നാദിറയോട് എനിക്ക് ദേഷ്യമുണ്ടായിരുന്നു, അതവളോട് പറയുകയും ചെയ്തു! ലാല്‍ സാര്‍ ഗൗണ്‍ പൊക്കി തന്നുവെന്ന് റെനീഷ

ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ് റെനീഷ. സീരിയലുകളിലൂടെ ശ്രദ്ധേയായ നടി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. എന്നാല്‍ ബിഗ് ബോസില്‍ മത്സരിച്ചതിന് ശേഷം വലിയ പ്രശസ്തിയാണ് നടിയെ തേടി എത്തിയത്.

ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും ചുവടുറപ്പിച്ചിരിക്കുകയാണ് റെനീഷ. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസിലെ അനുഭവങ്ങളും നടി പങ്കുവെച്ചിരിക്കുകയാണ്. ബിഗ് ബോസില്‍ ഏറ്റവും ദേഷ്യം തോന്നിയത് ആരോടൊണെന്ന ചോദ്യത്തിന് സഹമത്സരാര്‍ഥിയായ നാദിറയുടെ പേരാണ് റെനീഷ പറഞ്ഞത്.

 reneesha-rahiman

'ബിഗ് ബോസില്‍ ലാലേട്ടന്‍ വരുന്ന ദിവസം എല്ലാവരും മേക്കപ്പ് ഒക്കെ ഇട്ട് ഒരുങ്ങി നില്‍ക്കും. പിന്നെ ആ ഒരാഴ്ച സംഭവിച്ച കുരുത്തക്കേടുകളൊക്കെ നമുക്ക് തന്നെ അറിയാം. പക്കാ പ്ലാന്‍ഡ് ആയിരിക്കും. പക്ഷേ അതൊന്നും പുള്ളി ചോദിക്കില്ല. അതെന്താണെന്ന് അറിയില്ലെന്നാണ്', റെനീഷ പറയുന്നത്.

'മോഹന്‍ലാല്‍ സാര്‍ ഭയങ്കര പോസിറ്റീവ് ഓറയുള്ള വ്യക്തിയാണെന്നാണ് റെനീഷ പറയുന്നത്. രണ്ട് പ്രാവിശ്യമേ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു. ബിഗ് ബോസിന്റെ അകത്തേക്ക് കയറ്റിയപ്പോഴും പുറത്തേക്ക് ഇറക്കിയപ്പോഴുമായിരുന്നു ആ കൂടിക്കാഴ്ചകള്‍. സാര്‍ അടുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് ആ ഓറ മനസിലാവും. മാത്രമല്ല അദ്ദേഹത്തിന് എന്തൊരു വിനയമാണ്.

നമ്മള്‍ പുറത്ത് ഇറങ്ങുന്ന സമയത്ത് ഭയങ്കര മഴയായിരുന്നു. ഞാന്‍ വലിയ ഗൗണ്‍ ആണ് ധരിച്ചിരിക്കുന്നത്. ഇതിനിടയില്‍ എന്റെ ഗൗണ്‍ നനയാതെ അദ്ദേഹമാണ് പിടിച്ച് തന്നത്. അതൂടി കണ്ടതോടെ ഞാനൊരു ഫാന്റസി ലോകത്ത് എത്തിയത് പോലെയായി. ലാല്‍ സാര്‍ എന്റെ ഉടുപ്പൊക്കെ പിടിച്ച് തന്നല്ലോ, പിന്നെ കാറിലേക്ക് കേറുന്നത് വരെ എന്റെ കൈ ഭയങ്കര മരവിപ്പയിരുന്നു. എന്തൊരു മനുഷ്യനാണ് അതെന്നും', റെനീഷ പറയുന്നു.

 reneesha-rahiman

'ബിഗ് ബോസില്‍ ഏറ്റവും ദേഷ്യമുള്ള വ്യക്തിയാരാണെന്ന് ചോദിച്ചാല്‍ നാദിറയാണെന്നാണ് നടി പറയുന്നത്. 'ബിഗ് ബോസിന്റെ ആദ്യ ദിവസങ്ങളിലൊക്കെ എനിക്ക് നാദിറയോട് ഭയങ്കര ദേഷ്യമായിരുന്നു. അത് നാദിറയ്ക്കും അറിയാം. ഞാന്‍ അവളോട് പറഞ്ഞിരുന്നു. അതിന് ശേഷം ദേഷ്യം തോന്നിയത് ഗോപികയോടാണ്. അവളോടും ഷോ യുടെ അകത്ത് വെച്ച് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.

പിന്നെ അഖില്‍ മാരാര്‍ അടക്കം കുറേ പേരോട് ദേഷ്യം വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ അങ്ങനെ ആരോടുമില്ല. മത്സരത്തില്‍ കൂടെയുണ്ടായിരുന്ന ഒട്ടുമിക്ക ആളുകളോടും കോണ്‍ടാക്ട് ഉണ്ട്. ആരോടും അധികമായിട്ടുമില്ല, ആരോടും കുറവുമില്ല. എല്ലാവരോടും ഒരു ലിമിറ്റ് വെച്ചിട്ടുള്ള സൗഹൃദമുണ്ടെന്നാണ്', റെനീഷ പറയുന്നത്.

'അഖില്‍ മാരരെ വിജയിക്കുകയുള്ളു എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഒന്നുകില്‍ അഖിലേട്ടന്‍, അല്ലെങ്കില്‍ ഞാനായിരിക്കും വിജയിക്കുക എന്ന് ഇറങ്ങുന്നത് വരെ ചിന്തിച്ചിരുന്നു. അതിന് വേണ്ടി തയ്യാറുമായിരുന്നു. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ പോട്ടേ എന്നേ വിചാരിച്ചുള്ളു. അതുവരെ നില്‍ക്കാന്‍ സാധിച്ചല്ലോ.

എന്നെ സംബന്ധിച്ചിടത്തോളം അവിടെ നൂറ് ദിവസം നില്‍ക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് വലിയ കാര്യം. അതുകൊണ്ട് കിട്ടിയാല്‍ ലോട്ടറി, അല്ലെങ്കില്‍ ഒന്നുമില്ലെന്ന് ചിന്തിച്ചു. ഞാനവിടെ നില്‍ക്കുന്നത് നല്ലതായത് കൊണ്ടാണല്ലോ നൂറ് ദിവസം നില്‍ക്കാന്‍ പറ്റിയത്. എന്നെ സംബന്ധിച്ചിടത്തോളം അത് തന്നെ വലിയ കാര്യമാണെന്നും,' റെനീഷ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X