twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോള് ഹോട്ടലിലേക്ക് പോവുന്നത് ശരിയാണോ? ഡിജെ ആയി വര്‍ക്ക് ചെയ്ത കാലത്തെ അനുഭവം പറഞ്ഞ് സൂര്യ മേനോന്‍

    |

    ബിഗ് ബോസിന്റെ മൂന്നാം സീസണിലൂടെയാണ് നടിയും മോഡലുമായ സൂര്യ ജെ മേനോന്‍ മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള സൂര്യ കേരളത്തിലെ ആദ്യ വനിത ഡിജെ ആയിരുന്നു. അതിന്റെ പേരില്‍ ചില അപവാദങ്ങള്‍ തന്റെ പേരില്‍ കുടുംബക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് സൂര്യയിപ്പോള്‍.

    പലരും വീട്ടില്‍ അമ്മയോട് വിളിച്ചിട്ട് മകള്‍ ഹോട്ടലില്‍ ജോലിയ്ക്ക് പോവുന്നത് ശരിയാണോന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനൊരു തീരുമാനം എടുത്തതിന്റെ കാരണമെന്താണെന്ന് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ സൂര്യ വ്യക്തമാക്കി.

    ശരിക്കം പറഞ്ഞാല്‍ ഡിജെ നമ്മുടെ മനസിലുള്ള ടെന്‍ഷനൊക്കെ ഇറക്കി വെക്കാന്‍ പറ്റുന്ന സ്ഥലമാണ്

    കേരളത്തിലെ ആദ്യ വനിത ഡിജെ ആയിരുന്നു. ആ പ്രൊഫഷനിലേക്ക് വരാന്‍ കാരണം ആരും ചെയ്യാത്തത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളത് കൊണ്ടാണെന്ന് സൂര്യ പറയുന്നു. ഡിജെ എന്ന് പറഞ്ഞാല്‍ കള്ള് കുടിക്കുന്നവരുടെ ഇടയിലുള്ള പേക്കൂത്ത് അല്ലേ എന്ന ചിന്തഗതി അക്കാലത്ത് ഉണ്ടായിരുന്നു. ശരിക്കം പറഞ്ഞാല്‍ ഡിജെ നമ്മുടെ മനസിലുള്ള ടെന്‍ഷനൊക്കെ ഇറക്കി വെക്കാന്‍ പറ്റുന്ന സ്ഥലമാണ്. കുടിക്കേണ്ടവര്‍ക്ക് കുടിക്കാം, എല്ലാവരും കുടിക്കുകയും വലിക്കുകയും ചെയ്യണമെന്ന് നിര്‍ബന്ധമില്ല.

    Also Read: നാഗചൈതന്യയുമായി വേർപിരിഞ്ഞിട്ട് ഒരു വർഷം!, രണ്ടാം വിവാഹത്തിന് ഒരുങ്ങി സാമന്ത?; റിപ്പോർട്ടുകളിങ്ങനെAlso Read: നാഗചൈതന്യയുമായി വേർപിരിഞ്ഞിട്ട് ഒരു വർഷം!, രണ്ടാം വിവാഹത്തിന് ഒരുങ്ങി സാമന്ത?; റിപ്പോർട്ടുകളിങ്ങനെ

     ഒരു പെണ്‍കുട്ടി ഇതിനൊക്കെ പോവുമോന്ന് ചോദിച്ചവരുണ്ടെന്ന് സൂര്യ

    നല്ല മ്യൂസിക്കും ഡാന്‍സുമൊക്കെയാണ് ഉണ്ടാവുക. ജീവിതത്തിലെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ പറ്റിയ ഏറ്റവും നല്ല കാര്യമാണ് ഡാന്‍സ് ചെയ്യുക എന്നത്. ആദ്യം ഡിജെ എന്‍ജോയ് ചെയ്യാന്‍ പോയതാണ്. അതെനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഇതോടെ ഡിജെ പ്ലേ ചെയ്യാന്‍ പോയി. ഒരു പെണ്‍കുട്ടി ഇതിനൊക്കെ പോവുമോ? എന്നൊക്കെയുള്ള ചോദ്യം വന്നിരുന്നു. ആരും ചെയ്യാത്തതല്ലേ, അപ്പോള്‍ ചെയ്ത് നോക്കാമെന്ന് താന്‍ ചിന്തിച്ചതായി സൂര്യ പറയുന്നു.

    Also Read: നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്Also Read: നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്

    ഇരുപത് വയസൊക്കെ ആയ സമയത്താണ് ഞാന്‍ ഈ രംഗത്തേക്ക് എത്തുന്നത്.

    ഇരുപത് വയസൊക്കെ ആയ സമയത്താണ് ഞാന്‍ ഈ രംഗത്തേക്ക് എത്തുന്നത്. ഒരു വര്‍ഷത്തോളം താജ് ഹോട്ടലില്‍ റസിഡന്റ് ഡിജെയായി വര്‍ക്ക് ചെയ്തു. വളരെ സംതൃപ്തിയോട് കൂടിയാണ് ആ ജോലി ചെയ്തത്. സേഫ് ആയിട്ടുള്ള സ്ഥലമാണ്. നമ്മള്‍ സിനിമകളില്‍ കാണുന്നത് പോലെയൊന്നുമല്ല. നന്നാവേണ്ടവര്‍ക്ക് എവിടെ പോയാലും നന്നാവാം, ചീത്തയാവേണ്ടവര്‍ക്ക് എവിടെ പോയാലും അങ്ങനെയുമാവാം എന്നാണ് സൂര്യയുടെ അഭിപ്രായം.

    Also Read: ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും ഇപ്പോഴും പൈസ അടിച്ചു മാറ്റാറുണ്ട്; യുഎസില്‍ വച്ച് ഫുഡിന് തല്ലുണ്ടാക്കിAlso Read: ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും ഇപ്പോഴും പൈസ അടിച്ചു മാറ്റാറുണ്ട്; യുഎസില്‍ വച്ച് ഫുഡിന് തല്ലുണ്ടാക്കി

    മോള് ഒരു ഹോട്ടലില്‍ ഡിജെ ആയി പോവുന്നതൊക്കെ മോശമല്ലേ

    എന്ത് കൊണ്ട് ഡിജെ നിര്‍ത്തിയെന്ന് ചോദിച്ചാല്‍ അതിനും കാരണമുണ്ടെന്നാണ് സൂര്യ പറയുന്നത്..

    'ഡിജെ ചെയ്യുന്നത് വഴി വളരെ തുച്ഛമായ പ്രതിഫലമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല കേരളത്തില്‍ അത്ര പ്രധാന്യത്തോടെ ഡിജെ വന്നിരുന്നില്ല. വീട്ടില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ വേറൊരു ജോലിയിലേക്ക് പോവേണ്ടതായി വന്നു.

    മോള് ഒരു ഹോട്ടലില്‍ ഡിജെ ആയി പോവുന്നതൊക്കെ മോശമല്ലേ, നമ്മുടെ കുടുംബത്തിന് അത് ചേരുമോന്ന് ചോദിച്ചവരൊക്കെ ഉണ്ട്. എന്റെ മോളെ വിശ്വാസമാണെന്ന് അമ്മ അവരോട് പറഞ്ഞുവെന്നും' സൂര്യ വ്യക്തമാക്കുന്നു.

    English summary
    Bigg Boss Malayalam Fame Soorya Menon Opens Up Why She Left Dj In Flowers Orukodi Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X