For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കിലോ സ്വര്‍ണം ചോദിച്ചതോടെ വിവാഹം മുടങ്ങി, 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച കഥ പറഞ്ഞ് സൂര്യ മേനോന്‍

  |

  ബിഗ് ബോസിലേക്ക് പോയതോട് കൂടിയാണ് വിജെയും മോഡലും നടിയുമായ സൂര്യ ജെ മേനോനെ കുറിച്ച് പുറംലോകം അറിയുന്നത്. ഇപ്പോള്‍ സിനിമയും തിരക്കുകളുമായി കരിയറുമായി മുന്നോട്ട് പോവുകയാണ് നടി. മുപ്പത് വയസ് കഴിഞ്ഞിട്ടും ഇനിയും വിവാഹം കഴിക്കാതെ നില്‍ക്കുന്നതെന്താണെന്ന് പലരും സൂര്യയോട് ചോദിക്കാറുണ്ട്.

  ഒടുവില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം നടി തന്നെ ഉത്തരം പറഞ്ഞിരിക്കുകയാണ്. ഇടക്കാലത്ത് തനിക്കൊരു കല്യാണം വന്നെങ്കിലും സത്രീധനത്തിന്റെ പേരില്‍ അത് ഒഴിവാക്കി പോയി. ഇതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചെന്നും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ സൂര്യ പറഞ്ഞു.

  എന്താ കല്യാണം കഴിക്കാത്തത് എന്നാണ് അവതാരകന്‍ സൂര്യയോട് ചോദിച്ചത്. 'കല്യാണത്തോട് എനിക്ക് ദേഷ്യമോ വൈരാഗ്യമോ ഉള്ളത് കൊണ്ടല്ല കല്യാണം കഴിക്കാത്തതെന്ന് സൂര്യയും പറഞ്ഞു. കല്യാണം കഴിക്കാനായി വീട്ടില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. പക്ഷെ നിര്‍ബന്ധിച്ച് കെട്ടിച്ചിട്ട് വെറുതേ ഡിവോഴ്സ് ആയി വീട്ടില്‍ വന്ന് ഇരിക്കേണ്ടല്ലോ. എന്റെ മനസ്സിനൊത്ത ഒരാള്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കല്യാണം കഴിക്കുമെന്ന് സൂര്യ പറയുന്നു.

  Also Read: പ്രായമുള്ള തടിച്ച സ്ത്രീയെ വേണം, ഞാനന്ന് ചെറുപ്പമാണ്; കടപ്പുറം കാര്‍ത്ത്യാനിയായതിനെ കുറിച്ച് നടി സീനത്ത്

  അങ്ങനെ മനസ്സിന് ഇഷ്ടപ്പെട്ട ഒരാള്‍ വന്നിരുന്നു. പക്ഷേ സ്ത്രീധന പ്രശ്‌നം കാരണം ആ ബന്ധം ഒഴിവാക്കി പോയെന്നും സൂര്യ വ്യക്താക്കുന്നു. അവര്‍ ചോദിച്ച സ്ത്രീധനത്തോട് ഒരിക്കലും യോജിക്കാന്‍ പറ്റില്ല. ഒരു കിലോ സ്വര്‍ണം വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അതിനുള്ള മൂല്യം ഒന്നും താങ്കള്‍ക്ക് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. പക്ഷേ എനിക്കത് ഭയങ്കര വിഷമമായി. ആ ഡിപ്രഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും സൂര്യ പറയുന്നു.

  Also Read: ഭാര്യയെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്തത്; അമൃതയോട് ഇഷ്ടം പറഞ്ഞതിനെ കുറിച്ച് ബിഗ് ബോസ് താരം അപര്‍ണ മള്‍ബറി

  അതിന് മുന്‍പ് ചെറിയ പ്രായത്തിലും അങ്ങനൊരു ശ്രമം നടത്തിയതിനെ പറ്റിയും സൂര്യ പറഞ്ഞു. ചെറിയ കാര്യത്തിനാണെങ്കില്‍ പോലും ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്തയാണ് തനിക്ക് വന്നതെന്നാണ് സൂര്യ പറയുന്നത്. ചെറുപ്പത്തില്‍ എയര്‍ഹോസ്റ്റസ് ആകാന്‍ ഇഷ്ടമായിരുന്നു. ആ കോഴ്‌സ് പഠിക്കാന്‍ ഒന്നര ലക്ഷം രൂപ വേണം. അത് കിട്ടാതെ വന്നതോടെ വല്ലാതെ ഡിപ്രഷനിലായി. ആദ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത് അന്നാണെന്നാണ് സൂര്യ പറയുന്നത്.

  Also Read: അവളുടെ വീട്ടുകാര്‍ ആദ്യം കല്യാണത്തിന് സമ്മതിച്ചില്ല; നടി ഗിരിജയെ ഭാര്യയാക്കിയതിനെ കുറിച്ച് നടന്‍ കൊച്ചു പ്രേമൻ

  എല്ലാ ബന്ധങ്ങള്‍ക്ക് ആത്മാര്‍ത്ഥത കൊടുക്കുന്ന ആളാണ് ഞാന്‍. അത് സൗഹൃദമാണെങ്കിലും സഹോദര ബന്ധങ്ങളാണെങ്കിലും പ്രണയമാണെങ്കിലും അങ്ങനെയാണ്. പക്ഷേ എനിക്കത് തിരിച്ച് കിട്ടിയിട്ടില്ല. അതുകൊണ്ട് ട്രൂ ലവ് എന്താണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. എനിക്ക് ഉണ്ടെങ്കിലും തിരിച്ച് കിട്ടിയില്ലെന്നാണ് സൂര്യ സൂചിപ്പിച്ചത്.

  എന്റെ മനസ്സിന് ഇണങ്ങിയ ആള്‍ വന്നാല്‍ കല്യാണം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് നടി വ്യക്തമാക്കുന്നു. പക്ഷേ എന്റെ അച്ഛനെയും അമ്മയെയും അംഗീകരിക്കാന്‍ കഴിയുന്ന ആളായിരിക്കണം. അച്ഛനും അമ്മയുമാണ് എന്റെ ലോകം. മാതാപിതാക്കളെ കളഞ്ഞൊരു ജീവിതമില്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു..

  English summary
  Bigg Boss Malayalam Fame Soorya Menon Opens Up About Why She Get Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X