വിവാദങ്ങളുടെ രാജ്ഞിയായിരുന്നു ശ്വേത മേനോന്‍!നടിയെ കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ നിരവധിയാണ്
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളത്തില്‍ ആദ്യമെത്തിയ മത്സരാര്‍ത്ഥിയായിരുന്നു ശ്വേത മേനോന്‍. കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിലൂടെ ശ്വേത മത്സരത്തില്‍ നിന്നും പുറത്തായിരുന്നു. മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നടി മോഡലിംഗിലും ബോളിവുഡ് സിനിമയിലുമെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ്.
ശ്വേത മേനോന്‍ മത്സരത്തില്‍ നിന്നും പുറത്തായെങ്കിലും നടിയെ കുറിച്ച് അറിയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. മലയാളത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചതെങ്കിലും മോഡലിംഗില്‍ ഐശ്വര്യ റായിയ്‌ക്കൊപ്പം മത്സരിച്ച വ്യക്തി കൂടിയാണ് ശ്വേത മേനോന്‍. നടിയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ലാത്ത ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

മലയാള നടി
മോഡലിംഗിലൂടെയും മറ്റും സിനിമയിലേക്കെത്തിയ ശ്വേത മേനോന്‍ മലയാള സിനിമയിലൂടെയായിരുന്നു കരിയര്‍ ആരംഭിച്ചിരുന്നത്. ശ്വേത ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത് പതിമൂന്നാമത്തെ വയസിലായിരുന്നു. അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ശ്വേത അഭിനയിച്ചിരുന്നത്. അതിന് ശേഷം വിവിധ കഥാപാത്രങ്ങളിലൂടെ നിരവധി മലയാളം സിനിമകളിലും ശ്വേത അഭിനയിച്ചിരുന്നു. മലയാളികള്‍ക്ക് പ്രിയപ്പെട്ടൊരു നടി തന്നെയാണ് ശ്വേത മേനോന്‍.

പരസ്യ ചിത്രങ്ങള്‍
അല്‍പ വസ്ത്രധാരിയായി കാമസൂത്ര എന്ന ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തില്‍ അഭിനയിച്ചാണ് ശ്വേത മേനോന്‍ പരസ്യ മേഖലയില്‍ പ്രശസ്തയാവുന്നത്. അതിന് ശേഷമായിരുന്നു മോഡലിംഗ് രംഗത്തേക്കുള്ള നടിയുടെ പ്രവേശനം.

മോഡലിംഗ്
ഒന്ന് രണ്ട് സിനിമകളിലഭിനയിച്ചതിന് ശേഷം ശ്വേത മേനോന്‍ മോഡലിംഗിലേക്ക് ഇറങ്ങുകയായിരുന്നു. അവിടെ ഭാഗ്യം ശ്വേതയ്‌ക്കൊപ്പമായിരുന്നു. 1994 ല്‍ ഐശ്വര്യ റായി ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട മത്സരത്തില്‍ ശ്വേത മേനോനും പങ്കെടുത്തിരുന്നു. മത്സരത്തില്‍ മിസ് യുണിവേഴ്സായി സുസ്മിത സെന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സെക്കന്‍ഡ് റൗണ്ണര്‍ അപ്പ് ശ്വേതയായിരുന്നു.

ബോളിവുഡ് നടി
പ്രശസ്തിയിലേക്ക് അതിവേഗമെത്തിയ ശ്വേത മേനോന്‍ ബോളിവുഡിലും നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. 1997 ല്‍ പൃഥ്വി എന്ന സിനിമയിലൂടെ യായിരുന്നു നടി ബോളിവുഡിലെത്തിയത്. എന്നാല്‍ ഇഷ്‌ക് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. തുടര്‍ന്നിങ്ങോട്ട് കൈ നിറയെ ഹിന്ദി സിനിമകളായിരുന്നു ശ്വേതയെ തേടി എത്തിയിരുന്നത്. നായികയായി ബോളിവുഡില്‍ തിളങ്ങിയ നടിയ്ക്ക് മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു.

തന്റേടമുള്ള നടി
ശ്വേത മേനോന്‍ മലയാളത്തില്‍ അഭിനയിച്ച ചില സിനിമകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. രതിനിര്‍വ്വേദം, കയം, കളിമണ്ണ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളായിരുന്നു വിവാദങ്ങള്‍ പടച്ചുവിട്ടത്. കളിമണ്ണ് എന്ന ചിത്രത്തില്‍ തന്റെ ഒര്‍ജിനല്‍ പ്രസവം കാണിച്ചതായിരുന്നു ഏറ്റവുമധികം പ്രശ്ങ്ങളുണ്ടാക്കിയത്.

വിവാദങ്ങള്‍
വിവാദങ്ങളുടെ രാഞ്ജിയെന്ന് ചിലര്‍ ശ്വേത മേനോനെ വിശേഷിപ്പിക്കാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു പൊതു ചടങ്ങില്‍ 71 വയസുള്ള നേതാവ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് നടി രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വകാര്യമായി മാപ്പ് പറഞ്ഞതോടെ സംഭവം അവസാനിക്കുകയായിരുന്നു.

അവതാരക
നായികയായി മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും മറ്റും അവതാരകയായിട്ടും ശ്വേത മേനോന്‍ തിളങ്ങിയിരുന്നു. ഹിന്ദിയില്‍ റസ്മതാസ് എന്ന പരിപായിലും മലയാളത്തില്‍ വെറുതേ അല്ല ഭാര്യ എന്ന പരിപാടികളിലും ശ്വേത മേനോന്‍ അവതാരകയായി പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെ ഗെയിം ഷോ ആയ സൂപ്പര്‍ ജോഡിയില്‍ വിധികര്‍ത്താവായിട്ടും നടി എത്തിയിരുന്നു.

കുടുംബ ജീവിതം
ബോളിവുഡ് മോഡലായ ബോബി ബോന്‍സലേയെ ആയിരുന്നു ശ്വേത മേനോന്‍ ആദ്യം വിവാഹം കഴിച്ചിരുന്നത്. ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ശേഷം 2011 ല്‍ ശ്രീവത്സന്‍ മേനോനെ നടി വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ശ്വേതയ്ക്ക് സബൈന എന്നൊരു മകളുമുണ്ട്.

പുരസ്‌കാരങ്ങള്‍
നിലവില്‍ മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ശ്വേതയ്ക്ക് രണ്ട് പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കിട്ടിയിരുന്നു. 2009 ല്‍ പലേരി മാണിക്യം എന്ന സിനിമയിലൂടെയും 2011 ല്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയുമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ശ്വേതയെ തേടി എത്തിയത്.

ബിഗ് ബോസിലെ മത്സരാര്‍ത്ഥി
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തില്‍ ഒരു മത്സരാര്‍ത്ഥിയായിരുന്നു ശ്വേത മേനോന്‍. കഴിഞ്ഞ ദിവസം എലിമിനേഷനിലൂടെ പുറത്ത് പോയതോടെയാണ് ശ്വേത മേനോന്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. ബിഗ് ബോസിലെ മികച്ചൊരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ശ്വേതയെങ്കിലും നോമിനേറ്റ് ചെയ്യപ്പെട്ട് ഏറ്റവുമധികം വോട്ട് നേടി പുറത്താവുകയായിരുന്നു.


Click it and Unblock the Notifications