For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പാപ്പു, മറുപടി ഇല്ലാതെ അമൃത, മകളിൽ സന്തോഷമുണ്ടെന്ന് താരം

  |

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. തന്റെ സംഗീത വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട് താരത്തെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ ഇടയിൽ സുപരിചിതരാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും അമൃത എത്തിയിരുന്നു. സഹോദരി അഭിരാമിയ്ക്കൊപ്പമായിരുന്നു അമൃത എത്തിയത്. ബിഗ് ബോസിലൂടെ താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സുപരിചിതയാവുകയായിരുന്നു. 50 ദിവസമായിരുന്നു എത്തിയത്. ഷോയുടെ അവസാനം വരെ ഹൗസിലുണ്ടായിരുന്നു.

  Amrutha Suresh

  വേദിക ഗർഭിണിയാണെന്നറിഞ്ഞ ഞെട്ടലിൽ സിദ്ധു, സമ്പത്ത് വരുമ്പോൾ ആ സത്യം പുറത്ത് വരുമെന്ന് ആരാധകർ

  അമൃതയെ പോലെ തന്നെ മകൾ അവന്തികയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. പാപ്പു എന്നാണ് വിളിപ്പേര്. ബാലയുമായുള്ള വേർപിരിയലിന് ശേഷം അമ്മയ്ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്. വിവാഹമോചിതയായതോടെ സിംഗിൾ മദർ ആയി കുട്ടിയെ വളർ‍ത്തുന്നതിനെ കുറിച്ചും മറ്റുമൊക്കെ അടുത്തിടെ അമൃത മാധ്യങ്ങളിലൂടേയും മറ്റും വെളിപ്പെടുത്തിയിരുന്നു. ഇനി മറ്റൊരു ജീവിതം ഉണ്ടാകില്ലെന്നും മകൾക്ക് വേണ്ടി ജീവിക്കുമെന്നും താരം സോഷ്യൽ മീയൽ മീഡിയയിലും പങ്കുവെച്ചിരുന്നു. ബാലയുടെ വിവാഹത്തോട് അനുബന്ധിച്ചായിരുന്നു അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്.

  എട്ടാം മാസവും അമ്മയാവാൻ പോകുന്ന വിവരം മറച്ച് വെച്ച് ഐശ്വര്യ റായി...

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മകൾ അവന്തികയുടെ ഒരു വീഡിയോയാണ്. അമൃതയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് സമൂഹമാധ്യങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോയ്ക്ക് ഒടുവിൽ പാപ്പു കരയുകയാണ്. വീട്ടിലെ ഫര്‍ണിച്ചറെ കുറിച്ച് ചോദിച്ച് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ''വീട്ടിലെ അലമാരയും മേശയും കസേരയുമൊക്കെ ചൂണ്ടി ഇത് എന്തിൽ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പാപ്പു ചോദിക്കുന്നത്. മരത്തിൽ നിന്ന് എന്ന് അമൃത മറുപടി നൽകുന്നുണ്ട്. ഇത് കേട്ട് ഇത് ശരിയാണോയെന്ന് പാപ്പു ചോദിക്കുകയാണ്. അവരാണ് ഈ ലോകം. അവരാണ് ഈ ലോകം ഭരിക്കുന്നത്. അവരില്ലാതെ നമുക്ക് വിദ്യാഭ്യാസം പോലുമില്ല. പെൻസിൽ, പേപ്പര്‍ തുടങ്ങി പലതും മരത്തിൽ നിന്നാണ്, പാപ്പു വീഡിയോയിൽ പറയുകയാണ്.

  പ്രകൃതിയില്ലാതെ വിദ്യാഭ്യാസമോ നമ്മുടെ ജീവിതം പോലുമോ ഇല്ല, പ്രകൃതിയെ ദ്രോഹിക്കുന്നതൊന്നും പാപ്പുവിന് വേണ്ട. വനസമ്പത്തിനെ നശിപ്പിച്ച് എന്തിനാണ് മനുഷ്യരൊക്കെ മരംമുറി നടത്തുന്നത്. പ്രധാനമന്ത്രിയോട് ഇത് പറയണം, ഞാനവര്‍ക്കായി കരയും, എന്ന് പറഞ്ഞ് കരയുന്ന പാപ്പുവിനെ വീഡിയോയിൽ കാണാം.

  ഒരു നോ കാരണം മമ്മൂക്കയ്ക്ക് നഷ്ടപ്പെട്ട മെഗാഹിറ്റുകൾ

  വീടിനുള്ളിൽ വച്ച് ഷൂട്ട് ചെയ്തിരിക്കുന്ന വീഡിയോയിൽ പാപ്പു പറയുന്നതെല്ലാം ക്ഷമയോടെ കേട്ട് അമൃത ഉത്തരം നൽകുന്നതും കേൾക്കാനാകുന്നുണ്ട്. പാപ്പുവിനെ ആശ്വസിപ്പിക്കാനെത്തുന്ന അമൃതയുടെ കൈകളും വീഡിയോയിലുണ്ട്. ഇതൊക്കെ കേൾക്കുമ്പോള്‍ ഞെട്ടലുണ്ടാകുന്നതാണെങ്കിലും പുതിയ തലമുറ വളർന്നു വരുന്ന ഈ രീതിയിൽ സന്തോഷം തോന്നുന്നുവെന്ന് കുറിച്ച് കൊണ്ടാണ് അമൃത വീഡിയോ പങ്കുവെച്ചിരുക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നല്ല മികച്ച പാരന്റിംഗ് എന്നാണ് ആരാധകർ പറയുന്നത്, താരങ്ങളായ ആര്യ ബാബു, മുക്ത ജോർജ് തുടങ്ങിയവർ പാപ്പുവിന്റെ വീഡിയോയ്ക്ക് കമന്റു ചെയ്തിട്ടുണ്ട്.

  Recommended Video

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  അമൃതയേയും അഭിരാമിയേയും പോലെ പാപ്പും വ്ലോഗിങ്ങിൽ സജീവമാണ്. അമ്മൂമ്മയ്ക്കൊപ്പമാണ് അവന്തിക എത്തുന്നത്. ലോക്ക് ഡൗൺ കാലത്താണ് യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്നാണ് വ്ലോഗിന് പേര്. ഇതിന് പുറമേ അമൃതയ്ക്കും അഭിരാമിയ്ക്കും ഒപ്പം യുട്യൂബിൽ പ്രത്യക്ഷപ്പെടാറുണ്ട്. അമ്മയ്ക്കൊപ്പം ചിത്രങ്ങളും പാപ്പു എത്താറുണ്ട്.

  Read more about: amrutha suresh
  English summary
  Bigg boss Malayalam Season 2 Fame Amrutha Suresh Daughter Avanthika Emotional Video Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X