'അത്ത അവരെ വിളിച്ച് കാലുപിടിച്ച് പറഞ്ഞു, ഞാൻ വരും വരെ വെയിറ്റ് ചെയ്യാമായിരുന്നു, പുള്ളിയെ യൂസ് ചെയ്തിട്ടില്ല'
ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ ഏവർക്കും സുപരിചിതയായ ആളാണ് ജാസ്മിൻ ജാഫർ. യുട്യൂബറായ ജാസ്മിനെ ഷോയിലൂടെയായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർ അറിഞ്ഞത്. ഈ സീസണിലെ സ്ട്രോങ്ങായ മത്സരാർത്ഥികളിൽ ഒരാളായിരുന്നുവെങ്കിലും വലിയ വിമർശനങ്ങളും വിവാദങ്ങളും ജാസ്മിനെതിരെ ഉയർന്നിരുന്നു. വ്യക്തിപരമായ കാര്യങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. അഫ്സൽ അമീർ എന്ന വ്യക്തിയുമായി പ്രണയത്തിലായിരിക്കെ ഹൗസിൽ പോയി ഗബ്രിയുമായി അടുത്തുവെന്നതാണ് ജാസ്മിനെ വലിയ രീതിയിൽ നെഗറ്റീവാക്കിയത്. ഗബ്രിയുമായി ജാസ്മിൻ അടുത്തതോടെ അഫ്സൽ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി.
ജാസ്മിൻ ഹൗസിലായിരുന്നപ്പോൾ ജബ്രി കോമ്പോയുടെ പേരിൽ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് അഫ്സലിന് നേരിടേണ്ടി വന്നിരുന്നു. ഒരു ഘട്ടം എത്തിയപ്പോൾ തന്റെ കയ്യിലുള്ള ജാസ്മിനുമായുള്ള ചാറ്റ് അടക്കം അഫ്സൽ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അഫ്സലുമായുള്ള ബന്ധത്തിൽ സംഭവിച്ചതിനെ കുറിച്ച് സൈന സൗത്ത് പ്ലസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജാസ്മിൻ വെളിപ്പെടുത്തി.

തന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് കഴിഞ്ഞ് നോക്കിയിട്ട് തീരുമാനിക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും ഹൗസിലെ അവസ്ഥയിൽ താൻ കൺഫ്യൂസ്ഡായതാണെന്നുമാണ് ജാസ്മിൻ പറയുന്നത്. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഗബ്രി പോയശേഷം ആ ഹൗസിൽ നിൽക്കണമെന്ന് എനിക്കില്ലായിരുന്നു. ഹൗസിലെ മൂന്ന് മാസം ഒന്നര വർഷം പോലെയായിരുന്നു എനിക്ക്.
ഗബ്രിയുടെ ഫോട്ടോ നോക്കി ഞാൻ സംസാരിക്കുന്നത് കാണുന്നത് മറ്റുള്ളവർക്ക് ക്രിഞ്ചായിരിക്കും പക്ഷെ എനിക്ക് അത് വലിയ ആശ്വാസമായിരുന്നു. അതുപോലെ ഗബ്രിയുടെ ഫോട്ടോ മാത്രമല്ല ഉമ്മയുടെയും വാപ്പയുടെയും ഫോട്ടോ നോക്കിയും ഞാൻ സംസാരിച്ചിരുന്നു. പക്ഷെ അവർ അത് കട്ട് ചെയ്ത് കളഞ്ഞു. ഗബ്രി ഉള്ളപ്പോൾ പോലും ഉമ്മയുടെയും വാപ്പയുടെയും ഫോട്ടോ നോക്കി ഞാൻ സംസാരിക്കാറുണ്ടായിരുന്നു.
എന്റെ ഗെയിമല്ല ഇത്തരം സാധനങ്ങൾ മാത്രമാണ് ആളുകൾ കണ്ടത്. അത്ത ഫോട്ടോയും മാലയും മാറ്റിയപ്പോൾ അവരോട് എനിക്കൊന്നും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എല്ലാം വീട്ടിൽ പോയിട്ട് പറയാമെന്ന് മാത്രമാണ് ഞാൻ കാര്യങ്ങൾ പറയാൻ തുടങ്ങുമ്പോൾ അത്ത പറഞ്ഞത്. അവർ പറയുന്നതിൽ കാര്യം കാണുമെന്ന് കരുതി ഞാൻ മിണ്ടിയില്ല.
എടുക്കുന്നെങ്കിൽ എടുത്ത് മാറ്റട്ടേയെന്ന് കരുതി. ഇവർ വന്ന് പോയശേഷം ഗബ്രിയെന്ന പേര് പോലും പറയാൻ പറ്റാത്ത അവസ്ഥയായി. കല്യാണം നിശ്ചയിച്ച പെൺകുട്ടി വേറൊരു റിലേഷനിൽ ആവുന്നത് തെറ്റാണ്. എന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. ബിഗ് ബോസ് കഴിഞ്ഞ് നോക്കിയിട്ട് തീരുമാനിക്കാമെന്നാണ് പറഞ്ഞിരുന്നത്.
ഹൗസിലെ അവസ്ഥയിൽ ഞാൻ കൺഫ്യൂസ്ഡായി. ആ വ്യക്തിയുമായി ഇനി റിലേഷൻഷിപ്പ് നടക്കില്ല. ആ പയ്യൻ ഒരുപാട് സ്ട്രഗിൾ ചെയ്തുവെന്നതിനെ ഞാൻ റെസ്പെക്ട് ചെയ്യുന്നു. ആ പുള്ളി എനിക്ക് വേണ്ടി കുറേ നിന്നു.

എന്റെ കുടുംബത്തേയും ആ പയ്യനേയും പലരും മാനിപ്പുലേറ്റ് ചെയ്ത് അവരുടെ ആവശ്യത്തിനായി ഉപയോഗിച്ചു. ടെഡി ബെയർ കൊടുത്തിട്ട് പേര് പറഞ്ഞോളാൻ ആ വ്യക്തി തന്നെയാണ് എന്റെ അത്തയോട് പറഞ്ഞത്. പക്ഷെ പിന്നീട് പുള്ളി അത് തിരുത്തി പറഞ്ഞു. താൻ പറയാൻ പറഞ്ഞിട്ടില്ലെന്നും പേര് വീണ്ടും വലിച്ചിഴച്ചുവെന്ന തരത്തിൽ സംസാരിച്ചു.
അതുപോലെ എന്റെ പുള്ളിയുടെയും ഫോട്ടോ ഫ്രെയിം ചെയ്ത് ഹൗസിൽ കൊണ്ടുപോകാൻ തന്നിരുന്നു. പക്ഷെ ഞാൻ അത് കൊണ്ടുപോയില്ല. എന്തിനാണ് പിന്നെ പുള്ളി അത് ചെയ്തത്. ഫോട്ടോ കൊണ്ട് പോയിരുന്നുവെങ്കിൽ പേരും ഫോട്ടോയും റിവീൽ ആകുമായിരുന്നില്ലേ. ഞാൻ വരുന്നത് വരെ വെയിറ്റ് ചെയ്യാമായിരുന്നു.
പേഴ്സണൽ ചാറ്റ് ഉൾപ്പടെ പുറത്ത് വിട്ടൊരാളോട് ഇനി ഞാൻ എന്തിന് സംസാരിക്കണം. പ്രിയപ്പെട്ടവർ ചതിച്ചു. ഞാൻ ചെയ്തതിൽ തെറ്റുണ്ട്. പക്ഷെ ഇവരൊക്കെ ചെയ്തതുപോലുള്ള ചതിയല്ല. എന്റെ ജീവിതം തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് ചിലർ ചിലത് ചെയ്തത്.
അത്ത അവരെ വിളിച്ച് കാലുപിടിച്ച് പറഞ്ഞു. മാത്രമല്ല എന്റെ അത്ത സഹികെട്ട് അവള് പോയി ചാവട്ടെയെന്ന് പറയുന്ന ഒരു വോയിസ് ക്ലിപ്പ് വരെ അയച്ച് തന്നു. ഇതൊക്കെ കേൾക്കുന്ന എന്റെ മാനസീകാവസ്ഥ ആർക്കും ഊഹിക്കാൻ പറ്റില്ല. ഞാൻ ചെയ്ത നല്ലത് പുറത്ത് വന്നിട്ടില്ല. എനിക്ക് ഒരു മനുഷ്യനെ വിശ്വാസമില്ലാതെയായി.
പ്രൈവെറ്റ് ചാറ്റ് ഉൾപ്പടെ പുറത്ത് വിടുന്നത് ക്രിമിനൽ ഓഫൻസാണ്. ആർക്കും ഞാൻ പൈസയൊന്നും കൊടുക്കാനില്ല. ഞാൻ വരുന്നത് വരെ വെയിറ്റ് ചെയ്യാമായിരുന്നു. ആ പുള്ളിയെ ഞാൻ യൂസ് ചെയ്തുവെന്ന് വരെ പുള്ളി പറഞ്ഞു. എന്ത് വന്നാലും ഞാൻ വരുന്നത് വരെ സമാധാനപ്പെട്ട് ഇരിക്കണമെന്ന് ഞാൻ പുള്ളിയോടും എന്റെ വീട്ടുകാരോടും പറഞ്ഞിരുന്നുവെന്നും ജാസ്മിൻ ജാഫർ പറഞ്ഞു.


Click it and Unblock the Notifications