ബോറടിച്ചാൽ ഇങ്ങനെ ചെയ്യാമോ; രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രം വൈറലാകുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് മലയാളം മിനിസ്ക്രീനിൽ തന്റേതായ ഇടം കണ്ടെത്താൻ രഞ്ജിനിക്ക് കഴിഞ്ഞിട്ടുണ്ട്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്റ്റാർ സിങ്ങർ എന്ന സംഗീത പരിപാടിയിലൂടെയാണ് രഞ്ജിനി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസ് സീസൺ 1ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുയായിരുന്നു.

rajini

സോഷ്യൽ മീഡിയയിൽ സജീവമാണ് രഞ്ജിനി ഹാരിദാസ്. തന്റെ വിശേഷങ്ങൾ രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ പുതിയ ചിത്രമാണ്. രഞ്ജിനിയുടെ ചിത്രം കണ്ടവർ ഞെട്ടിയിരിക്കുകയാണ് .

തലമുടി മൊട്ടയടിച്ച ചിത്രമാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. എനിക്ക് തോന്നുന്നു അൽപം ബോറടിച്ചു... എന്ന് കുറിച്ചു കൊണ്ടാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. രഞ്ജിനിയുടെ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. ആരാധകർ മാത്രമല്ല താരങ്ങളും ചിത്രത്തിന് കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഗീതു മോഹൻദാസ്. പ്രിയ മോഹൻ, രാജ് കലേഷ്, ര‍ഞ്ജി ജോസ്, വിമല രാമൻ, പ്രിയങ്ക നായർ, തുടങ്ങിയവർ കമന്റുമായി എത്തിയിട്ടുണ്ട്. മൊട്ടക്കുട്ടി, മൊട്ട് ബോസ്, മൊട്ട എന്ന് തുടങ്ങുന്ന കമന്റുകളാണ് ചിത്രത്തിന് സുഹൃത്തുക്കൾ നൽകിയ‌ിരിക്കുന്നത്.

Recommended Video

Ranjini Haridas's indonasia trip video | FilmiBeat Malayalam

അതേസമയം രഞ്ജിനിയുടെ ഈ ലുക്ക് പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇടതൂർന്ന തലമുടി മുഴുവൻ വെട്ടി കളഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത് പുതിയ ഫിൽറ്റർ ആണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട് രഞ്ജിനി ചേച്ചിയുടെ ധൈര്യം സമ്മതിക്കണമെന്നും ആരാധകർ കമന്റിൽ പറയുന്നുണ്ട്. നിലവിൽ ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ് രഞ്ജിനി. രമേശ് പിഷാരടിയും രഞ്ജിനിക്കൊപ്പം ഈ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്.

ര‍ഞ്ജിനി ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X