For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒതുങ്ങി പോവുമോന്ന് ഓര്‍ത്ത് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തു; നേരെ സീരിയലിലേക്കാണ് പോയതെന്ന് തെസ്‌നി ഖാന്‍

  |

  ദിലീപ്, നാദിര്‍ഷ, ജയറാം, തുടങ്ങി മലയാളത്തിലെ പല മുന്‍നിര നടന്മാരും അഭിനയത്തിലേക്ക് എത്തുന്നത് മിമിക്രിയിലൂടെയാണ്. ഇതേ കാലഘട്ടത്തില്‍ ഒറ്റയ്ക്ക് നിന്ന് ഇവരൊക്കെയായി പൊരുതി വിജയിച്ച താരമാണ് തെസ്‌നി ഖാന്‍. അക്കാലത്ത് മിമിക്രി വേദികളില്‍ അപൂര്‍വ്വമായിട്ടേ സ്ത്രീ സാന്നിധ്യമുണ്ടാവൂ. എങ്കിലും നടന്മാരുടെ ഇടയില്‍ പിടിച്ച് നിന്നാണ് ഇന്നത്തെ നിലയിലേക്ക് തെസ്‌നി വളര്‍ന്നത്.

  ഇപ്പോള്‍ സംവിധാന രംഗത്തേക്ക് കൂടി ചുടറുപ്പിക്കുന്ന തെസ്‌നി ഖാന്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. ആദ്യമായി അഭിനയിക്കാന്‍ പോവുന്നത് മുതല്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ കാരണമെന്താണെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു. വിശദമായി വായിക്കാം..

  Also Read: ഇനിയും അത് ചെയ്യാന്‍ മടിയില്ല; മറ്റുള്ളവര്‍ പറയുന്നത് എന്താണെന്ന് ഓര്‍ത്തുള്ള പേടി തനിക്കില്ലെന്ന് നിത്യ മേനോൻ

  കൊച്ചിന്‍ കലാഭവനില്‍ ഉള്ളപ്പോഴാണ് താന്‍ ആദ്യമായി അഭിനയിച്ച് തുടങ്ങിയതെന്നാണ് തെസ്‌നി പറയുന്നത്. അന്നവിടെ ഗാനഭൂഷണം പഠിക്കുകയായിരുന്ന എന്നോട് കലാഭവന്‍ റഹ്മാന്‍, ജോക്സ് ഇന്ത്യ എന്ന് പേരുള്ള വീഡിയോ കാസറ്റിലേയ്ക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു. ഒരു സ്‌കിറ്റ് മോഡലിലാണ് അതുണ്ടായയിരുന്നത്. ജോക്സ് ഇന്ത്യ ഹിറ്റായതോടെയാണ് ഒരുപാട് ആളുകള്‍ ഇത് അനുകരിച്ച് കാസറ്റുകള്‍ ഇറക്കി തുടങ്ങിയതെന്ന് തെസ്‌നി പറയുന്നു.

  Also Read: എനിക്ക് വേണ്ടി ജീവന്‍ കൊടുക്കാനും അവള്‍ തയ്യാര്‍; എലിസബത്തിന്റെ പ്രണയം സ്വീകരിച്ചതിനെ പറ്റി ബാല പറഞ്ഞത്

  പ്രസാദും ജയറാമും ചേര്‍ന്നും ദിലീപും നാദിര്‍ഷയും ലാല്‍ ജോസുമൊക്കെ ചേര്‍ന്നും കാസറ്റുകള്‍ ഇറക്കി തുടങ്ങി. പിന്നീടിത് വീഡിയോ കാസറ്റുകളുടെ തരംഗമായി മാറി. ഇവര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ഞാന്‍ തന്നെയായിരുന്നു ഇതിലെല്ലാം വേഷമിട്ടത്. ഇതെല്ലാം കഴിഞ്ഞ് ഏറെ കാലത്തിന് ശേഷമാണ് സിനിമാലയിലേക്ക് എത്തുന്നതും. അന്ന് സിനിമാലയില്‍ ദിലീപ്, സലിം കുമാര്‍, ഹരീശ്രീ അശോകന്‍, ഡയാന എന്ന് തുടങ്ങി ഒട്ടനവധി താരങ്ങളുണ്ടെന്നും തെസ്‌നി വ്യക്തമാക്കുന്നു.

  അതേ സമയം സിനിമയിലേക്ക് വന്നെങ്കിലും ഇന്നും സിനിമയില്‍ സ്ഥിരതയോടെ നില്‍ക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്ന് തന്നെയാണ് തെസ്‌നി ഖാന്‍ പറയുന്നത്. സിനിമകളുമായി പ്രേക്ഷകര്‍ക്കിടയില്‍ നില്‍ക്കാന്‍ എപ്പോഴും ആഗ്രഹിക്കും. പക്ഷേ പലപ്പോഴും അതിന് സാധിക്കാറില്ല. എന്ന് കരുതി അങ്ങനെ നിന്നാലെ നമുക്ക് കാര്യമുള്ളെന്ന് കൂടി നടി പറയുന്നുണ്ട്. കാരണം അടുത്ത തലമുറ നമ്മളെ മറന്ന് പോവും. ഇനിയിപ്പോ ആളുകള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും നമ്മള്‍ എപ്പോഴും ലൈവായി നില്‍ക്കണമെന്നാണ് തെസ്‌നിയ്ക്ക് നല്‍കാനുള്ള ഉപദേശം.

  സിനിമയില്‍ നിന്നും കുറച്ച് കാലം മാറി നിന്നപ്പോഴാണ് താന്‍ യൂട്യൂബ് ചാനലുമായി വരുന്നത്. ചാനല്‍ തുടങ്ങിയതിനൊപ്പം വെറുതേ കുറച്ച് റീല്‍സൊക്കെ ചെയ്ത് തുടങ്ങി. പിന്നെ ഷോര്‍ട്ട് ഫിലിം ചെയ്യുന്നതടക്കം ഓരോന്നും നമ്മളെ ലൈവാക്കി നിര്‍ത്തുന്ന കാര്യങ്ങളാണെന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. സിനിമയ്ക്ക് പുറമേ മറ്റ് പല മേഖലയിലും പ്രവര്‍ത്തിച്ചത് കൊണ്ട് ഇനിയും നിലനിന്ന് പോവാന്‍ തനിക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും നടി പറയുന്നു.


  അതേ സമയം സിനിമയില്‍ നിന്നും കുറച്ച് കാലം ഇടവേള എടുക്കാനും കാരണം ഉണ്ടായിരുന്നതായിട്ടാണ് അഭിമുഖത്തില്‍ തെസ്‌നി പറയുന്നത്. സ്ഥിരമായി ചെറിയ കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി പോവുമോ എന്ന് തോന്നി തുടങ്ങിയപ്പോഴാണ് സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. നേരെ സീരിയലിലേക്കാണ് താന്‍ പോയത്. ഇടക്കാലത്ത് ബിഗ് ബോസ് ഷോ യില്‍ പോയിട്ടും തെസ്‌നി ഖാന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  English summary
  Bigg Boss Malayalam Fame Thesni Khan Opens Up About Her First Acting Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X