ഞങ്ങളുടെ ആദ്യരാത്രി വെള്ളത്തിലായി പോയി, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതലൊരു തീരുമാനമുണ്ടെന്ന് സിജോ

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സിജോ ജോണ്‍. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ മലയാളികള്‍ക്ക് സുപരിചിതനായിരുന്നു സിജോ ബിഗ് ബോസിലേക്ക് എത്തിയതോടെ ജനപ്രിയനായി.

ഇപ്പോഴിതാ സിജോ വിവാഹിതനായതിന്റെ വിശേഷങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന താരം ബിഗ് ബോസ് താരങ്ങളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സാന്നിധ്യത്തിലാണ് വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ തന്റെ ആദ്യരാത്രി വെള്ളത്തിലായി എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സിജോയും ഭാര്യ ലിനുവും. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സിജോ ഇക്കാര്യം സൂചിപ്പിച്ചത്.

sijo-linu

'കല്യാണം കഴിഞ്ഞ് ഞങ്ങള്‍ ഇപ്പോള്‍ വീട്ടില്‍ കയറി. ഇപ്പോള്‍ സമയം ഏകദേശം രാത്രി ഒന്നേകാല്‍ ആയി. വിവാഹം കഴിഞ്ഞ ഉടനെ ഞങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ച ഒരു കാര്യം സ്ഥിരമായി വ്‌ലോഗ് ചെയ്യാമെന്നതായിരുന്നു. കാരണം ഒരുപാട് കടബാധ്യതയുണ്ട്. അത് തീരണമെങ്കില്‍ ബ്ലോഗ് ചെയ്‌തേ പറ്റൂ. ബിഗ് ബോസ് ജാസ്മിന്‍, ഗബ്രി, സ്‌നേഹ, നോറ, ശോഭേച്ചി, സായി തുടങ്ങിയവരൊക്കെ റിസോര്‍ട്ടിലുണ്ട്. ഞങ്ങള്‍ വീട്ടിലേക്ക് പോന്നൂ.

സാധാരണ വിവാഹം കഴിഞ്ഞുള്ള രാത്രി ആദ്യ രാത്രി എന്നാണ് പറയാറുള്ളത്. പക്ഷേ കൂട്ടുകാരെല്ലാം പോയി കഴിഞ്ഞപ്പോഴേക്കും സമയം വെളുപ്പിന് മൂന്നരയായി. ഇതിപ്പോ രാത്രി കഴിഞ്ഞ് പകല്‍ ആവാനായി. അതുകൊണ്ട് ആദ്യരാത്രി എന്നൊന്ന് ഉണ്ടായില്ല. എല്ലാവരും പറയുന്നത് പോലെ ആദ്യ രാത്രി ഭയങ്കര സംഭവമായിട്ടൊന്നും തങ്ങ്ള്‍ക്ക് തോന്നുന്നില്ലെന്ന് സിജോയും ലിനുവും പറഞ്ഞു.

വിവാഹത്തിന് സ്റ്റേജില്‍ നിന്നിട്ട് കാലിനൊക്കെ വേദനയായി. ചിരിച്ചു ചിരിച്ചു രണ്ടാളും മടുത്തു. ഇനിയൊന്ന് ഉറങ്ങിയാല്‍ മതിയെന്ന അവസ്ഥയാണ്. വിവാഹം കഴിഞ്ഞതിനുശേഷം നോറയും സിബിനും കൂടി എന്നെ സ്വിമ്മിങ് പൂളില്‍ എടുത്തിട്ടു. അതിനുശേഷം ഞാനും അവരെ രണ്ടാളെയും വെള്ളത്തിലേക്ക് തള്ളി ഇട്ടു. ഒടുവില്‍ സായിയെയും ശോഭ ചേച്ചിയും ഉണ്ടായിരുന്നു. അവരെ കൂടി വെള്ളത്തില്‍ മുക്കാതെ വരുന്നതെങ്ങനെയാണെന്ന് കരുതി അവരെയും മുക്കി.

sijo-linu

അങ്ങനെ എല്ലാ പരിപാടിയും കഴിഞ്ഞ് വീട്ടിലെത്തി. ഞങ്ങള്‍ ഉദ്ദേശിച്ച പോലെയും അതിനേക്കാള്‍ മനോഹരമായിട്ടും കാര്യങ്ങള്‍ നടന്നുവെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നുമാണ് സിജോയും ലിനുവും പറയുന്നത്.

അതേ സമയം താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. സിജോയുടെ ഭാര്യ ലിനുവിന്റെ ക്യാരക്ടര്‍ ഒത്തിരി ഇഷ്ടമുണ്ട്. ഓവര്‍ ആക്കാതെ എല്ലാം ഒരു അടക്കത്തില്‍ ചെയ്യനായിട്ട് നോക്കുന്നുണ്ട്. അത് ഇനിയും അങ്ങനെ മുന്നോട്ട് പോകട്ടെ. രണ്ടു പേര്‍ക്കും ആശംസകള്‍ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

അതേ സമയം വിവാഹം കഴിഞ്ഞ ഉടനെ സിജോയുടെ മുറിയൊന്നും അലങ്കരിക്കാത്തത് മോശമായി പോയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 'പുതിയൊരാള്‍ കൂടി റൂം ഷെയര്‍ ചെയ്യാന്‍ വരുമ്പോള്‍ അവള്‍ക്ക് വേണ്ടി ഒന്നും ഒരുക്കാതെ ഒരു അലമാര പോലും സെറ്റ് ആക്കാതെ നിന്നത് തീരെ ശരിയായില്ല. വളരെ മോശം സിജോ ബ്രോ...' എന്നാണ് ഒരാളുടെ കമന്റ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X