ബിഗ് ബോസ് കഴിഞ്ഞ് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു, ആദ്യത്തേത് നടന്ന സന്തോഷം പങ്കുവെച്ച് സൂര്യ
ബിഗ് ബോസ് മൂന്നാം സീസണിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് സൂര്യ ജെ മേനോന്‍. ഷോയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ശേഷമാണ് സൂര്യ തിരിച്ചെത്തിയത്. മണിക്കുട്ടനോടുളള പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സൂര്യ വാര്‍ത്തകളില്‍ നിറഞ്ഞത്. സൂര്യ പ്രണയം പറഞ്ഞെങ്കിലും തനിക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണ് ഉളളതെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. ബിഗ് ബോസില്‍ തുടക്കത്തില്‍ തന്നെ പുറത്താവുമെന്ന് പലരും കരുതിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു സൂര്യ.
നടി പ്രിയങ്കയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ കാണാം, വൈറല്‍ ഫോട്ടോഷൂട്ട്
എന്നാല്‍ അവസാന ഘട്ടത്തില്‍ വരെ എത്താന്‍ നടിക്ക് സാധിച്ചു. 91 ദിവസം ബിഗ് ബോസില്‍ പിടിച്ചുനിന്ന ശേഷമാണ് സൂര്യ പുറത്തായത്. ബിഗ് ബോസിലൂടെയാണ് സൂര്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. നടിയായും മോഡലായും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഷോയില്‍ വരുന്നത് വരെ നടിയെ അധികപേര്‍ക്കും അറിയില്ലായിരുന്നു.

എന്നാല്‍ ബിഗ് ബോസിന് പിന്നാലെ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയങ്കരിയാണ് താരം. ബിഗ് ബോസ് കഴിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു നടി. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം തന്നെ സൂര്യ പങ്കുവെക്കാറുണ്ട്. അതേസമയം സൂര്യയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ബിഗ് ബോസ് കഴിഞ്ഞ് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നും അതില്‍ ആദ്യത്തേത് നടന്നതിന്റെ സന്തോഷം അറിയിച്ചാണ് നടി എത്തിയത്.

താന്‍ എഴുതിയ ഒരു കഥാസമാഹാരം ഇന്ന് പുറത്തിറങ്ങുന്നതിന്‌റെ സന്തോഷമാണ് സൂര്യ പങ്കുവെച്ചത്. നടന്‍ ജയസൂര്യയാണ് സൂര്യയുടെ പുസ്‌തകത്തിന്‌റെ ആദ്യ കോപ്പി സ്വീകരിച്ചത്. ജയസൂര്യയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് സൂര്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. നടിയുടെ വാക്കുകളിലേക്ക്: ബിഗ്ഗ്ബോസ് കഴിഞ്ഞ് ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിക്കുകയാണ്.

എന്റെ ആദ്യ കഥ സമാഹാരം ഇന്ന് ഇറങ്ങുകയാണ്. എന്റെ പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രശസ്ത സിനിമ താരം ജയേട്ടന്‍ (ജയസൂര്യ) സ്വീകരിച്ചു. ഈ കോവിഡ് പശ്ചാത്തലത്തിലും യാതൊരു മടിയും കൂടാതെ ഈ ഒരു കാര്യവുമായി മനസ്സ് നിറഞ്ഞു സഹകരിച്ച ജയേട്ടന് നന്ദി അറിയിക്കുന്നു. പാറൂട്ടി എന്നാണ് ഈ സമാഹാരത്തിന്റെ പേര് എന്നും നടി കുറിച്ചു.

സൂര്യയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ബിഗ് ബോസ് താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. സൂര്യയുടെ ഫാന്‍സ് ആര്‍മി ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ നടിക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നു. ബിഗ് ബോസിന് പിന്നാലെ സിനിമകളില്‍ അവസരം ലഭിച്ചതിനെ കുറിച്ചും സൂര്യ പറഞ്ഞിരുന്നു. ഒരു തമിഴ് സിനിമയില്‍ ബിഗ് ബോസ് താരം പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

മലയാളത്തിലെ ആദ്യ വനിത ഡിജെമാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയാണ് സൂര്യ ജെ മേനോന്‍ ബിഗ് ബോസ് മൂന്നാം സീസണില്‍ എത്തിയത്. തുടക്കത്തില്‍ എറ്റവും ദുര്‍ബലയായ മല്‍സരാര്‍ത്ഥിയാണെന്ന് പലരും കരുതിയ സൂര്യ തുടര്‍ന്ന് മികച്ച ഗെയിം പുറത്തെടുത്ത് എല്ലാവരുടെയും ഇഷ്ടം നേടി. ബിഗ് ബോസ് ഫിനാലെയിലും ഭാഗമായി നടി എത്തിയിരുന്നു. ബിഗ് ബോസിന് ശേഷം നിരവധി അഭിമുഖങ്ങളും സൂര്യയുടെതായി വന്നു.


Click it and Unblock the Notifications