താനും അഞ്ചൂസും ഇഷ്ടമാണെന്ന് കരുതി, അവളുടെ ഗേള്‍ഫ്രണ്ടും പിരിഞ്ഞു! ഇനി കൂടെ പോവില്ലെന്ന് റെനീഷ

ബിഗ് ബോസിന് ശേഷം ജീവിതം മാറിയ നിരവധി പേരുണ്ട്. ചിലര്‍ക്ക് നഷ്ടങ്ങളാണെങ്കില്‍ ചിലര്‍ക്ക് ഗുണങ്ങളാണ് ബിഗ് ബോസ് നല്‍കിയത്. പലരും ഷോ യിലേക്ക് വന്ന് പോയതിന് ശേഷം സാമ്പത്തികമായിട്ടും പ്രശസ്തിയിലുമൊക്കെ ഉയരങ്ങളിലെത്തി. എന്നാല്‍ വ്യക്തി ജീവിതത്തിലും ദാമ്പത്യത്തിലുമൊക്കെ വളരെ മോശം അനുഭവങ്ങളായിരുന്നു താരങ്ങളെ കാത്തിരുന്നത്.

അത്തരത്തില്‍ അഞ്ചാം സീസണില്‍ മത്സരിച്ച അഞ്ചൂസ് അളിയനെ പറ്റി പറയുകയാണ് നടി കൂടിയായ റെനീഷ. മത്സരത്തിന് ശേഷം ബിഗ് ബോസ് താരങ്ങളെല്ലാവരും ഒരു ഗെറ്റ് ടുഗദര്‍ പോലെ ഒത്തുകൂടിയിരുന്നു. എന്നാല്‍ ഇനി മുന്നോട്ട് പോവില്ലാത്തത് അഞ്ചൂസിനൊപ്പമാണെന്നാണ് റെനീഷ പറയുന്നത്. പുതിയ സിനിമയുടെ വിശേഷങ്ങളുമായി ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

 reneesha-rahiman

അഞ്ചൂസിന്റെ കൂടെ ഞാനിനി പോവില്ലെന്നാണ് നടി പറയുന്നത്. കാരണം ബിഗ് ബോസ് കാരണം അഞ്ചുവിന്റെ ജീവിതത്തില്‍ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുള്ളിയ്ക്കാരിയ്ക്ക് ഒരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നു. ബിഗ് ബോസ് കാരണം അത് നഷ്ടമായി. അതിനകത്ത് വെച്ച് എന്നോട് പുള്ളിക്കാരിയ്ക്ക് വളരെ ഇഷ്ടമുണ്ടായിരുന്നു. അറിഞ്ഞോ അറിയാതെയോ ഞാന്‍ അതിനൊരു കാരണമായോ എന്നെനിക്ക് ഇടയ്ക്ക് തോന്നിയിരുന്നു. പക്ഷേ അഞ്ചൂസ് പറയുന്നത്, നീ അങ്ങനെ വിചരിക്കരുത്. പ്രശ്‌നം അങ്ങനെയല്ലെന്നാണ്.

പക്ഷേ ഇനിയും അങ്ങനെ പോയാല്‍ അവരുടെ എന്നോട് കൂടുതല്‍ ഇഷ്ടം തോന്നിയെന്ന് കരുതി ഗേള്‍ഫ്രണ്ടിന് എന്തെങ്കിലും പ്രശ്‌നമായാലോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇപ്പോള്‍ അവര്‍ കൂടെ ഇല്ല, എങ്കിലും ഞാന്‍ കൂടെ പോയാല്‍ അഞ്ചൂസിന് കൂടുതല്‍ നെഗറ്റീവാകുമെന്നും റെനീഷ പറയുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നപ്പോള്‍ അഞ്ചൂസിന് കുറേ നെഗറ്റിവിറ്റി ഉണ്ടായിരുന്നു. അവരൊരു ട്രോമയിലൂടെയാണ് കടന്ന് പോയത്. ഡിപ്രഷനിലൊക്കെയായി പോയി. ഞാനും അവളും തമ്മില്‍ ഇഷ്ടത്തിലാണെന്ന തരത്തിലൊക്കെ വാര്‍ത്തകളും മോശമായിട്ടുള്ള ട്രോളുകളുമൊക്കെ വന്നിരുന്നു. ഇനി അവളെ ആ അവസ്ഥയില്‍ കാണണ്ടെന്ന് കരുതിയാണ് ഞാന്‍ അങ്ങനെ പറയുന്നതെന്ന് റെനീഷ വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയയിലെ പല പേജുകളിലും തന്റെയും അഞ്ചുവിന്റെയും ഫോട്ടോസും വീഡിയോസുമൊക്കെ വ്യപാകമായി പ്രചരിച്ചിരുന്നു. സത്യത്തില്‍ അങ്ങനൊന്ന് ഇല്ലായിരുന്നു. അഞ്ചൂസും താനും ഊഞ്ഞാലാടുന്നതിന്റെയും മറ്റുമൊക്കെ കട്ട് ചെയ്ത് എടുത്ത് അതിനൊപ്പം മ്യൂസിക്കും കൂടി ചേര്‍ത്ത് കൊടുത്തതാണ്. അതല്ലാതെ വേറൊരു ഇഷ്ടമൊന്നും തങ്ങള്‍ക്കില്ലായിരുന്നുവെന്നാണ് നടി പറയുന്നത്.

ടെലിവിഷന്‍ സീരിയലുകൡലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് റെനീഷ. കുടുംബപ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുള്ള നടി ബിഗ് ബോസിലും തരംഗമായിരുന്നു. റെനീഷയുടെ ചില പ്രകടനങ്ങളെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന്‍ ഫാസിലും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സീരിയലിന് പുറമേ സിനിമിയിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X