'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി വന്ന് വലിയൊരു ആരാധകവൃന്ദത്തെ നേടിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. സീസൺ ഫോർ വിജയിച്ചത് ദിൽഷ പ്രസന്നനാണെങ്കിലും റോബിന്റെ പേരിലാണ് ആ സീസൺ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ബി​ഗ് ബോസിൽ വന്ന് റോബിനോളം ഫാൻ‌സുണ്ടായ മറ്റൊരു മത്സരാർത്ഥി ഉണ്ടോയെന്ന് തന്നെ സംശയമാണ്. ഷോയിൽ നിന്നും പുറത്ത് വന്നശേഷം റോബിന്‍ രാധാകൃഷ്ണനുമായി ചേർന്ന് സിനിമ ചെയ്യാൻ നിര്‍മ്മാതാവ് സന്തോഷ് കുരുവിളയ്ക്ക് പ്ലാനുണ്ടായിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാത്ത സിനിമയുടെ അങ്ങനൊരു പോസ്റ്റര്‍ റോബിന്റെ നേതൃത്തില്‍ ഉണ്ടാക്കിയതാണെന്നും സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും സന്തോഷ് കുരുവിള പിന്നീട് പ്രതികരിച്ച് പറഞ്ഞിരുന്നു.

Robin Radhakrishnan arati podi

ഇപ്പോഴിതാ ആ സിനിമയെ കുറിച്ചും ജീവിതത്തിലുണ്ടായ വിവാ​ദങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സെല്ലുലോയ്ഡ് മാ​ഗസീനിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ റോബിൻ രാധാകൃഷ്ണൻ സംസാരിച്ചു. എന്റെ സമ്പാദ്യം എന്നെ ഇഷ്ടപ്പെടുന്നവരാണ്. രണ്ട് വർഷം കഴിഞ്ഞിട്ടും എനിക്ക് ആ സ്നേഹം കിട്ടുന്നുണ്ട്. ഒരുപാട് ആളുകൾ എന്നെ സ്നേഹിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നെ അനു​ഗ്രഹിക്കുന്നു.

അത് തന്നെയാണ് എന്റെ നേട്ടവും. ഡീ​ഗ്രേഡിങ് വന്നപ്പോൾ ഞാൻ കരഞ്ഞിട്ടില്ല. കാരണം എന്റെ ലക്ഷ്യങ്ങൾ വലുതാണ്. ഇനി ഞാൻ ഫെയ്സ് ചെയ്യാൻ പോകുന്നവരാണ് എന്റെ ശത്രുക്കൾ. ഇപ്പോഴുള്ളതൊക്കെ ചീള് പിള്ളേരാണ്. ഞാൻ പറഞ്ഞ് കഴിഞ്ഞാൽ ഉടനടി ചെയ്യുന്നവരാണോ മോഹൻലാലും സന്തോഷ് ടി കുരുവിളയുമെല്ലാം?.

പിന്നെ സന്തോഷ് ടി കുരുവിള തന്നെ വന്ന് റോബിനെ വെച്ച് പടം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ വീഡിയോ യുട്യൂബിൽ കിടപ്പുണ്ട്. ലാലേട്ടന്റെ ഓഫീഷ്യൽ പേജിൽ ഞാൻ എങ്ങനെയാണ് ഒരു പോസ്റ്ററുണ്ടാക്കി ഇടുന്നത്?. ഞാൻ ആരാണ് അതിന്?. ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?. ഒരു സാധനം ലാലേട്ടന്റെ പേജിൽ വരും മുമ്പ് അവർ അത് ശ്രദ്ധിക്കില്ലേ?. എനിക്ക് എങ്ങനെ അത് പറ്റും?. ഞാൻ ഒരു സാധാരണക്കാരനല്ലേ.

കുറ്റപ്പെടുത്തുന്നവരും പറയുന്നവരും അത് തുടർന്നോട്ടെ. ഞാൻ അതിന് എന്ത് ചെയ്യണം?. ആ സിനിമ അവർ കാൻസൽ ചെയ്തു. നിർമാതാവിന്റെ ഇഷ്ടമാണ് സിനിമ എടുക്കണോ വേണ്ടയോ എന്നത്. വേണമെങ്കിൽ എന്നെ കാസ്റ്റ് ചെയ്താൽ മതി എന്നാണ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് റോബിൻ പറഞ്ഞത്. ശേഷം ഭാവി വധു ആരതിയെ കുറിച്ചും റോബിൻ സംസാരിച്ചു.

Robin Radhakrishnan arati podi

എന്നെയും ആരതിയേയും തെറ്റിക്കാൻ ഇപ്പോഴും ആളുകൾ ശ്രമിക്കാറുണ്ട്. എന്നെ ഒഴിവാക്കി രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും. അതിന് കാരണം എനിക്ക് അറിയില്ല. ആരതിക്ക് പക്ഷെ എന്നെ ഭയങ്കര ഇഷ്ടമാണ്. നല്ല കൊച്ചാണ്. ഞങ്ങളുടെ കല്യാണം ഉടനെയുണ്ടാകും.

ഞങ്ങൾക്കിടയിൽ വഴക്കുകൾ ഉണ്ടാകാറുണ്ട്. പക്ഷെ അത് വെച്ച് പലരും ഞങ്ങളെ പിരിക്കാൻ നോക്കി. ഞങ്ങൾക്കിടയിലേത് ജെനുവിനായുള്ള സ്നേഹമാണ് എന്നാണ് റോബിൻ പറഞ്ഞത്. നടിയും മോഡലും സംരംഭകയുമാണ് റോബിന്റെ വധു ആരതി പൊടി. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാ​ഹനിശ്ചയം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X