'അത്തയുടെ ഫോൺ കോൾ അവർ പുറത്ത് വിട്ടിട്ടില്ലെന്ന് അറിയില്ലായിരുന്നു, ചിന്നുവെന്ന ഇടറിയ വിളിയിൽ കാര്യം മനസിലായി'

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായ ശേഷം ജാസ്മിൻ ജാഫറോളം നെ​ഗറ്റീവ് ഇമേജ് വന്നിട്ടുള്ള മറ്റൊരു മത്സരാർത്ഥിയില്ല.‍ ഹൗസിൽ കയറി രണ്ടാം ദിവസം മുതൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള പേരും ജാസ്മിൻ ജാഫറിന്റേതാണ്. ജാസ്മിൻ അകത്ത് മത്സരിക്കുമ്പോൾ പുറത്ത് വലിയ രീതിയിൽ‌ ചർച്ചയായ ഒന്നായിരുന്നു താരത്തിന്റെ പിതാവ് ജാസ്മിനെ ഫോൺ വിളിച്ച് പുറത്ത് നടക്കുന്ന കാര്യങ്ങൾ പറഞ്ഞുവെന്നത്.

​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം ചർച്ചയായപ്പോഴാണ് പിതാവ് ജാഫർ ഹൗസിലുള്ള ജാസ്മിനെ ഫോൺ വിളിച്ചത്. എന്നാൽ ഇരുവരും എന്താണ് സംസാരിച്ചത് എന്നത് ബി​ഗ് ബോസ് ടീം പുറത്ത് വിട്ടിരുന്നില്ല. പിതാവിന്റെ കോൾ വന്നശേഷം പുറത്തെ കാര്യങ്ങൾ എല്ലാം അറിഞ്ഞ് പരിഭ്രാന്തിയിലായ വ്യക്തിയെ പോലെയാണ് ജാസ്മിൻ പെരുമാറിയതും.

Jasmin Jaffar

പിതാവ് എന്തിനാണ് വിളിച്ചത് എന്നത് സംബന്ധിച്ച് പ്രേക്ഷകർക്കിടയിൽ നിന്നും ചോദ്യങ്ങൾ വന്നതോടെ ഹാർട്ടിലെ ബ്ലോക്കിനെ കുറിച്ച് മകളോട് സംസാരിക്കാൻ വിളിച്ചതാണ് എന്ന തരത്തിലാണ് ബി​ഗ് ബോസ് ടീമിന്റെ വിശദീകരണം വന്നത്. എന്നാൽ പ്രേക്ഷകർ ആ വിശദീകരണം ഇന്നും വിശ്വസിച്ചിട്ടില്ല.‍ അതുകൊണ്ട് തന്നെയാണ് സീസൺ ആറിൽ ഏറ്റവും കൂടുതൽ പ്രിവിലേജ് കിട്ടിയ മത്സരാർത്ഥി ജാസ്മിനാണെന്ന് പ്രേക്ഷകർ പറഞ്ഞതും.

ഇപ്പോഴിതാ പിതാവിന്റെ ഫോൺ കോളുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് ജാസ്മിൻ ജാഫർ. സൈന സൗത്ത് പ്ലസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.‍ പുറത്ത് എനിക്ക് റിലേഷൻഷിപ്പുണ്ടായിരുന്നുവെന്നത് സത്യമാണ്.

വൈൽഡ് കാർഡ് വന്നപ്പോഴാണ് ആ വ്യക്തിയുടെ 13 വോയ്സ് പുറത്ത് വന്നൂവെന്നും അതിൽ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെന്നും ഞാൻ അറിഞ്ഞത്. അകത്ത് വെച്ച് ഇതൊക്കെ കേട്ടപ്പോൾ എനിക്കിനി കുടുംബമുണ്ടോയെന്ന് വരെ തോന്നി. ഡ്രസ് കൂടി വരാതെയായതോടെ എന്റെ ലൈഫ് മൊത്തം നശിച്ചെന്നാണ് ഞാൻ കരുതിയത്. അവിടെ നിന്നാണ് ഞാൻ സർവൈവ് ചെയ്തതും നൂറ് ദിവസം നിന്നതും.

ആ സമയത്ത് എനിക്ക് പിടിക്കാനുണ്ടായിരുന്ന ഒരേയൊരു കൈ ​ഗബ്രിയുടേതാണ്. അതുപോലെ സ​ദാചാരം പറഞ്ഞവർ എന്നെ രക്ഷിക്കാൻ വേണ്ടിയല്ല അതൊന്നും പറഞ്ഞത് എന്നെ ഒന്ന് കുത്താൻ വേണ്ടിയാണ്. ഒരു പെൺകൊച്ച് ഇറങ്ങി എന്തൊങ്കിലും ചെയ്യുന്നവെന്ന് കണ്ടാൽ അതൊരു പ്രശ്നമാണ്. മുമ്പും ബി​ഗ് ബോസിൽ വന്ന പലർക്കും റിലേഷൻഷിപ്പുണ്ടായിട്ടുണ്ട്.

Jasmin Jaffar

പക്ഷെ എന്തുകൊണ്ട് അതൊന്നും പ്രശ്നമായില്ല?. അത്തയുടെ (വാപ്പ) ഫോൺ കോൾ അവർ പുറത്ത് വിട്ടിട്ടില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. അത്തയാണ് എന്നെ വിളിച്ച് സംസാരിച്ചത്. ബ്ലോക്കുണ്ടെന്നും പറഞ്ഞു. അത് ഉള്ളതാണോ കള്ളമാണോയെന്ന് അറിയില്ല. അതുപോലെ ചിന്നു... ഒറ്റയ്ക്ക് നിന്ന് കളിക്ക് മോളെയെന്നും അത്ത പറഞ്ഞു.

ചിന്നുവെന്നുള്ള അവരുടെ ഇടറിയ വിളി കൂടി കേട്ടപ്പോൾ മനസിലായി. ​ഗബ്രിയുമായി കൂട്ടുകൂടി നിൽക്കുന്നത് കൊണ്ടാണോ അത്തയ്ക്ക് ബ്ലോക്ക് വന്നത് എന്നൊക്കെ ചിന്ത വന്നു. കാരണം ഞാൻ പോകുന്നത് വരെ ഒരു പ്രശ്നവുമില്ലായിരുന്നു. അതുകൊണ്ടാണ് ​ഗബ്രി അടുത്തേക്ക് വന്നപ്പോൾ പലവിധ ചിന്തകളും ഭയവും വന്നത്. ആ ഒരാഴ്ച എന്റെ മൈന്റ് മുഴുവൻ ചളമായിരുന്നു. അത് കഴിഞ്ഞ് ലാലേട്ടൻ വന്ന് സംസാരിച്ചപ്പോഴാണ് ഞാൻ ഓക്കെയായത്.

​ഗബ്രിയുമായി മിണ്ടാതെ ആ വീട്ടിൽ നിന്നുപോകാൻ പറ്റില്ല. ആകെയുള്ള ആശ്വാസം ​ഗബ്രി മാത്രമായിരുന്നുവെന്നും ജാസ്മിൻ ഹൗസിൽ താൻ അനുഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞു. സീസൺ ആറിൽ മൂന്നാം സ്ഥാനമാണ് ജാസ്മിന് ലഭിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X