അപരിചിതനുമായി ഡേറ്റിങ്ങ് നടത്തിയിട്ടുണ്ടോ? ന്യൂജെന്‍ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി ബിഗ് ബോസ് താരം ശാലിനി നായർ

ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോടെ ജനപ്രീതി നേടിയ താരമാണ് ശാലിനി നായര്‍. വീഡിയോ ജോക്കിയും അവതാരകയും നടിയുമൊക്കെയായ ശാലിനി ദുരിതങ്ങളില്‍ നിന്നുമാണ് ഇന്നത്തെ നിലയിലേക്ക് എത്തുന്നത്. ഇടയ്‌ക്കൊരു വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയുമൊക്കെ ചെയ്തതിനെ കുറിച്ച് ബിഗ് ബോസിലൂടെ വെളിപ്പെടുത്തിയിരുന്നു.

മത്സരത്തിന് ശേഷവും സൈബറിടങ്ങളില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടിയാണ് ശാലിനി നല്‍കുന്നത്. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് ഏ സെക്ഷനില്‍ വന്ന ചോദ്യങ്ങള്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. പരിചയമില്ലാത്ത പുരുഷനുമായി ഡേറ്റ് നടത്തിയിട്ടുണ്ടോ എന്നതടക്കം നിരവധി ചോദ്യങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്.

 എപ്പോഴെങ്കിലും ഒരു അപരിചിതനുമായി ഡേറ്റിങ് നടത്തിയിട്ടുണ്ടോ

എപ്പോഴെങ്കിലും ഒരു അപരിചിതനുമായി ഡേറ്റിങ് നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ അനുഭവം എന്താണെന്ന് ഒരാള്‍ ശാലിനിയോട് ചോദിച്ചിരുന്നു. 'ഇതിനുള്ള മറുപടി ഞാന്‍ ഇന്‍ബോക്‌സില്‍ കൊടുത്തിരുന്നു. അദ്ദേഹമെനിക്ക് മറുപടിയും തന്നു. ഇതെല്ലാം ന്യൂജെന്‍ ക്യൂ ആന്‍ഡ് ഏ യില്‍ സര്‍വ്വസാധാരണമായത് കൊണ്ട് ചോദിച്ച് പോയതാണെന്ന് അദ്ദേഹം എന്നോട് മറുപടി പറഞ്ഞു. ആ ശബ്ദം നല്ലതല്ലേ', എന്നും ശാലിനി പറയുന്നു.

വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിക്കപ്പെട്ടതോടെ നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കുമോ? അവരോടും ഇത് ചോദിക്കാനുള്ള ധൈര്യം ഉണ്ടോന്നും നടി തിരിച്ച് ചോദിക്കുന്നു.

ഹൃദയത്തോട ചേര്‍ത്ത് നിര്‍ത്തിയവരെയൊക്കെ ഇടയ്‌ക്കൊക്കെ വിളിക്കാറുണ്ടെന്ന് ശാലിനി

ബിഗ് ബോസില്‍ ഉണ്ടായിരുന്നവരില്‍ ഏറ്റവും മിസ് ചെയ്യുന്നത് ആരെയാണെന്നും ചോദ്യം വന്നിരുന്നു. 'ഇപ്പോള്‍ ആരെയും മിസ് ചെയ്യുന്നില്ല. അതിന്റെയൊക്കെ സ്‌റ്റേജ് കഴിഞ്ഞു. ഷോ കഴിയുന്നത് വരെയേ ഉള്ളു, ബാക്കിയൊക്കെ ഒരു ഷോ അല്ലേ? തന്നെ ഹൃദയത്തോട ചേര്‍ത്ത് നിര്‍ത്തിയവരെയൊക്കെ ഇടയ്‌ക്കൊക്കെ വിളിക്കാറുണ്ടെന്നും ശാലിനി പറയുന്നു.

ഇനി ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോവുമോ

ഇനി ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോവുമോന്നും ആരാധകര്‍ ചോദിച്ചിരുന്നു. 'വിളിച്ചാല്‍ പോവണം. ബിഗ് ബോസ് അള്‍ട്ടിമേറ്റ് വരുന്നുണ്ടല്ലോ, വിളഇക്കുമോന്ന് നമുക്ക് നോക്കാമെന്ന്', ശാലിനി പറഞ്ഞു.

ശാലിനി ഗുരുവായൂരില്‍ നിന്നും വിവാഹം വളരെ ലളിതമായി നടത്തിയല്ലേ

ശാലിനി ഗുരുവായൂരില്‍ നിന്നും വിവാഹം വളരെ ലളിതമായി നടത്തിയല്ലേ? നിങ്ങളെ ഗുരുവായൂര്‍ വച്ച് കണ്ടിരുന്നെന്നും ഒരാള്‍ ചോദിച്ചിരുന്നു. 'എന്ത്? എന്റെ വിവാഹമാണ് ഉദ്ദേശിച്ചതെങ്കില്‍ ക്ഷമിക്കണം നിങ്ങള്‍ക്ക് തെറ്റ് പറ്റിയതാണ്. എന്നെ അല്ല മറ്റാരെയോ നിങ്ങള്‍ കണ്ടിട്ടുണ്ടാവണം. ഞാന്‍ ഗുരുവായൂര്‍ പോയിരുന്നു എന്നത് ശരിയാണ്. പക്ഷേ എന്റെ വിവാഹമായിരുന്നില്ലെന്ന്', ശാലിനി ഉറപ്പിച്ച് പറയുന്നു.

ഞാനറിയാതെ എന്റെ വിവാഹം കഴിഞ്ഞെന്ന് ബിഗ് ബോസ് താരം ശാലിനി

ഞാനറിയാതെ എന്റെ വിവാഹം കഴിഞ്ഞു. വിവാഹ വാര്‍ത്ത എല്ലാവരെയും അറിയിക്കുന്ന തിരക്കിലായതിനാല്‍ ക്യൂ ആന്‍ഡ് എ മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെക്കുകയാണെന്നും പറഞ്ഞാണ് ശാലിനി വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X