എനിക്ക് ശരിക്കും പ്രണയമുണ്ട്, വീട്ടുകാര്‍ സമ്മതിച്ചിട്ടില്ലെന്ന് എലീന! ഫുക്രു ബാല്യകാല സുഹൃത്തും

സുജോ-അലക്‌സാന്‍ഡ്ര സൗഹൃദത്തിനൊപ്പം കേരളം ചര്‍ച്ച ചെയ്തത് ഫുക്രുവും എലീനയും തമ്മിലുള്ളതായിരുന്നു. ഇടയ്ക്ക് ബോളിവുഡ് സ്‌റ്റൈലില്‍ ഫുക്രു എലീനയെ പ്രൊപ്പോസ് ചെയ്യുന്നത് ആഘോഷിക്കപ്പെട്ടിരുന്നു. കണ്ണിന്റെ ചികിത്സയ്ക്ക് വേണ്ടി പുറത്തേക്ക് പോയ എലീന ഫുക്രുവിനോട് പറഞ്ഞിട്ട് പോയതും അതിന്റെ പേരില്‍ ഫുക്രു സങ്കടപ്പെട്ടിരുന്നതൊക്കെ സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു.

പിന്നീടും എലീനയെ സപ്പോര്‍ട്ട് ചെയ്ത് നിന്നതിന്റെ പേരില്‍ ഫുക്രുവിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പുറത്ത് വന്നതിന് ശേഷം ഫുക്രു തനിക്ക് ബാല്യകാല സുഹൃത്തിനെ പോലെയാണെന്ന് പറയുകയാണ് എലീന. ഒപ്പം തനിക്കൊരു പ്രണയമുണ്ടെന്നും വെളിപ്പെടുത്തി. സുനിതാ ദേവദാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രസകരമായ കാര്യങ്ങള്‍ എലീന പറഞ്ഞിരിക്കുന്നത്.

എലീന പറയുന്നതിങ്ങനെ

ചൈല്‍ഡ് ഹുഡ് ഫ്രണ്ട് എന്ന് പറയാവുന്ന ഒരാള്‍ എല്ലാവര്‍ക്കും ഉണ്ടാവില്ലേ? എനിക്കങ്ങനെ ഒരാള്‍ ഇല്ലായിരുന്നു. ഇപ്പോ ഫുക്രു അതാണ് എനിക്ക്. ഒരേ വീട്ടില്‍ ഉണ്ടുറങ്ങി ഉണ്ടായ സൗഹൃദം. എനിക്ക് ചൈല്‍ഡ് ഹുഡ് ഫ്രണ്ട് ഒന്നും ഇല്ലാത്തതിന്റെ കാരണം ഞാന്‍ എപ്പോഴും അമ്മയുടെ കൂടെയാ എല്ലായിടത്തും പോകുന്നത്. ബിഗ് ബോസിലേക്ക് പോകുന്ന വരെ അമ്മയുടെ കൂടെയാ ഉറങ്ങുന്നത്. എനിക്ക് അങ്ങനെ എവിടെയും ഒറ്റയ്ക്ക് പോകാനോ നില്‍ക്കാനോ ഒന്നും അവസരം ഉണ്ടായിട്ടില്ല.

 എലീന പറയുന്നതിങ്ങനെ

ബിഗ് ബോസില്‍ ചെന്നപ്പോഴാണെങ്കില്‍ അവിടെയുള്ള സാന്ദ്രയും രേഷ്മയും സുജോയുമൊക്കെ കാലങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്നവരാണ്. അതിന്റെയൊരു ഇന്‍ഡിപെന്‍ഡന്‍സിയും മെച്യൂരിറ്റിയും അവര്‍ക്കുണ്ടായിരുന്നു. എനിക്ക് അവരുമായി അങ്ങനെയൊരു ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആര്യ ചേച്ചിയൊക്കെ ആദ്യം എന്നോട് അടുപ്പമില്ലായിരുന്നു. സുരേഷേട്ടനായിരുന്നു എന്റെ കൂട്ട്. സുരേഷേട്ടന്‍ പോയപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായി പോയി. അപ്പോഴാണ് ഫുക്രുവുമായി കൂട്ടാവുന്നത്. കൂട്ടായപ്പോള്‍ മനസിലായി ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യമുണ്ടെന്ന്.

 എലീന പറയുന്നതിങ്ങനെ

ഞങ്ങള്‍ രണ്ട് പേരും ഏകദേശം ഒരേ തരം മനുഷ്യരാണ്. ഒരേ പ്രായമാണ്. വണ്ടി ഇഷ്ടമുള്ള ആളുകളാണ്. ഞങ്ങള്‍ നല്ല കൂട്ടാണെങ്കിലും ഇന്‍ഡിവിജ്വല്‍ പ്ലെയേഴ്‌സ് തന്നെയാണ്. നല്ല മത്സരബുദ്ധിയുള്ളവരാണ്. അങ്ങനെ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കുറേ വിഷയങ്ങള്‍ ഉണ്ടായി. ഞങ്ങള്‍ ഒരേ പോലുള്ള മനുഷ്യര്‍ ആണെങ്കിലും ഞാന്‍ അവന്റെ അത്ര അഗ്രസീവ് അല്ല എന്നേയുള്ളു വ്യത്യാസം. ബിഗ് ബോസില്‍ നിന്നിറങ്ങുമ്പോള്‍ ഇങ്ങനെയൊരു സുഹൃത്തിനെ കിട്ടിയതില്‍ സന്തോഷമുണ്ട്.

 എലീന പറയുന്നതിങ്ങനെ

ബിഗ് ബോസില്‍ നിന്നും ആരെങ്കിലും വ്യക്തിഹത്യ ചെയ്യുന്നതൊക്കെ വലിയ വിഷമമാണ് ഉണ്ടാക്കിയത്. ഞാനും ഫുക്രുവും തമ്മില്‍ പ്രണയം എന്നൊക്കെ പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നത് വിഷമമായിട്ടുണ്ട്. സുജോയും രഘു ചേട്ടനും കൂടി ഞങ്ങള്‍ ബാത്‌റൂമില്‍ എന്തോ ചെയ്‌തെന്ന് പറഞ്ഞത് വലിയ വിഷമമായി. ആളുകള്‍ കാണുന്ന പ്രോഗ്രാം അല്ലേ? ഞങ്ങള്‍ സോഫയില്‍ കാമറയ്ക്ക് മുന്നില്‍ അല്ലേ ഇരിക്കുന്നത്. അതിനെ ഇങ്ങനെയൊക്കെ വളച്ചൊടിച്ചത് വലിയ വിഷമമായി. കൂടാതെ ഞാന്‍ സുജോയുടെ പിറകെ നടന്നു എന്നൊക്കെ പറയുന്നതും വിഷമമായിട്ടുണ്ട്. ഞാന്‍ അങ്ങനെ ഒരിക്കലും ചെയ്തിട്ടില്ലെന്നും എലീന പറയുന്നു.

എലീന പറയുന്നതിങ്ങനെ

സീരിയസ് പ്രണയമുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് ശരിക്കുമൊരു പ്രണയമുണ്ടെന്ന് പറയുകയാണ് എലീന. വീട്ടുകാര്‍ സമ്മതിക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. വീട്ടുകാര്‍ സമ്മതിച്ചാല്‍ കല്യാണം കഴിക്കും. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലോ എന്ന ചോദ്യത്തിന് ഇങ്ങനെ തന്നെ കാത്തിരിക്കുമെന്നായിരുന്നു ഉത്തരം. വീട്ടുകാര്‍ സമ്മതിക്കുമെന്നേ, ഞാന്‍ ഒറ്റമോളല്ലേ? അവര്‍ എത്ര കാലം സമ്മതിക്കാതെയിരിക്കും.? എന്നിട്ട് ഞങ്ങള്‍ കെട്ടും എന്നുമായിരുന്നു എലീനയുടെ ഉത്തരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X