ബിഗ് ബോസിലെ കിംഗ് അദ്ദേഹം തന്നെ! ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് എലീന പടിക്കല്‍
കൊറോണ കാരണം ബിഗ് ബോസ് പകുതിയോടെ നിര്‍ത്തിയത് ആരാധകരെയും നിരാശയിലാക്കി. വീട്ടില്‍ വെറുതേ ഇരിക്കുമ്പോള്‍ കണ്ടിരിക്കാന്‍ പറ്റിയ പ്രോഗ്രാം ആയിരുന്നു എന്നാണ് എല്ലാവരുടെയും പ്രതികരണം. സാധാരണ ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തിരുന്ന സമയത്ത് ഇപ്പോള്‍ ആദ്യം മുതല്‍ കാണിച്ച് കൊണ്ടിരിക്കുകയാണ്.
ഇതിനൊപ്പം പുറത്ത് വന്ന താരങ്ങള്‍ അവരുടെ അനുഭവങ്ങള്‍ ഓരോന്നായി പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം കൊറോണയെ കുറിച്ചുള്ള ബോധവത്കരണവും നടത്തുന്നുണ്ട്. നടിയും അവതാരകയുമായ എലീന പടിക്കല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ബിഗ് ബോസിലെ ചില രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്.

എന്നെയും ബിഗ് ബോസ് ഷോ യെയും പിന്തുണച്ചവര്‍ക്കും സ്‌നേഹിച്ചവര്‍ക്കും ഒരായിരം നന്ദി അറിയിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ സപ്പോര്‍ട്ട് ആവശ്യമായിരിക്കുന്നത് ലോകത്തെ പിടിമുറുക്കി കൊണ്ടിരിക്കുന്ന കൊറോണയ്ക്ക് എതിരെയാണ്. കേരളത്തില്‍ പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും മലയാളികള്‍ ഒറ്റക്കെട്ടായി നിന്നതാണ്. ആ നമുക്ക് കൊവിഡ് 19 ന് എതിരെയും നില്‍ക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. 21 ദിവസമാണ് നമ്മളോട് വീട്ടില്‍ സുരക്ഷിതരായി ഇരിക്കാന്‍ പറഞ്ഞിരിക്കുന്നത്. എല്ലാവരും സേഫ് ആയി ഇരിക്കുക. തുടങ്ങിയ കാര്യങ്ങളായിരുന്നു എലീന പറഞ്ഞത്.

ഈ പോസ്റ്റിന് താഴെ സംശയങ്ങള്‍ ചോദിച്ച് നിരവധി പേരാണ് എത്തിയത്. അതില്‍ ഒരാള്‍ രജിത് കുമാറിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചു. അദ്ദേഹം നല്ലൊരു മത്സരാര്‍ഥിയായിരുന്നു. അതിനൊപ്പം വ്യത്യസ്ത കാഴ്ചപാടുകളില്‍ അദ്ദേഹം പവര്‍ഫുള്‍ വ്യക്തിയാണെന്നും എലീന മറുപടി കൊടുത്തു. കൂടുതല്‍ ആളുകളും രജിതിനെ കുറിച്ചാണ് ചോദിച്ചത്. മറ്റൊരാളുടെ ചോദ്യത്തിന് ഡോ.രജിത് കുമാര്‍ പൊളി അല്ലേ എന്നും എലീന റിപ്ലേ കൊടുത്തിരിക്കുകയാണ്.

ആരാണ് ബിഗ് ബോസിലെ റിയല്‍ കിംഗ് എന്നായിരുന്നു വേറൊരു ആരാധകന്റെ ചോദ്യം. അത് ഒരേയൊരു മോഹന്‍ലാല്‍, ലാലേട്ടന്‍ എന്നായിരുന്നു എലീനയുടെ ഉത്തരം. തന്റെ പോസ്റ്റിന് താഴെ കമന്റിട്ട എല്ലാവര്‍ക്കും രസകരമായ രീതിയില്‍ തന്നെ എലീന മറുപടി കൊടുത്തിരുന്നു. മാത്രമല്ല കൊറോണ ബോധവത്കരണം പറഞ്ഞ് വന്നതിനാല്‍ നടിയ്ക്ക് തിരിച്ചും ചില ഉപദേശങ്ങള്‍ എല്ലാവരും കൊടുത്തിരുന്നു. അതില്‍ ഒന്ന് പൊതുസ്ഥലത്ത് തുപ്പരുത് എന്നതാണ്. അങ്ങനെ ചെയ്താല്‍ പിഴ അടക്കേണ്ടി വരുമെന്ന് ആരാധകരുടെ മുന്നറിയിപ്പും ഉണ്ടായിരുന്നു.

ബിഗ് ബോസിനുള്ളിലെ ഒരു സംഭവത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് ആരാധകര്‍ ഇത്തരം കമന്റുകള്‍ നല്‍കിയത്. ബിഗ് ബോസ് നല്‍കിയ കോടതി മുറി എന്ന ടാസ്‌കിനിടെയാണ് പരസ്യമായി എലീന കോടതിയ്ക്കുള്ളില്‍ തുപ്പിയത്. രജിത്തിനെയും സുജോയെയും അലവലാതികള്‍ എന്ന് വിളിച്ചെന്ന് മറ്റുള്ളവര്‍ പ്രചരിപ്പിച്ച സംഭവത്തെ കുറിച്ചുള്ള പരാതിയുമായിട്ടായിരുന്നു എലീന കോടതിയിലെത്തിയത്. സാക്ഷികളെ വിസ്തരിക്കുന്നതിനിടെ അലക്‌സാന്‍ഡ്ര അടക്കമുള്ളവര്‍ പറഞ്ഞത് ഇഷ്ടപെടാതെ വന്നതോടെയാണ് തന്റെ പ്രതിഷേധമെന്നവണ്ണം എലീന തുപ്പിയത്.

ഇപ്പോള്‍ ആരാധകര്‍ അത് ചൂണ്ടി കാണിച്ചതോടെ തനിക്ക് അബദ്ധം പറ്റിയതാണെന്നും അന്നത്ത സാഹചര്യത്തില്‍ സംഭവിച്ചതാണെന്നുമൊക്കെ എലീന മറുപടി പറയുകയാണ്. ഇനി ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ലെന്നും എല്ലാവരോടും താന്‍ മാപ്പ് പറയുന്നതായിട്ടുമൊക്കെ എലീന അറിയിച്ചു. ഇത്തരം കമന്റിട്ട എല്ലാവരോടും ഇത് തന്നെയാണ് പറഞ്ഞത്.
എലീനയുടെ വീഡിയോ


Click it and Unblock the Notifications