For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എട്ടാം ക്ലാസിൽ പഠിക്കുമ്പോള്‍ വന്ന കല്യാണാലോചനയുടെ ത്രില്ലിലായിരുന്നു; അത് നടക്കാതെ പോയതിനെ പറ്റി തെസ്‌നി ഖാൻ

  |

  വര്‍ഷങ്ങള്‍ക്ക് മുന്‍പേ മിമിക്രിതാരമായി തിളങ്ങി നില്‍ക്കുകയായിരുന്നു തെസ്‌നി ഖാന്‍. ഇപ്പോഴത്തെ മലയാള താരങ്ങള്‍ക്കൊപ്പമാണ് തെസ്‌നിയും മിമിക്രി ലോകത്ത് നിറഞ്ഞ് നിന്നത്. പിന്നീട് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചതോടെ നടി പ്രേക്ഷക പ്രശംസ നേടിയെടുക്കുകയും ചെയ്തു. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പരിപാടികൡും തെസ്‌നി സജീവ സാന്നിധ്യമായി തുടരുകയാണ്.

  Also Read: ആരും കേസുമായി വരരുത്; രണ്ട് ഭാര്യമാര്‍ എനിക്കുണ്ട്! സിനിമാ പ്രൊമോഷനിടെ രസകരമായ കഥ പറഞ്ഞ് മമ്മൂട്ടി

  എന്നാല്‍ ഇപ്പോഴും തെസ്‌നി ഖാന്‍ സിംഗിളായി തുടരുകയാണെന്നുള്ളതാണ് ശ്രദ്ധേയം. പലപ്പോഴും തെസ്‌നിയോട് വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ടെങ്കിലും ഉത്തരം പറയാറില്ലായിരുന്നു. എന്നാല്‍ തനിക്ക് ആദ്യമായുണ്ടായ പ്രണയത്തെ പറ്റി തെസ്‌നി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  പ്രേമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു തെസ്‌നി ഖാന്റെ മറുപടി. പക്ഷേ അതൊരു പരാജയമായിരുന്നു. പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു എനിക്ക് പ്രണയം ഉണ്ടായത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് നടന്നത്. ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ എന്നും എന്നെ വന്ന് നോക്കുന്നൊരു കുട്ടി ഉണ്ടായിരുന്നു. അവനൊക്കെ ഇപ്പോള്‍ കുടുംബമായി ജീവിക്കുകയാണ്.

  Also Read: കൊടുത്ത 25000 രൂപയും പ്രേം നസീര്‍ തിരിച്ച് തന്നു; മടിച്ചാണ് ഞാനത് വാങ്ങിയത്, ഓര്‍മ്മ പുതുക്കി വിനയന്‍

  ഒരു ദിവസം എന്നോട് അവന്‍ പറഞ്ഞു, 'എടോ തെസ്‌നി ഒന്ന് നിക്കടോന്ന്', എന്താണെന്ന ചോദ്യത്തിന് പോക്കറ്റില്‍ നിന്നും ഒരു കത്ത് എടുത്ത് തന്നു. അതെടുത്ത് ഞാന്‍ ബുക്കിന്റെയുള്ളില്‍ വച്ചു. എന്താണെന്ന് നോക്കുകയോ അറിയുകയോ ചെയ്തില്ല. ആദ്യമായി കിട്ടുന്ന ലെറ്ററാണല്ലോ. അത് വായിക്കാതെ സ്‌കൂളില്‍ ചെന്ന് കൂട്ടുകാരികളെയൊക്കെ കാണിച്ചു. എന്നിട്ടാണ് വായിച്ചത്.

  ആ കത്തില്‍ തെസ്‌നിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നൊക്കെയാണ് കത്തില്‍ എഴുതിയിരിക്കുന്നത്. അത് കണ്ടതോടെ ഞാനാകെ ത്രില്ലിലായി. ആദ്യമായിട്ടാണ് അങ്ങനൊരു അനുഭവം. ആ പ്രായത്തില്‍ കല്യാണാലോചന വരികയെന്ന് പറയുന്നത് വലിയ കാര്യമല്ലേ എന്ന് തെസ്‌നി പറയുന്നു. സത്യത്തില്‍ അത് വായിച്ച ഉടനെ കത്ത് കീറി കളയേണ്ടതായിരുന്നു. പക്ഷേ വായിച്ചതിന് പിന്നാലെ ഞാനത് മടക്കി ബുക്കിനുള്ളില്‍ വച്ചു.

  അന്ന് വൈകുന്നേരം വീട്ടില്‍ വന്ന് ചായ കുടിയൊക്കെ കഴിഞ്ഞ് രാത്രി പഠിക്കാനിരുന്നപ്പോള്‍ ഈ കത്ത് എടുത്ത് വച്ചിട്ട് വീണ്ടും വായിക്കാന്‍ തുടങ്ങി. അത് വായിച്ചോണ്ടിരിക്കുമ്പോള്‍ മമ്മി പുറകില്‍ നില്‍ക്കുന്നു.

  കൈയ്യോടെ പിടികൂടിയതിനാല്‍ ആ പ്രണയം അവിടെ അവസാനിച്ചു. അവനെ വിളിച്ചിട്ട് മേലാല്‍ ഇതുപോലൊരു പണിയ്ക്ക് നില്‍ക്കരുതെന്ന് താക്കീത് ചെയ്തു. രണ്ടാളും പഠിക്കുന്ന പ്രായമാണല്ലോ, നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കാന്‍ പറഞ്ഞ് ആ പ്രണയം അവസാനിപ്പിച്ചെന്ന് തെസ്‌നി ഖാന്‍ പറയുന്നു.

  നിലവില്‍ സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി തുടരുകയാണ് തെസ്‌നി ഖാന്‍. മുന്‍പ് ബിഗ് ബോസ് ഷോ യിലും നടി പങ്കെടുത്തെങ്കിലും മത്സരം പൂര്‍ത്തിയാക്കാതെ തിരികെ പോരേണ്ടി വന്നിരുന്നു.

  English summary
  Bigg Boss Malayalam Fame Thesni Khan Opens Up About Her First Love At 8th Standard. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X