ബിഗ് ബോസില്‍ നിന്നും പുറത്തായവര്‍ ഒത്തുകൂടിയപ്പോള്‍! വീഡിയോ പങ്കുവെച്ച് ദിയ സന! കാണൂ!
ബിഗ് ബോസ് സീസണ്‍ 2 വിജയകരമായി മുന്നേറുകയാണ്. ആകാംക്ഷയും ആവേശവും നിറഞ്ഞ ഗെയിമുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 51 ദിനം പിന്നിട്ട് മുന്നേറുകയാണ് പരിപാടി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അമൃത സുരേഷും അഭിരാമി സുരേഷും ബിഗ് ഹൗസിലേക്ക് എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവരില്‍ മൂന്നുപേരും കൂടി തിരിച്ചെത്തിയതോടെ പ്രേക്ഷകരും സന്തോഷത്തിലാണ്. ദയ അശ്വതി, രേഷ്മ, എലീന പടിക്കല്‍ ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ബിഗ് ബോസില്‍ നിന്നും പുറത്തായവര്‍ ഒരുമിച്ച് കൂടിയതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മഞ്ജു പത്രോസ്, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണന്‍ എന്നിവരായിരുന്നു കഴിഞ്ഞ ദിവസം ഒത്തുചേര്‍ന്നത്. ബിഗ് ഹൗസില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവരെല്ലാം. ഇവരോടൊപ്പം ദിയ സനയുമുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെ ദിയ സനയും വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പെണ്ണിനൊപ്പം എന്ന ക്യാപ്ഷനോടെയായിരുന്നു ദിയ മഞ്ജുവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

Recommended Video
അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും തങ്ങള്‍ക്ക് കഴിവുണ്ടെന്ന് തെളിയിച്ചവരാണ് പ്രദീപും മഞ്ജുവും. ബിഗ് ഹൗസില്‍ ഇടയ്ക്കിടയ്ക്ക് ഗാനമേള നടത്താറുണ്ട് ഇവര്‍. ഇത്തവണത്തെ കൂടിക്കാഴ്ചയ്ക്കിടയിലും ഇവര്‍ പാട്ടുപാടിയിരുന്നു. ചെമ്പൂവേ എന്ന ഗാനമായിരുന്നു പ്രദീപും മഞ്ജുവും ചേര്‍ന്ന് ആലപിച്ചത്. ഇവര്‍ പാടുമ്പോള്‍ ദിയ വീഡിയോ പകര്‍ത്തുകയായിരുന്നു. അങ്ങനെ നല്ലൊരു ദിവസത്തിന്റെ സന്തോഷമെന്ന ക്യാപ്ഷനോടെയാണ് ദിയ സന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications