ജാസ്മിന്റെ മുന്നക്കയും അഫ്‌സലിനെയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അറിയാം! ബിഗ് ബോസിനെ പറ്റി ഷിയാസ്

ബിഗ് ബോസില്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന ജാസ്മിന്‍ ജാഫറിനെതിരെ ഗുരുതരമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്. നേരത്തെ ജാസ്മിന്റെ വിവാഹം നിശ്ചയത്തിന് ശേഷം മുടങ്ങിപ്പോയിരുന്നു. ആ ബന്ധത്തില്‍ നിന്നും വളരെ പെട്ടെന്ന് പുറത്തുവന്ന താരം മറ്റൊരു റിലേഷന്‍ഷിപ്പിലാവുകയും ചെയ്തു. അഫ്‌സല്‍ എന്ന വ്യക്തിയുമായി കമ്മിറ്റ്ഡാണെന്ന് പലപ്പോഴായി ബിഗ് ബോസിന് അകത്തും ജാസ്മിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഗബ്രിയുമായിട്ടുള്ള പ്രണയ നാടകമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. ഗബ്രിയോടുള്ള ഇഷ്ടം പ്രണയത്തിലേക്ക് എത്തിക്കാതിരിക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നാണ് ജാസ്മിന്‍ വിശദീകരണം നല്‍കിയത്. പിന്നീട് ഗബ്രിയെ ഇഷ്ടമാണെന്ന അവസ്ഥയിലേക്ക് എത്തി. ഇപ്പോഴിതാ ജാസ്മിന്റെ വ്യക്തിജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും നടനും മോഡലുമായ ഷിയാസ് കരീം.

jasmine

ജാസ്മിന്‍, അഫ്‌സല്‍, മുന്ന ഇവരെയൊക്കെ സോഷ്യല്‍ മീഡിയയിലൂടെ കണ്ട് എനിക്ക് അറിയാം. അല്ലാതെ അവരെ വ്യക്തിപരമായിട്ടൊന്നും എനിക്ക് അറിയില്ല. ബിഗ് ബോസില്‍ പോയത് കൊണ്ടാണ് ജാസ്മിന് ഇത്രയും സൈബര്‍ ബുള്ളിയിംഗ് കിട്ടിയത്. അതില്ലായിരുന്നുവെങ്കില്‍ വ്‌ളോഗ് ചെയ്തും മറ്റുമൊക്കെ പോകുമായിരുന്നു. ബിഗ് ബോസില്‍ പോകുമ്പോഴുള്ള ഒരു കുഴപ്പമെന്ന് പറയുന്നത് അത്യാവശ്യം ക്വാളിറ്റി ഉണ്ടെങ്കില്‍ ഫാന്‍സ് ഉണ്ടാവും.

ജാസ്മിൻ്റെ വൃത്തിയെ പറ്റി എന്തോരം ട്രോളാണ് വരുന്നത്. ശരിക്കും അവർ പുറത്തിറങ്ങി കഴിഞ്ഞാലുള്ള അവസ്ഥയാണ് ഞാനോർക്കുന്നത്. ശരിക്കും ജാസ്മിൻ്റെ കാര്യം കഷ്ടമാണെന്നാണ് ഷിയാസ് അഭിപ്രായപ്പെടുന്നത്.

ജാസ്മിനെ കുറിച്ച് മാത്രമല്ല ബിഗ് ബോസിലെ മറ്റ് താരങ്ങളെ പറ്റിയും ഷിയാസ് സംസാരിച്ചു. ജിന്റോ ചേട്ടനെ എനിക്ക് നേരത്തെ അറിയാം. അദ്ദേഹം എന്റെയും ട്രെയിനറായിരുന്നു. ആള് ബേസിക്കലി പാവമാണ്. എല്ലാവര്‍ക്കും പല പല പ്രശ്‌നങ്ങളുണ്ടാവും. നമ്മളോടൊക്കെ നോര്‍മലയി ഇടപെടുന്ന ആളാണ്. ബിഗ് ബോസ് കഴിയുമ്പോള്‍ എല്ലാവരും മനസിലാക്കും. ജിന്റോയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. പുള്ളിയും രക്ഷപ്പെടട്ടേ എന്നാണ് ഷിയാസ് പറയുന്നത്.

shiyas-kareem

പണ്ട് തൊട്ടെ നല്ല ബോഡി ബില്‍ഡറാണ് ജിന്റോ. പുള്ളിയുടെ ബോഡി ഷോ മത്സരമൊക്കെ കാണാന്‍ ഞാന്‍ പോയിട്ടുണ്ട്. വലിയ ബോഡി ബില്‍ഡറാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിനൊക്കെ പോയിട്ടുണ്ടെന്നും താരം പറയുന്നു.

ഈ സീസണില്‍ സിജോ വിന്നറാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിജോയെ പോലെ റോക്കിയെയും ഇഷ്ടമായിരുന്നു. ഞാനാരെയും പ്രൊവോക്ക് ചെയ്യാറില്ല. സത്യത്തില്‍ ഈ ഷോ അങ്ങനെയാണ്. സായി കൃഷ്ണ, ജിന്റോ, അന്‍സിബ, മുടിയന്‍ എന്നിവരെ എനിക്ക് ഇഷ്ടമാണ്. നിലവില്‍ ഏറ്റവും നല്ല മത്സരാര്‍ഥികളെന്ന് തോന്നുന്നത് ഇവരാണ്. ജാന്‍മണിയും പാവമായിരുന്നു.

More from Filmibeat

Read more about: bigg boss shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X