For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കള്ളു കുടിച്ചിട്ടുണ്ടോ, ഹാൻസ് വെച്ചിട്ടുണ്ടോ? തന്നെ കുറിച്ചുള്ള കമൻ്റുകൾക്ക് മറുപടിയുമായി അഭിരാമി സുരേഷ്

  |

  ഗായിക അമൃത സുരേഷിനെ പോലെ സഹോദരി അഭിരാമി സുരേഷും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. താരസഹോദരിമാര്‍ ഇരുവരും ചേര്‍ന്ന് ഒരു മ്യൂസിക് ബാന്‍ഡ് നടത്തി കൊണ്ട് പോവുകയാണ്. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് രണ്ടാം സീസണില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഷോ പകുതി വഴിയില്‍ അവസാനിപ്പിച്ചെങ്കിലും പ്രേക്ഷകപ്രശംസ നേടിയെടുക്കാന്‍ രണ്ടാള്‍ക്കും സാധിച്ചു.

  ഇത്രയും സിംപിളാവാമോ, നടി അമൃത അയ്യരുടെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ ശ്രദ്ധേയമാവുന്നു

  ബിഗ് ബോസില്‍ ആയിരിക്കുമ്പോഴും പുറത്ത് വന്നതിന് ശേഷവും അഭിരാമിയ്ക്ക് എതിരെ മോശമായ കമന്റുകള്‍ പലരും പങ്കുവെച്ചിരുന്നു. ബോഡി ഷെയിമിങ് വരെ നടത്തുന്ന ഇത്തരം കമന്റുകള്‍ക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ചുട്ടമറുപടി അഭിരാമി നല്‍കിയിരിക്കുന്നത്.

  അടുത്തിടെ ഞാന്‍ കുറച്ചധികം റീല്‍സ് ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ട് എന്നെ ഫോളോ ചെയ്യുന്നവരും അല്ലാത്തവരുമൊക്കെ കുറേ കമന്റുസുമായി എത്തിയിരുന്നു. എന്റെ മുഖത്തെ ഭാവങ്ങളും റീല്‍സുമടക്കമുള്ളതെല്ലാം ഞാന്‍ പോസ്റ്റ് ചെയ്യുന്നത് എന്റെ അക്കൗണ്ടില്‍ നിന്നാണ്. നമ്മളൊരു പബ്ലിക്ക് പ്ലാറ്റ്‌ഫോമില്‍ വന്ന് നമ്മുടെ സ്വഭാവമാണ് കാണിക്കുന്നത്. അതൊരു ഫിക്ഷനോ, സീരിയലോ, ഷോര്‍ട്ട് ഫിലിമോ ഒന്നുമല്ല. എന്റെ കമന്റ് ബോക്‌സില്‍ വന്ന്, എന്റെ വീഡിയോയ്ക്ക് താഴെ കമന്റിടുമ്പോള്‍, അത് നല്ല കമന്റ് ആണെങ്കില്‍ നല്ല സ്വഭാവമാണെന്നാണ് വ്യക്തമാക്കുന്നത്.

  സിനിമയിലെ നായികയുടെ അതേ രോഗമാണ് എനിക്കും; വിശേഷങ്ങള്‍ പറഞ്ഞ് നടി ഇന്ദു തമ്പി

  അതല്ല മോശം കമന്റ് ആണെങ്കില്‍ പണ്ടൊക്കെ നല്ല വിഷമം വരുമായിരുന്നു. ഇപ്പോഴും വിഷമം വരുമോന്ന് ചോദിച്ചാല്‍ ഇല്ല. പക്ഷേ ഇതൊക്കെ എന്തിനാണ് ചോദിക്കുന്നതെന്ന് തോന്നും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുപോലെത്തെ കമന്റുകള്‍ വന്നിരുന്നു. ഇത് റെഗുലറായി നടക്കുന്ന കാര്യമാണ്. ഇതേ കുറിച്ച് ഒരുപാട് പേര്‍ സംസാരിച്ചു കഴിഞ്ഞതാണ്. ഞാനും സംസാരിച്ചിരുന്നു. ഞാന്‍ ഹാന്‍സ് വെച്ചിട്ടുണ്ടോ, എന്റെ എക്‌സ്പ്രഷന്‍ എന്താണ് കുരങ്ങന്‍ ഇഞ്ചി കടിച്ചത് പോലെ, എന്റെ മുഖം ക്ലോസറ്റ് പോലെയുണ്ട് കാണാന്‍ എന്നാണ് ഒരു ചേട്ടന്‍ പറഞ്ഞത്. മുഖം പോലെയുള്ള ക്ലോസറ്റ് ആളുകളുടെ വീട്ടില്‍ ഉണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു.

  ശിവനും അഞ്ജലിയ്ക്കും ഇനി പ്രണയത്തിന്റെ നാളുകള്‍, ഇച്ചേച്ചി വന്നതോടെ മുറിയിൽ നിന്നും ശിവൻ പുറത്തായി

  ഈ കൊറോണ ഓക്കെ ആയി എല്ലാവരും ജീവിക്കാന്‍ വേണ്ടി ഒത്തിരി കഷ്ടപ്പെടുകയാണ്. ഞാന്‍ ആണെങ്കിലും മറ്റ് ആര്‍ട്ടിസ്റ്റുകളുമെല്ലാം എല്ലാവരും ജീവിക്കാന്‍ വേണ്ടി കഷ്ടപെടുകയാണ്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ കയറി അതിപ്പോ താരങ്ങളാണെങ്കിലും അല്ലെങ്കിലും വെറുതേ അവരുടെ പ്രൊഫൈലില്‍ കയറി നെഗറ്റീവ് കമന്റിടുകയാണ്. കഴിഞ്ഞ ദിവസം ഞാനൊരു മെസേജിന് മറുപടി കൊടുത്തപ്പോള്‍ എന്നെ ഫെയിമസ് ആക്കിയതിന് നന്ദി എന്നാണ് തിരിച്ച് മറുപടിയായി ലഭിച്ചത്. ഇങ്ങനെ അല്ല ഫെയിമസ് ആവുന്നത്. എനിക്കറിയാം വരാന്‍ പോകുന്ന കമന്റ്‌സ് എങ്ങനെ ആയിരിക്കുമെന്ന്.

  300 ദിവസത്തിലധികം നിറഞ്ഞോടിയ മലയാള സിനിമകൾ | FilmiBeat Malayalam

  എന്റെ ചുണ്ടിനെ പറ്റിയും മറ്റുമൊക്കെ കുറേ കാര്യങ്ങളുണ്ടാവും. ഞാനൊക്കെ ഫേമസ് ആവാന്‍ വേണ്ടിഇച്ചിരി എങ്കിലും കഷ്ടപ്പെട്ടിട്ട് ആയതാണ്. പതിമൂന്ന് വയസിലാണ് ഹലോ കുട്ടിച്ചാത്തനില്‍ അഭിനയിച്ചത്. പിന്നെയാണ് ഇങ്ങോട്ടുള്ള യാത്ര. സംസാരിക്കുമ്പോള്‍ കള്ളു കുടിച്ചിട്ടുണ്ടോ, എന്നൊക്കെയാണ് ചോദിക്കുന്നത്. എനിക്ക് പ്രൊഗ്നാത്തിസം ഉള്ളത് കൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഏതെങ്കിലുമൊക്കെ രീതിയില്‍ ആളുകള്‍ ജീവിച്ച് പോയിക്കൊട്ടേ. താരങ്ങളോ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സോ എന്നിങ്ങനെ ആരാണെങ്കിലും അവരും ജീവിച്ച് പോയിക്കോട്ടേ. സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്‌ഫോമില്‍ ആര്‍ക്കും എന്നും എക്‌സ്പ്രസ് ചെയ്യാം. പക്ഷേ നമ്മളെ തന്നെ മോശമായി ചിത്രീകരിക്കുന്ന ക്യാരക്ടര്‍ പുറത്ത് വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്നും അഭിരാമി പറയുന്നു.

  ഫേസ്ബുക്കിലൂടെ ശരണ്യയെ തേടി എത്തിയ ആള്‍ ഭര്‍ത്താവായി; 2014 ല്‍ വിവാഹിതയായ ശരണ്യയുടെ പ്രണയകഥയിങ്ങനെ

  English summary
  Bigg Boss Malayalam Season 2 Fame Abhirami Suresh Shuts Up Body-Shamers With Befitting Reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X