'എന്നേക്കും ഒരുമിച്ചാകാൻ സാധിക്കട്ടെ'; വെഡ്ഡിങ് ലുക്കിൽ റെനീഷയും വിഷ്ണുവും, യാഥാർഥ്യമെന്ന് കരുതിയെന്ന് ആരാധകർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരാർത്ഥികളായി എത്തി ജനശ്രദ്ധ നേടിയ രണ്ടുതാരങ്ങളാണ് സീരിയൽ നടി റെനീഷ റഹ്മാനും ഫിറ്റ്നസ് ഫ്രീക്കും മോഡലുമായ വിഷ്ണു ജോഷിയും. റെനീഷ സീസൺ ഫൈവിലെ റണ്ണറപ്പായിരുന്നു. വിഷ്ണു എൺപത് ദിവസം പിന്നിട്ടപ്പോഴാണ് ഷോയിൽ നിന്നും എലിമിനേറ്റഡായത്. സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ‌ ആരാധകർ ഉണ്ടായിരുന്ന രണ്ട് താരങ്ങൾ കൂടിയാണ് ഇരുവരും. ഇരുവരും തമ്മിൽ ഹൗസിൽ വെച്ച് നല്ലൊരു സൗഹൃദവുമുണ്ടായിരുന്നു.

റിങ്കു-വിങ്കു ജോഡി എന്ന പേരിലാണ് ഇരുവരും ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഹൗസിലെ മറ്റുള്ള സൗഹൃദങ്ങൾ പോലെ ഇവരുടേത് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടില്ലെങ്കിലും റെനീഷ-വിഷ്ണു സൗഹൃദത്തിന് ആരാധകർ ഏറെയാണ്. റിങ്കു-വിങ്കു ജോഡിക്കായി ഫാൻസ്​ ​ഗ്രൂപ്പുകൾ പോലും സോഷ്യൽമീഡിയയിൽ സജീവമാണ്.

Vishnu Joshi Reneesha Rahiman

ബി​ഗ് ബോസ് സ്ഥിരം പ്രേക്ഷകർ ഇരുവരും പ്രണയത്തിലാണോയെന്ന് വരെ സീസൺ ഫൈവ് നടക്കുമ്പോൾ തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ പക്ഷെ ഇത്രത്തോളം തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആഘോഷിക്കപ്പെടുന്നുണ്ടെന്ന് പുറത്തിറങ്ങിയശേഷമാണ് ഇരുവരും മനസിലാക്കിയത്. സൗഹൃദം പുറത്ത് കാണിക്കാനായി തങ്ങൾ‌ ഒന്നും ചെയ്തിട്ടില്ലെന്നും ഇരുവരും ഷോയ്ക്ക് ശേഷം പറഞ്ഞിരുന്നു.

ഇപ്പോഴും ഇരുവരും നല്ല സൗഹൃദത്തിലാണ്. അതേസമയം ഇരുവരുടെയും ഒരു ഫോട്ടോഷൂട്ട് വലിയ രീതിയിൽ സോഷ്യൽമീഡിയ ആഘോഷിക്കുകയാണ്. നോർത്ത് ഇന്ത്യൻ വെഡ്ഡിങ് ലുക്കിലാണ് ഇരുവരും വധൂവരന്മാരെപ്പോലെ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലാവണ്ടർ നിറത്തിറത്തിലുള്ള ലെഹങ്കയും അതിനിണങ്ങുന്ന ആഭരണങ്ങളുമായിരുന്നു റെനീഷയുടെ വേഷം.

വെള്ളയും ക്രീമും ലാവണ്ടറും കലർന്ന നിറത്തിലുള്ള ഷേർവാണിയായിരുന്നു വിഷ്ണു ജോഷിയുടെ വേഷം. ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെ ഒരു നിമിഷം യഥാർത്ഥത്തിൽ ഇരുവരും വിവാ​ഹിതരായിയെന്ന് തെറ്റിദ്ധരിച്ചുവെന്ന് പറയുകയാണ് ആരാധകർ. അടുത്തിടെ ​ഗോവിന്ദ് പത്മസൂര്യയും ​ഗോപികയും അപ്രതീക്ഷിതമായി വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടതുപോലെയാണെന്ന് റെനീഷയും വിഷ്ണുവും ചിത്രങ്ങൾ പങ്കിട്ടതെന്ന് കരുതിയെന്നും കമന്റുകളുണ്ട്.

എന്നേക്കും ഒരുമിച്ചാകാൻ സാധിക്കട്ടെ, നിങ്ങൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ച് പോകുന്നു, രാവിലെ സോഷ്യൽമീഡിയ തുറന്നപ്പോൾ ഈ പിക് കണ്ട് വിഷ്ണുവിന്റെ വിവാ​ഹം കഴിഞ്ഞുവെന്ന് തെറ്റിദ്ധരിച്ചു എന്നെല്ലാമാണ് കമന്റുകൾ.

Vishnu Joshi Reneesha Rahiman

ഇരുവരുടെയും സഹമത്സരാർത്ഥികളായ സെറീന, നാദിറ മെഹ്റിൻ, അനിയൻ മിഥുൻ തുടങ്ങിയവരും കമന്റുകളുമായി എത്തിയിട്ടുണ്ട്. റിങ്കു-വിങ്കു ഫാൻസിന് ഇന്ന് ചാകര എന്നെല്ലാമാണ് സഹമത്സരാർത്ഥികൾ കുറിച്ചത്. പ്രമോഷന്റെ ഭാ​ഗമായി നടത്തിയ ഫോട്ടോഷൂട്ടിലാണ് ഇരുവരും വെഡ്ഡിങ് ലുക്കിൽ എത്തിയിരിക്കുന്നത്.

ബി​ഗ് ബോസിന് ശേഷം ഇരുവരും പരിപാടികളും പുത്തൻ വർക്കുകളും യാത്രകളുമെല്ലാമായി തിരക്കിലാണ്. സിനിമാ മോ​ഹം മനസിൽ കൊണ്ടുനടക്കുന്നതിനാലാണ് വിഷ്ണു ബി​ഗ് ബോസിലേക്ക് എത്തിയത്. ഏറ്റവും നന്നായി ഫിസിക്കൽ ടാസ്ക്കുകൾ കളിച്ചിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു വിഷ്ണു. വിഷ്ണുവുണ്ടെങ്കിൽ ടാസ്ക്കിനിടയിൽ എന്തെങ്കിലുമൊക്കെ ടിസ്റ്റുകൾ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

എന്നാൽ ഇടയ്ക്ക് വിഷ്ണു ​ഗെയിമിന്റെ ഫ്ലോയിൽ നിന്നും തെന്നി മാറിയതോടെ വോട്ട് കുറഞ്ഞ് താരം പുറത്താവുകയായിരുന്നു. 82-ാമത്തെ ദിവസമായിരുന്നു വിഷ്ണു ഷോയില്‍ നിന്നും പുറത്തായത്. ആരോഗ്യപ്രശ്‌നം രൂക്ഷമായപ്പോള്‍ മുതല്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇനിയങ്ങോട്ടുള്ള പോക്ക് എങ്ങനെയായിരിക്കുമെന്ന ആശങ്കയും അന്ന് അലട്ടിയിരുന്നു.

ടിക്കറ്റ് റ്റു ഫിനാലെയില്‍ വേണ്ട പോലെ പെര്‍ഫോം ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും വിഷ്ണു മുമ്പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. റെനീഷ ഹൗസിൽ ഏറ്റവും നന്നായി പ്രതികരിക്കുകയും അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്ത മത്സരാർത്ഥിയായിരുന്നു. ബി​ഗ് ബോസ് സീസൺ ഫൈവിൽ ടൈറ്റിൽ വിന്നറായത് സംവിധായകൻ അഖിൽ മാരാരായിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X