'ഇതാണ് റിയൽ ദിലു... ശരിക്കും ബാർബി ഡോളിനെപ്പോലെ... എപ്പോഴും ഹാപ്പിയായി ഇരിക്കൂ'; ദിൽഷയോട് ആരാധകർ പറയുന്നു!
ആദ്യമൊക്കെ ദിൽഷ പ്രസന്നനെ ആരാധകർ കണ്ടിരുന്നത് ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ്. ഡി ഫോർ ഡാൻസ് എന്നൊക്ക കേൾക്കുമ്പോൾ ആളുകളുടെ മനസിലേക്ക് ആദ്യം ഓടി വരുന്ന മുഖങ്ങളിൽ ഒന്ന് ദിൽഷയുടേതാണ്. ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കാളിയായ ശേഷം കുറച്ചുനാൾ ദിൽഷ ലൈം ലൈറ്റിൽ നിന്നും അപ്രത്യക്ഷമായിരുന്നു.
ബാംഗ്ലൂരിൽ ജോലിയും മറ്റുമായി തിരക്കിലായിരുന്നു താരം. പിന്നീട് പെട്ടന്നൊരു നാൾ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി ദിൽഷ എത്തിയപ്പോൾ എല്ലാവരും അതിശയിച്ചു. പഴയ ദിൽഷ പ്രസന്നൻ തന്നെയല്ലേ ഇത്...? അതോ ആളുമാറിപ്പോയോ എന്നൊക്കെയായി പ്രേക്ഷകരുടെ ചിന്ത.
മുഖഷേപ്പ് തന്നെ മാറിപ്പോയിരുന്നു. പക്ഷെ വേദിയെ ഇളക്കി മറിക്കുന്ന കിടിലൻ ഡാൻസ് കണ്ടപ്പോൾ ഇത് പഴയ ദിൽഷ തന്നെയാണെന്ന് പ്രേക്ഷകർ ഉറപ്പിച്ചു.

പൂച്ചയായി വന്ന് പുലി പോലെ പെർഫോം ചെയ്ത് ബിഗ് ബോസ് സീസൺ ഫോർ ടൈറ്റിൽ സ്വന്തമാക്കിയ ദിൽഷയ്ക്ക് ഇന്ന് ഒട്ടനവധി ആരാധകരുണ്ട്. ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ ലേഡി ബിഗ് ബോസ് ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ.
ഇന്നും ദിൽഷയുടെ വിജയം കാണുമ്പോൾ ആളുകൾക്ക് അത്ഭുതമാണ്. എങ്ങനെ ഒരു മനുഷ്യൻ ഇത്രയേറെ വെറുപ്പുകളും സൈബർ ബുള്ളിയിങും മറി കടന്ന് ജീവിക്കുന്നുവെന്നത്. ദിൽഷയും അവരുടെ ജീവിതവും നിരവധി പേരെ ഇൻസ്പെയർ ചെയ്യുന്നുണ്ട്. ഇപ്പോഴും ഹേറ്റുകൾ താണ്ടിയാണ് ദിൽഷ മുന്നോട്ട് പോകുന്നത്.
ഇപ്പോഴിത ദിൽഷ പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിന് വന്ന കമന്റുകളുമാണ് സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നത്. ഈസ്റ്റർ സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ദിൽഷ പങ്കുവെച്ചത്. വെള്ള ഡ്രെസ്സിൽ ബാർബി ഡോളിനെപ്പോലെ സുന്ദരിയായിട്ടുണ്ട് ദിൽഷ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്.
ഇതാണ് റിയൽ ദിലുവെന്നും ശരിക്കും ബാർബി ഡോളിനെപ്പോലെയുണ്ടെന്നും എപ്പോഴും ഹാപ്പിയായി ഇരിക്കൂവെന്നുമാണ് ആരാധകർ ആശംസിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസിൽ മത്സരാർഥിയാണ് ഇപ്പോൾ ദിൽഷ. കഴിഞ്ഞ ദിവസങ്ങളിലെ ദിൽഷയുടെ പ്രകടനം അതിശയിപ്പിച്ചുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോബിൻ ഫാൻസാണ് ദിൽഷയ്ക്ക് നേരെ ഏറ്റവു കൂടുതൽ ഹേറ്റ് കമന്റ്സുമായി വന്നത്. എന്നാലിപ്പോൾ അതിനെല്ലാം ഉള്ള മറുപടി എന്നോണം ദിൽഷ സിനിമയിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. സിനിമ കൂടി സ്വപ്നം കണ്ടുകൊണ്ടാണ് ദിൽഷ ബിഗ് ബോസിലേക്ക് എത്തിയത്.
അതും വൈകാതെ സാക്ഷാത്കരിക്കപ്പെടും. ഓ സിൻഡ്രല്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് നായകൻ. അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. ഇവിടെ ഞാനെന്‍റെ അരങ്ങേറ്റ ചിത്രം ഓ സിൻഡ്രെല്ല പ്രഖ്യാപിക്കുന്നു. ആദ്യം എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പിക്ക് നന്ദി.
ഈ മനോഹരമായ തുടക്കത്തിന്.... എന്നിൽ വിശ്വാസമർപ്പിച്ചതിനും എന്നെ നയിച്ചതിനും അനൂപ് മേനോന് നന്ദി. നിങ്ങൾ ഒരു നല്ല മനുഷ്യനാണ്... എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ദിൽഷ അടുത്തിടെ സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.
റെണോൾസ് റഹ്മാനാണ് സംവിധാനം. ഛായാഗ്രഹണം മഹാദേവൻ തമ്പി. പ്രോജക്ട് മാനേജർ ബാദുഷ എൻ.എം. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോനാണ് നിർമാണം. ആരും ആഗ്രഹിക്കുന്നൊരു സിനിമാ എൻട്രിയാണ് ദിൽഷയ്ക്ക് സ്വപ്രയത്നത്തിലൂടെ സാധ്യമായിരിക്കുന്നത്.


Click it and Unblock the Notifications