For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആദ്യത്തെ വീഡിയോ കോൾ'; ടോം ആന്റ് ജെറി വീണ്ടും ഒന്നിച്ചപ്പോൾ‌, വൈറലായി റോബിന്റേയും ജാസ്മിന്റേയും വീഡിയോ!

  |

  ബി​ഗ് ബോസ് മലയാളം സീസണുകൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിലുള്ളത്. ഇതുവരെ നാല് സീസണുകളാണ് പൂർത്തിയായത്. അതിൽ നാലാം സീസണായിരുന്നു ടിആർപി റേറ്റിങിൽ അടക്കം മുന്നിൽ നിന്നത്.

  നാലാം സീസൺ അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ബി​ഗ് ബോസുമായി ബന്ധപ്പെട്ട വിശേഷങ്ങൾ അറിയാൻ ആളുകൾക്ക് എന്നും താൽപര്യമാണ്. നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. ദിൽഷ വിജയിയായ ശേഷവും വലിയ രീതിയിൽ ചർച്ചകളും മറ്റും നടന്നിരുന്നു.

  Also Read: 'ദാരിദ്ര്യമായിരുന്നു, ആരും നിയന്ത്രിക്കാനില്ലാത്ത കുട്ടിക്കാലം, അമ്മയുടെ വീട്ടിലാണ് വളർന്നത്'; ഷോബി തിലകൻ

  രണ്ടാം സ്ഥാനത്ത് ബ്ലെസ്ലിയും മൂന്നാം സ്ഥാനത്ത് റിയാസുമായിരുന്നു എത്തിയത്. ഇതിന് മുമ്പ് ഒരു മലയാളം സീസണിനും ഇത്രത്തോളം ജനപ്രീതി ലഭിച്ചിരുന്നില്ല. നാലാം സീസണിൽ ഇരുപത് മത്സരാർഥികളാണ് പങ്കെടുത്തത്. അതിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ.

  റോബിൻ എഴുപതാം ദിവസമാണ് ഹൗസിൽ നിന്നും പുറത്തായത്. സഹമ‌ത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ പുറത്തായത്. ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ എന്നീ ടൈറ്റുകളുമായാണ് റോബിൻ ബി​ഗ് ബോസിലേക്ക് ചെന്നത്.

  Also Read: 'അതൊരു പാവം കുഞ്ഞാണ്... ദ്രോഹിക്കരുത്, അവൾക്ക് വായിക്കാനൊക്കെ അറിയാം മോളെ'; പാപ്പുവിനെ കുറിച്ച് ​ഗ്രാന്റ്മ!

  ഹൗസിൽ ചെന്ന് രണ്ടാഴ്ചക്കുള്ളിൽ തന്നെ റോബിന് പുറത്ത് ഫാൻസ് ​ഗ്രൂപ്പുകളും മറ്റും ഉണ്ടായി തുടങ്ങി. ഹൗസിലായിരിക്കുമ്പോൾ റോബിന്റെ ഏറ്റവും വലിയ എതിരാളി ജാസ്മിനായിരുന്നു. റോബിനെ ഏറ്റവും കൂടുതൽ വിമർശിച്ചിരുന്നതും എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്തതും ജാസ്മിനാ‌യിരുന്നു.

  റോബിനുമായി നിരന്തരം ഏറ്റുമുട്ടുന്നവെന്നതിന്റെ പേരിലാണ് ജാസ്മിന് ഹൗസിന് പുറത്ത് ഹേറ്റേഴ്സുണ്ടായതും. ജാസ്മിനും റിയാസും കൂടി ഒത്തൊരുമിച്ച് പ്രവർ‌ത്തിച്ചപ്പോഴാണ് റോബിൻ ഹൗസിന് പുറത്തായത്. ജാസ്മിനും റോബിനും തമ്മിലുള്ള വഴക്ക് ഇരുവരുടേയും ആർമികൾ തമ്മിലുമുണ്ടായിരുന്നു.

  Also Read: 'ഞാൻ എപ്പോൾ ഫോൺ വാങ്ങിച്ചാലും അത് പോലീസുകാർ വന്ന് കൊണ്ടുപോകും'; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ ദിലീപ്!

  ഒരു വീക്ക്ലി ടാസ്ക്കിനിടെ പരസ്പരം മത്സരിക്കുമ്പോൾ ജാസ്മിനും റോബിനും റിയാസും വാക്ക് തർക്കത്തിലേർപ്പെട്ടു. ഇതിന്റെ ഭാ​ഗമായിട്ടാണ് റോബിന് റിയാസിനെ ഉപദ്രവിക്കേണ്ടി വന്നത്.

  റോബിനെ ഹൗസിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ബി​ഗ് ബോസ് പുറത്താക്കി വൈകാതെ ജാസ്മിനും സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോയി. റോബിൻ ചിലപ്പോൾ തിരികെ മത്സരത്തിലേക്ക് വരുമെന്ന് മനസിലാക്കിയപ്പോഴാണ് ജാസ്മിൻ ഷോയിൽ നിന്നും സ്വയം ക്വിറ്റ് ചെയ്ത് പോയത്. പുറത്തിറങ്ങിയ ശേഷം റോബിൻ ദിൽഷയേയും ജാസ്മിൻ റിയാസിനെയുമാണ് സപ്പോർട്ട് ചെയ്തത്.

  ഷോ അവസാനിച്ച ശേഷം ജാസ്മിനും റോബിനും പിണക്കവും ദേഷ്യവും മറന്ന് സൗഹൃ​​ദത്തിലായിരുന്നു. ഇപ്പോഴിത ആദ്യമായി ജാസ്മിനെ വീഡിയോ കോൾ ചെയ്ത് സംസാരിച്ച സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് റോബിൻ. വീഡിയോ കോളിനിടെ തന്റെ പ്രിയപ്പെട്ട വളർത്ത് നായക്കുട്ടി സിയാലോയെയും റോബിന് കാണിച്ചുകൊടുക്കുന്നുണ്ട് ജാസ്മിൻ.

  ഇരുവരും തമാശകളും സന്തോഷവും പങ്കുവെച്ച് ചിരിക്കുന്നതും വീ‍ഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'നിങ്ങൾ ഇല്ലാതെ ബി​ഗ് ബോസ് ഇല്ല... നിങ്ങൾ ടോം ആന്റ് ജെറിയെപ്പോലെയാണ്, ജാസ്മിനോട് ചെയ്തത് പോലെ ദിലുവുമായുള്ള പ്രശ്നം പറഞ്ഞ് തീർത്തുകൂടെ.'

  'നിങ്ങൾ എന്നും സുഹൃത്തുക്കളായി ഇരിക്കൂ', തുടങ്ങിയ കമന്റുകളാണ് പ്രേക്ഷകർ കുറിച്ചത്. ജിമ്മും വർക്കൗട്ടും എല്ലാമായി ജാസ്മിൻ ബാം​ഗ്ലൂരിൽ തിരക്കിലാണ്. റോബിൻ തന്റെ കരിയറും അഭിനയവുമെല്ലാമായി മുന്നോട്ട് പോവുകയാണ്.

  താരമിപ്പോൾ കൊച്ചിയിൽ ഫ്ലാറ്റെടുത്ത് താമസിക്കുകയാണ്. അടുത്തിടെ താൻ വിവാഹിതനാകാൻ പോവുകയാണെന്ന് റോബിൻ അറിയിച്ചിരുന്നു. ആരതി പൊടിയാണ് റോബിന്റെ വധു. ഇപ്പോൾ റോബിന്റെ ഇൻസ്റ്റയിൽ നിറഞ്ഞ് നിൽക്കുന്നതും ആരതി പൊടിയാണ്.

  Read more about: bigg boss
  English summary
  Bigg Boss Malayalam: Robin And Jasmine's First Video Call After Bigg Boss Show, Video Goes Viral- Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X