ഷിയാസ് മാസ് അല്ല കൊലമാസാണ്! സാബുമോന്‍ വേണമെങ്കില്‍ കണ്ടോളു! ചിത്രം വൈറല്‍!!
ബിഗ് ബോസ് മലയാളം ആരംഭിച്ചതിന് ശേഷം കേരളത്തില്‍ ശ്രദ്ധേയനായ താരമാണ് ഷിയാസ് കരീം. തുടക്കത്തില്‍ എല്ലാവരും കളിയാക്കി പിന്നില്‍ നിര്‍ത്തിയിരുന്നെങ്കിലും വിന്നറാവാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു. ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു ഷിയാസ്. പുറത്ത് വലിയ ആരാധക പിന്‍ബലമായിരുന്നു ഷിയാസിനുണ്ടായിരുന്നത്.
ചലച്ചിത്ര നടനും മോഡലുമാണ് ഷിയാസ് പെരുമ്പാവൂര്‍ സ്വദേശിയാണ്. മോഡലിംഗ് രംഗത്ത് പുലിക്കുട്ടിയായ ഷിയാസിന് ഏറ്റവുമടുത്തുണ്ടായ നേട്ടം ബള്‍ഗേറിയയില്‍ നിന്നുമായിരുന്നു. ഇന്ത്യയിലെ മുന്‍നിര ഡിസൈനേഴ്സിന് വേണ്ടി മോഡലായിട്ടുള്ള താരം 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018'-ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായി ഇന്ത്യയെ പ്രതിനിധികരിച്ചിരുന്നു. മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ഈ വര്‍ഷം തന്നെ ഷിയാസിനെ തേടി എത്തിയിട്ടുണ്ട്.

ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഷിയാസ് പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018 ല്‍ ഇന്ത്യയെ പ്രതിനിധികരിച്ച് പോയപ്പോള്‍ പരമ്പരാഗതമായ വേഷത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു താരം വീണ്ടും പങ്കുവെച്ചത്. ഷിയാസിനെ അനുമോദിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുകളിടുന്നത്.
നേരത്തെ ബിഗ് ബോസിനുള്ളില്‍ നിന്നും ഷിയാസിനെ ഒരു പോസ്റ്ററിലോ ഫ്‌ളക്‌സിലോ കണ്ടിട്ടില്ലെന്ന് സാബുമോന്‍ പറഞ്ഞിരുന്നു. ഇതിനെ കുറിച്ചും ആരാധകര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. സാബു ഇത് കാണുന്നില്ലെന്നും വേണമെങ്കില്‍ കണ്ടോളു ഇതാണ് ഞങ്ങളുടെ മുത്ത് എന്നിങ്ങനെ ഒട്ടനവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications











