ലോക്ക് ഡൗണിന് ശേഷം രഞ്ജിനി ഹരിദാസ് ആദ്യം പോയത് ഇവിടേക്ക്! ആ സർപ്രൈസ് വിശേഷം പങ്കുവെച്ച് താരം
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. റിയാലിറ്റി ഷോ അവതാരകയായിട്ടാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. അതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ അവതരണ ശൈലിയായിരുന്നു രഞ്ജിനി പിന്തുടർന്നത്. ഇത് മലയാള ടെലിവിഷൻ രംഗത്ത് വൻ മാറ്റമായിരുന്നു സൃഷ്ടിച്ചത്. പിന്നീട് രഞ്ജിനി മിനിസ്ക്രിനിലെ മിന്നും താരമായി മാറുകയായിരുന്നു.
മിനി സ്ക്രീനൽ മിന്നിതിളങ്ങുമ്പോഴും വിവാദങ്ങളും വിമർശനങ്ങളും താരത്തെ തേടി എത്തിയിരുന്നു. എന്നാൽ ഇതിനൊന്നും ചെവി കൊടുക്കാതെ തന്റെ ശൈലിയിലൂടെ രഞ്ജിനി മുന്നോട്ട് പോകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ വൈറലാകുന്നത് രഞ്ജിനിയുടെ വീക്കെൻഡ് സർപ്രൈസ് വീഡിയോയാണ്. ലോക്ക്ഡൗണിന് ശേഷം അൽപം സമാധാനത്തിനായി എത്തിയതാണ് ഇവിടെ എന്ന് പറഞ്ഞു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലോക്ക് ഡൗണിന് മുൻപ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ യാത്ര അനുഭവങ്ങൾ സ്ഥിരമായി പങ്കുവെയ്ക്കുമായിരുന്നു. രഞ്ജിനിയുടെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്ന ലഭിച്ചിരുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മനോഹരമായ കാഴ്ചകൾ പങ്കുവെച്ച് താരം രംഗത്തെത്തിയിട്ടുണ്ട് ലോക്ക് ഡൗണിന് ശേഷം രഞ്ജിനി പങ്കുവെയ്ക്കുന് ആദ്യ വീഡിയോയാണിത്. കുട്ടിക്കാനത്തെ മനോഹരമായ ആഷ്‌ലി ബംഗ്ലാവില്‍ നിന്നുള്ള വീക്കെന്‍ഡ് വിശേഷങ്ങളാണ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പമാണ് രഞ്ജിനി കുട്ടിക്കാനത്തുള്ള ആഷ് ലി ബംഗ്ലാവിൽ എത്തിയത്. പ്രേക്ഷകർക്ക് ഈ ബംഗ്ലാവ് ഏറെ സുപരിചിതമാണ്. നിരവധി ചിത്രങ്ങൾ ഈ ബംഗ്ലാവിലും പരിസരത്തുമായി ചിത്രീകരിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ- അമൽ നീരദ് ചിത്രമായ ഇയ്യോബിന്റെ പുസ്തകം ചിത്രീകരിച്ചത് ആഷ്ലി ബംഗ്ലാവിലാണ്. രഞ്ജിനി വീഡിയോയിൽ ഇതി നെ കുറിച്ച് പറയുന്നുമുണ്ട്. 500 ഏക്കർ പറമ്പിലുള്ളിലാണ് ഈ ബംഗ്ലാവ്. അതിമനോഹരമായ കാഴ്ചയാണ് കാണികൾക്ക് ബംഗ്ലാവു പരിസരവും സമ്മാനിക്കുന്നത്.ചുറ്റും മരങ്ങളും മലകളും പച്ചപ്പും നിറഞ്ഞ മനോഹരമായ പ്രദേശത്താണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അപൂർവവും വർണ്ണാഭവുമായ പൂക്കളും ഫലവൃക്ഷങ്ങളും വീഡിയോയിൽ കാണാം.
Recommended Video

ബംഗ്ലാവിന്റെ പുറത്തെ കാഴ്ചകൾ മാത്രമല്ല അകത്തെ കാഴ്ചകളും രഞ്ജിനി തന്റെ വീഡിയോയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. വിശാലമായ വലിയ മുറികളാണ് ബംഗ്ലാവിന് അകത്തുള്ളത്. പഴയ കാലത്ത ഫർണ്ണിച്ചറുകളും മറ്റും ഇവിടെ കാണാൻ സാധിക്കുന്നണ്ട്. രണ്ട് ഡബിൾ റൂമുകളും ഒരു സിംഗിൾ മുറിയുമാണ് ഈ വീടിനുളളിൽ ഉള്ളത് .മുറികളിലെല്ലാം കൂറ്റൻ കട്ടിലുകളും തേക്ക് ഫർണിച്ചറുമാണുള്ളത്. വളരെ വിശാലമായ ബാത്ത് റൂമുകളാണ് ഓരോ മുറികളിലും. തീ കായാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പഴയ മരപ്പണികൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന വീട് ഇപ്പോഴു നന്നായി സംരക്ഷിക്കുന്നുണ്ട്. 1868 ൽ ബേക്കർ കുടുംബം നിർമിച്ചതാണ് ഈ ബംഗ്ലാവ്.പീരുമേട് മേഖലയിലെ ഏറ്റവും പഴയ പ്ലാന്ററുടെ ബംഗ്ലാവാണിതെന്നാണ് പറയപ്പെടുന്നത്.

രഞ്ജിനിയുടെ വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് മാസങ്ങളയി ജനങ്ങൾ വീടുകളിലാണ്. പ്രേക്ഷകർക്ക് മികച്ചൊരു കാഴ്ചാനുഭവം നൽകാൻ രഞ്ജിനിക്ക് വീഡിയോയിലൂടെ കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രതികരണമാണ് ആഷ് ലി ബംഗ്ലാവിൻരെ വീഡിയോയ്ക്ക് ലഭിക്കുന്നത്. യൂട്യൂബിൽ മികച്ച കാഴ്ചക്കാരെ സൃഷ്ടിക്കാനും വീഡിയോയ്ക്കായിട്ടുണ്ട്. നേരത്തേയും മികച്ച യാത്ര വീഡിയോകൾ പങ്കുവെച്ച് രഞ്ജിനി രംഗത്തെത്തിയിരുന്നു.,. ലോക്ക് ഡൗണിന് ശേഷം ഇത് ആദ്യത്തെ വീഡിയോയാണ്.


Click it and Unblock the Notifications