബിഗ് ബോസ് തീര്‍ച്ചയായും സഹായിച്ചിട്ടുണ്ടെന്നാണ് സന്ധ്യ പറയുന്നത്. ഞാന്‍ സിനിമയിലേക്ക് എന്ന് മാത്രമല്ല എനിക്ക് സിനിമയിലേക്കുള്ള അവസരം തന്നതും ആ ഷോയാണ്. ഡാന്‍സിന് മാത്രം പ്രധാന്യം കൊടുത്ത് പോയി കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. യോഗയ്ക്ക് ഒരു ഇന്‍സ്റ്റിയൂഷനുണ്ട്. അവതാരകയായിട്ടും മലേഷ്യയിലുള്ള പരിപാടികളൊക്കെ ഞാനാണ് ചെയ്തിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് കൊവിഡ് വരുന്നത്.

  Also Read: എന്ത് താല്‍പര്യമാണ് അതിന് അയാളെ പ്രേരിപ്പിച്ചത്; ചിന്തിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയെന്ന് സനല്‍ കുമാർ

  കൊവിഡ് വന്നിരിക്കുന്ന അതേ സമയത്ത് തന്നെ ബിഗ് ബോസിലേക്കും ഒരു ചാന്‍സ് ലഭിച്ചു. ഞാന്‍ പങ്കെടുത്ത സീസണില്‍ ഭാഗ്യലക്ഷ്മി ചേച്ചി, മണിക്കുട്ടന്‍, നോബി എന്ന് തുടങ്ങി നിരവധി പേരുണ്ടായിരുന്നു. ഞങ്ങളുടെ സീസണ്‍ ആര്‍ട്ടിസ്റ്റിക് സീസണാണെന്ന് പറയാം. ക്രിയേറ്റീവായി കാര്യങ്ങള്‍ ചെയ്യാനാണ് തന്നിരുന്നത്. ഓരോ ടാസ്‌ക് കഴിയുമ്പോഴും സഹമത്സരാര്‍ഥികള്‍ എന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ടേ ഇരുന്നു. സിനിമ ഒരിക്കലും ട്രൈ ചെയ്യാതെ വിടരുതെന്നാണ് എല്ലാവരും പറഞ്ഞത്.

  Also Read: വിവാഹം കഴിക്കാതെ ആ കൂട്ടത്തിൽ ഞാനേയുള്ളു; റാണയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളോട് രാകുല്‍ പ്രീത് സിംഗ്

  നോബി മര്‍ക്കോസ് ഒക്കെ ഒരുപാട് പ്രാവിശ്യം ഇത് തന്നെ പറഞ്ഞിട്ടുണ്ട്. നല്ല പേഴ്‌സണാലിറ്റിയാണ്, നല്ല റോളുകള്‍ നിനക്ക് കിട്ടും എന്നൊക്കെയാണ് അവരുടെ അഭിപ്രായങ്ങള്‍. പുറത്തിറങ്ങിയപ്പോഴും അങ്ങനെയൊന്ന് ചെയ്ത് നോക്കാം എന്ന ചിന്തയിലായിരുന്നു ഞാന്‍. ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് ചില പരിപാടികളില്‍ സംവിധായകരെ കണ്ടിട്ടുണ്ട്. അവരൊക്കെ അഭിനയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ ഡാന്‍സിനെ ഉയര്‍ത്തി കാണിക്കുന്ന നല്ല റോളുകള്‍ വന്നാല്‍ ചെയ്യാം എന്ന് മാത്രമാണ് പറഞ്ഞത്.

  പിന്നെ ബിഗ് ബോസില്‍ പോയതോടെ മുഴുവനായിട്ടും നനഞ്ഞു. ഇനി കുളിച്ച് കയറാമെന്ന് ചിന്തിക്കുകയായിരുന്നുവെന്ന് സന്ധ്യ പറയുന്നു. ബിഗ് ബോസില്‍ പലതരം കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. അങ്ങനെ ക്യാമറ ഫേസ് ചെയ്യാനുള്ള ചമ്മലൊക്കെ മാറി കിട്ടി. മാത്രമല്ല എല്ലാ സാഹചര്യങ്ങളും അവിടെ ഫേസ് ചെയ്തു. എന്റെ ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു. ഇനി ഏത് കഥാപാത്രത്തിലേക്ക് കയറാനും മടിയില്ലെന്ന് സന്ധ്യ പറയുന്നു.

  English summary
  Bigg Boss Malayalam Fame Sandhya Opens Up About Her Movie Planings After The Show. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X