ആര്യയുമായിട്ടുള്ള തമ്മിൽ തല്ല് മിസ് ചെയ്യുന്നുവെന്ന് അഭിരാമി! ഇതെന്താ പുള്ളാരു കളിയാണോന്ന് ആര്യയും

സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും ബിഗ് ബോസിലേക്ക് വന്നതോടെ കളികള്‍ വേറെ ലെവല്‍ ആയിരുന്നു. അതുവരെ ഉണ്ടായിരുന്ന സകല ഗെയിമുകളും മാറി മറിഞ്ഞ് രണ്ട് ഗ്രൂപ്പുകളും പ്രത്യക്ഷപ്പെട്ടു. മത്സരത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ വേണ്ടി മറ്റുള്ളവരെ എങ്ങനെയും പരാജയപ്പെടുത്താനായിരുന്നു രണ്ട് കൂട്ടരുടെയും നീക്കം. എന്നാല്‍ അപ്രതീക്ഷിതമായി ബിഗ് ബോസ് നിര്‍ത്തിയതോടെ കാര്യങ്ങള്‍ അവതാളത്തിലായി.

അതുവരെ ശത്രുക്കളെ പോലെ നടന്നവര്‍ പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി. പുറത്തിറങ്ങിയതിന് ശേഷം ആരും കൂടുതല്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ വീടിനുള്ളിലെ സൗഹൃദം ഇപ്പോഴും തുടരുന്നു എന്ന് സൂചനയാണ് ലഭിക്കുന്നത്. അഭിരാമി സുരേഷ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടൊരു പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് ആര്യ.

abhirami-suresh

എല്ലാവര്‍ക്കും നന്ദി, സ്‌നേഹം, ബഹുമാനം. അതിനൊപ്പം പ്രധാനമായും പറയാനുള്ളത് എല്ലാവരും ആരോഗ്യത്തോടെ ഇരിക്കാനാണ്. നീരിക്ഷണത്തിലിരുന്ന് എല്ലാവരും സുരക്ഷ ഉറപ്പാക്കൂ.. എന്നും അഭിരാമി പോസ്റ്റില്‍ പറയുന്നു. ഇതിന് താഴെ ബേബീ.... എന്ന് വിളിച്ച് കൊണ്ട് ലവ് ഇമോജി ഇട്ടിരിക്കുകയാണ് ആര്യ. പിന്നാലെ 'ചേച്ചി കളികള്‍ വേറെ ലെവല്‍, നമ്മുടെ തമ്മില്‍ തല്ല് മിസ് ചെയ്യുന്നുവെന്ന് അഭിരാമി കുറിച്ചു. 'പിന്നല്ല, ഇതെന്താ പുള്ളാരു കളിയാണോ? സുരക്ഷിതമായിരിക്കു' എന്ന് ആര്യയും പറഞ്ഞു.

പിന്നാലെ മറ്റൊരു കുറിപ്പും അഭിരാമി പോസ്റ്റ് ചെയ്തിരുന്നു. 'ഈ ഒരു അവസരത്തില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നന്ദി ഉണ്ട് നിങ്ങളോടു ഓരോരുത്തരോടും. ദൈവത്തിന്റെ കൃപക്കും, ഞങ്ങളുടെ കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊക്കെ ഒരായിരം നന്ദി. എന്നെന്നും പ്രിയപ്പെട്ട ഏഷ്യാനെറ്റിനും ഇന്‍ഡമോള്‍ഷൈന്‍ ഇന്ത്യയ്ക്കും ആയിരം നന്ദി.

abhirami-suresh

നമ്മുടെ സ്വന്തം ലാലേട്ടനും സ്‌നേഹവും നന്ദിയും. പിന്നെ, ഒരു കാര്യം.. ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങളൊക്കെ പറയാന്‍ നമുക്കിനിയും സമയമുണ്ട്. ഇപ്പോള്‍ നമുക്കെല്ലാവര്‍ക്കും ജാഗ്രതയോടെ ''കൊറോണ'' യെ നേരിടാം. ശ്രദ്ധിക്കുക ഓരോ നിമിഷവും.. എന്നും അഭിരാമി പറയുന്നു. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.

ബിഗ് ബോസ് ആരംഭിച്ച് പകുതിയായതിന് ശേഷമായിരുന്നു അമൃതയും അഭിരാമിയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തുന്നത്. ശേഷം രണ്ട് പേരും നല്ല മത്സരാര്‍ഥികളായിരുന്നു. രജിത്തിനെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടായിരുന്നു തുടക്കത്തില്‍ ഇരുവരും സ്ഥാനം കൈയടക്കിയത്. പിന്നീട് മത്സരങ്ങളിലെല്ലാം വിജയിച്ച് മുന്നിലെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X