'‌ദുബായിൽ നിന്ന് തനിക്ക് ഒരു ഭാര്യയെ കൊണ്ടുവരാനാണ് അവൾ ആവശ്യപ്പെട്ടത്'; ജാസ്മിന് സമ്മാനവുമായി ​നിമിഷയെത്തി!

ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്നവരാണ് യഥാർത്ഥ ഹീറോസ്. അവർക്കെ ജീവിതത്തിൽ വിജയിക്കാനാകൂ. അത്തരത്തിൽ മനോധൈര്യം കൊണ്ട് ജീവിത വിജയം കൈവരിച്ച പെൺകുട്ടിയാണ് ജാസ്മിൻ എം മൂസ.

ബി​ഗ് ബോസ് സീസൺ ഫോറിലൂടെയാണ് ജാസ്മിനെ മലയാളികൾ അടുത്ത് അറിയുന്നത്. കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്.

അവിടെ നിന്നെല്ലാം സ്വപ്രയത്നം കൊണ്ട് മുന്നേറിയ ജാസ്മിൻ ബി​ഗ് ബോസിലെത്തിയപ്പോഴും പ്രകടനം കൊണ്ടും നിലപാടുകൊണ്ടും ആളുകളെ കയ്യിലെടുത്തു. സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ജാസ്മിൻ എം മൂസ. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ജാസ്മിൻ.

Nimisha Jasmine

ടിക് ടോക് വീഡിയോ വഴിയും ബി​ഗ് ബോസ് വഴിയും സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയ ജാസ്മിന് ബി​ഗ് ബോസിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്മാനം ഉറ്റസുഹൃത്ത് നിമിഷയാണ്. ബി​ഗ് ബോസിൽ നിമിഷയും ജാസ്മിനും റിയാസ് സലീമുമായിരുന്നു ഉറ്റ സുഹൃത്തുക്കൾ.

ജാസ്മിൻ സീസൺ ഫോറിൽ വിജയ കിരീടം ചൂടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും എഴുപത് ദിവസം പിന്നിട്ടപ്പോൾ താരം സ്വമേധയ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയി. ബി​ഗ് ബോസിന് ശേഷം നിമിഷ വിദേശത്ത് ജോലിക്കായി പോയി.

തന്റെ വിശേഷങ്ങളെല്ലാം നിമിഷ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ നീണ്ട കാലത്തെ ദുബായ് വാസത്തിന് ശേഷം നാട്ടിലേക്ക് അവധി ആഘോഷിക്കാൻ വന്നിരിക്കുകയാണ് നിമിഷ. ബാം​ഗ്ലൂരിലാണ് നിമിഷ വർഷങ്ങളായി കുടുംബസമേതം സെറ്റിൽ ചെയ്തിരിക്കുന്നത്. നാട്ടിൽ തിരികെ എത്തിയ ഉടൻ നിമിഷ ആദ്യം പോയത് ജാസ്മിന്റെ അടുത്തേക്കാണ്.

പ്രിയ സുഹൃത്തിന് സമ്മാനമായി നൽകാൻ പുതുപുത്തൻ ഒരു ഐഫോണും നിമിഷ വാങ്ങിയിരുന്നു. നിമിഷയുടെ സമ്മാനം കണ്ട് പൊട്ടിക്കരയുന്ന ജാസ്മിന്റെ വീഡിയോ വൈറലാണ്.

Nimisha Jasmine

വളരെ രസകരമായ കുറിപ്പോടെയാണ് ജാസ്മിന് ഐഫോൺ നൽകുന്ന വീഡിയോയും അത് കിട്ടിയപ്പോഴുള്ള ജാസ്മിന്റെ റിയാക്ഷനും നിമിഷ പങ്കുവെച്ചത്. ദുബായിൽ നിന്ന് ഒരു ഭാര്യയെ കൊണ്ടുവരാനാണ് അവൾ എന്നോട് ആവശ്യപ്പെട്ടത്. പക്ഷെ അത് എന്റെ നിയന്ത്രണത്തിന് അപ്പുറമാണ്... എന്നാണ് നിമിഷ കുറിച്ചത്.

ഞാൻ നാടകീയമായി അഭിനയിക്കാത്ത വികാരരഹിതയായ വ്യക്തിയാണ് പക്ഷെ നിമിഷയുടെ സമ്മാനം കണ്ടപ്പോൾ കരഞ്ഞുവെന്നാണ് ജാസ്മിൻ കമന്റ് ചെയ്തത്. ജാസ്മിന്റെയും നിമിഷയുടെയും വീഡിയോ വൈറലായതോടെ സീസൺ ഫോറിലെ ഇരുവരുടെയും സഹമത്സരാർത്ഥികളായ സുചിത്ര, ശാലിനി, റിയാസ് സലീം തുടങ്ങിയവരെല്ലാം കമന്റുകളുമായി എത്തി.

വർഷം രണ്ട് ആകാൻ ആയിട്ടും ഹൗസിൽ വെച്ച് തുടങ്ങിയ സൗഹൃദം ഇപ്പോഴും നന്നായി കൊണ്ടുപോകുന്നതിനാണ് എല്ലാവരും കമന്റിലൂടെ ഇരുവരെയും അഭിനന്ദിച്ചത്. ബി​ഗ് ബോസിൽ വന്നപ്പോൾ ജാസ്മിൻ മോണിക്ക എന്നൊരു പെൺകുട്ടിയുമായി ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. പിന്നീട് ഇരുവരും വേർപിരി‍ഞ്ഞു. ബി ഗ് ബോസ് ഹൗസില്‍ വെച്ചുണ്ടായ ചില തുറന്ന് പറച്ചിലുകളും മറ്റും തനിക്കെതിരയും മോണിക്കയ്‌ക്കെതിരെയും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ വരുത്തിവെച്ചുവെന്നും ഇതാണ് പിരിയാന്‍ കാരണമെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്.

മോണിക്കയുമായുള്ള ബ്രേക്കപ്പിന് ശേഷം ജാസ്മിന്‍ മറ്റൊരു റിലേഷനിലേക്ക് പോയിട്ടില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4ൽ ഫെെനല്‍ ത്രീയിലെത്താനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്ന ഒരുപക്ഷെ വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്നു മത്സരാർത്ഥി കൂടിയായിരുന്നു ജാസ്മിൻ. താരം ഷോ ക്വിറ്റ് ചെയ്തത് അതുകൊണ്ട് തന്നെ എല്ലാവർക്കും വലിയ നിരാശ നൽകിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X