'ഈ പ്രണയ ബന്ധം ആര്‍ക്കും ഒന്നിനും തകര്‍ക്കാന്‍ കഴിയില്ല'; ഷിയാസിനോടുള്ള പ്രണയത്തെ കുറിച്ച് ഭാര്യ രഹ്ന!
ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് മോഡലും അഭിനേതാവുമായ ഷിയാസ് കരീം. പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് മോഡലിങ് രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബൾഗേറിയയിൽ നടന്ന മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018ൽ ആദ്യ അഞ്ച് പേരിൽ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്.
സ്റ്റാർ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ഷിയാസിന്റേത്. കഴിഞ്ഞ ദിവസമാണ് തന്റെ നിക്കാഹ് കഴിഞ്ഞ വിവരം സോഷ്യൽമീഡിയ വഴി ഷിയാസ് ആരാധകരെ അറിയിച്ചത്. ഷിയാസിന്റെ എൻഗേജ്മെന്റ് ചിത്രങ്ങൾ വൈറലായിരുന്നു.

ഡെന്റിസ്റ്റായ രഹ്നയാണ് ഷിയാസിന്റെ വധു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20നായിരുന്നു ചടങ്ങുകൾ നടന്നത്. ഷിയാസിന്റെ നിക്കാഹിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് താരത്തിന്റെ പേരിൽ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തത്.
സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. നിരവധി പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമാണ് ഷിയാസിന്റെയും ഭാര്യയുടെയും ഫോട്ടോകൾക്ക് താഴെ നിറയുന്നത്.
പീഡന വീരൻ ഷിയാസ്... ഒരു ഭാഗത്ത് പീഡനം മറുഭാഗത്ത് കല്യാണം... കൊള്ളാം, ഒരു ഭാഗത്ത് ആശംസ... മറുഭാഗത്ത് ആശങ്ക... എന്താപ്പോ ണ്ടായേ എന്നൊക്കെയുള്ള നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറഞ്ഞത്. കേസ് അന്വേഷണം പുരോഗമിക്കുന്നതിന് അനുസരിച്ച് മാത്രമെ വാർത്തകളിലെ സത്യമെന്താണെന്നത് മനസിലാക്കാൻ സാധിക്കൂ.
എന്നാൽ കേസ് തീര്‍ത്തും വ്യാജമാണെന്നാണ് ഷിയാസ് കരീം സോഷ്യല്‍ മീഡിയയില്‍ എത്തി പറഞ്ഞത്. ഇപ്പോഴിതാ ഷിയാസിനെ കുറിച്ച് ഭാര്യ രഹ്ന എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഷിയാസിനോടുള്ള പ്രണയത്തെ കുറിച്ചുള്ളതാണ് രഹ്നയുടെ കുറിപ്പ്.

'ഈ പ്രണയ ബന്ധം ആര്‍ക്കും ഒന്നിനും തകര്‍ക്കാന്‍ കഴിയില്ല. വാക്ക് പാലിച്ചു... മുറിയാത്ത സ്‌നേഹ ബന്ധം. അന്നും ഇന്നും ഇനിയെന്നും ഒരുമിച്ചായിരിക്കും. സര്‍വ്വശക്തനായ ദൈത്തിന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനയോടെയും അനുഗ്രഹത്തോടെയും ഞങ്ങള്‍ ഒന്നിക്കുന്നു. ഹലോ ഷിയാസ് എന്റെ ലോകത്തേക്ക് സ്വാഗതം'എന്നായിരുന്നു രഹ്നയുടെ പോസ്റ്റ്.
നിക്കാഹിന് ശേഷം വീട്ടിലെത്തിയപ്പോള്‍ എടുത്ത ഏതാനും ചിത്രങ്ങളും ഷിയാസ് കരീമിനെ ടാഗ് ചെയ്ത് രഹ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. നാലാം തിയ്യതിയായിരുന്നു നിക്കാഹ് കഴിഞ്ഞതെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദങ്ങള്‍ക്കുള്ള മറുപടിയാണ് രഹ്നയുടെ കുറിപ്പ് എന്നാണ് ഷിയാസ് ആരാധകർ കുറിക്കുന്നത്. രഹ്നയുടെ ഉറച്ച നിലപാടിന് നിരവധി പേർ ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. 'എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല... ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.'
'നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം', എന്ന് പറഞ്ഞ് വിവാദങ്ങളോട് പ്രതികരിച്ച് ഷിയാസ് പങ്കുവെച്ച വീഡിയോയും വൈറലാണ്. യുവതിയുടെ പരാതിയില്‍ കാസർഗോഡ് ചന്തേര പൊലീസാണ് കേസെടുത്തിട്ടുണ്ട്. കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽ അധികം രൂപ തട്ടിയെടുത്തതായും പരാതിയിൽ യുവതി പറയുന്നു.


Click it and Unblock the Notifications











