'ചെരുപ്പൂരി അവന്റെ കവാലകുറ്റിക്ക് അടിക്കാനാണ് തോന്നുന്നത്'; തല്ലാൻ ഗൂഢാലോചന, കേസുകൊടുക്കാനൊരുങ്ങി റോബിൻ!
റോബിൻ സൈക്കോയെപ്പോലെയാണ് പെരുമാറുന്നത്. അവനെ കണ്ടാൽ തല്ലാനാണ് തോന്നുന്നതെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം
ബിഗ് ബോസ് മലയാളം സീസൺ ഫോറിന് ശേഷം ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് റോബിൻ രാധാകൃഷ്ണൻ. ആരാധകരുള്ള പോലെ തന്നെ റോബിന് ഹേറ്റേഴ്സും നിരവധിയാണ്. ബിഗ് ബോസിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ശേഷം വലിയ ബാനറുകൾക്ക് കീഴിൽ നിരവധി സിനിമാ അവസരങ്ങൾ റോബിന് ലഭിച്ചിരുന്നു.
പക്ഷെ അവയെല്ലാം പിന്നീട് തനിക്ക് നഷ്ടപ്പെട്ടുവെന്ന് റോബിൻ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലും ഒരുക്കങ്ങളിലുമാണ് റോബിൻ.
അതേസമയം ഇപ്പോഴിത റോബിൻ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 148 അംഗങ്ങളുള്ള ബിഗ് ബോസ് പച്ച ഫൈറ്റിങ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ റോബിന് എതിരെ നടന്ന ഗൂഢാലോചനകളെ കുറിച്ചുള്ളതാണ് വീഡിയോ.
ബിഗ് ബോസ് പച്ച ഫൈറ്റിങ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ റോബിനെ അടിക്കണമെന്നതടക്കമുള്ള വിദ്വേഷ പ്രചരണങ്ങളാണ് നടക്കുന്നത്. ചെരുപ്പൂരി അവന്റെ കവാലകുറ്റിക്ക് അടിക്കാനാണ് തോന്നുന്നതെന്നെല്ലാം കുറച്ച് ചെറുപ്പക്കാർ ഗ്രൂപ്പിൽ വോയ്സ് നോട്ട് അയച്ച് പറയുന്നതും വ്യക്തമായി കേൾക്കാം.

റോബിനെ കുറിച്ച് മാത്രമല്ല റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ചും മോശം പരാമർശങ്ങൾ ഗ്രൂപ്പിൽ നടന്നിട്ടുണ്ട്. 'റോബിൻ അല്ലെങ്കിലും കുറച്ച് ഓവറാണ്. അവനായിട്ട് അവന്റെ വില കളഞ്ഞുകൊണ്ടിരിക്കുകയാണ്. എവിടെ ഏത് പരിപാടിക്ക് പോയാലും കുറെ അലറി വിളിച്ച് കഴിഞ്ഞാൽ എന്തോ സംഭവമായി എന്നാണ് അവന്റെ ധാരണ.'
'സത്യം പറഞ്ഞാൽ ചെരുപ്പൂരി അവന്റെ കവാലത്ത് ഒന്ന് കൊടുക്കാനാണ് തോന്നുന്നത്. തിരുവന്തപുരത്ത് അനവധി ഉദ്ഘാടനങ്ങൾക്ക് വന്നപ്പോഴും ഒരുമാതിരി അലറി വിളിച്ച് സൈക്കോയെപ്പോലെയായിരുന്നു റോബിൻ.'

'കൈയ്യില്ലാത്തവനും കൈ കടം വാങ്ങിച്ച് വെച്ച് അടിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് റോബിന്റേത്. കല്യാണം കഴിക്കാൻ പോകുന്നത് എന്തോ ആക്രാന്തം പോലെയാണ് റോബിന്. കലിയാണ് റോബിനെ കാണുമ്പോൾ വരുന്നത്. ആഹാരം കണ്ടിട്ടില്ലാത്തവർ ഭക്ഷണം കഴിക്കുന്നപോലെയാണ് ല്യാണം റോബിന്.'
'ആദ്യരാത്രി ആരതി ഇവന്റെ അലർച്ച് കേട്ട് ഇട്ടിട്ട് പോകാതിരുന്നാൽ മതി'. എന്നാണ് ഒരാൾ വാട്സ് ആപ്പ് ചാറ്റിൽ പങ്കുവെച്ച് ഓഡിയോയിൽ പറഞ്ഞത്. മറ്റൊരാൾ ആരതി റോബിന്റെ ഫാൻസിനെ വെച്ച് ഫേമസ് ആകാൻ ശ്രമം നടത്തുകയാണ് പറയുന്നതും കേൾക്കാം.

'പണ്ട് ആരതി പൊടി പാവമായിരുന്നു. ഇപ്പോൾ ആരതി റോബിന്റെ അതേ ട്രാക്കിലാണ്. പുള്ളിക്കാരിക്ക് മനസിലായി റോബിന്റെ ഫാൻസിനെ വെച്ച് യൂസ് ചെയ്യാൻ പറ്റുമെന്ന്. ആരതിയും റോബിനെ സ്റ്റാറ്റസ് ഇട്ട് വൈരാഗ്യം തീർക്കുന്നുണ്ട്.' എന്നാണ് മറ്റൊരാൾ ആരതി പൊടിയെ കുറിച്ച് പറഞ്ഞത്.
റോബിൻ എന്തിനാണ് പട്ടി ഷോ കാണിക്കുന്നതെന്നും ചോദിക്കുന്നതും റോബിൻ പങ്കുവെച്ച വീഡിയോയിൽ കാണാം. തനിക്കെതിരെ ഇത്തരത്തിൽ ഗൂഢാലോചനകൾ നടക്കുന്നതിനാൽ താൻ നിയമത്തിന്റെ വഴിക്ക് നീങ്ങാൻ പോവുകയാണെന്നാണ് റോബിൻ പറയുന്നത്.

ഒരുപാട് തെളിവുകൾ കിട്ടി.... നിയമപരമായി നീങ്ങുന്നു.... എന്നാണ് വീഡിയോ പങ്കുവെച്ച് റോബിൻ കുറിച്ചത്. താരത്തിന്റെ ആരാധകരും റോബിന് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. 'ഡോക്ടർ... ഇന്നലെ നിങ്ങൾക്ക് എതിരെ കോമഡിയായി വീഡിയോ ചെയ്തവർക്ക് എതിരെ കേസ് കൊടുക്കുക.'
'ആരതി ഇത്രയും സൈബർ അറ്റാക്ക് നേരിടേണ്ട ആവശ്യം എന്താണ്?. സത്യത്തിൽ ഡോക്ടർ അല്ലേ അതിന് പരിഹാരം കാണേണ്ടത്, നല്ല തീരുമാനമാണ് റോബിൻ നിങ്ങൾ തീർച്ചയായും ഇവർക്കെതിരെ കേസ് കൊടുക്കണം' എന്നെല്ലാമാണ് റോബിനെ അനുകൂലിച്ച് ആരാധകർ കുറിച്ചത്.

കുറച്ച് ദിവസം മുമ്പായിരുന്നു റോബിൻ-ആരതി പൊടി വിവാഹ നിശ്ചയം നടന്നത്. വളരെ ആഢംബര പൂർണമായിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ബിഗ് ബോസിലെ മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള ഒരാൾ കൂടിയാണ് റോബിൻ രാധാകൃഷ്‌ണൻ. ഇരുവരുടേയും നിശ്ചയത്തിന്റെ ലുക്കുകളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.


Click it and Unblock the Notifications