For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എങ്ങനെയാണ് ഞാന്‍ തരംതാഴ്ന്നതെന്ന് മനസിലാവുന്നില്ല, അമൃതയുടെ പ്രതികരണം വൈറല്‍ ആവുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമൃത സുരേഷ്. ഐഡിയസ്റ്റാര്‍ സിംഗറിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. അമൃതയെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവരുടെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ജനങ്ങളും ഒപ്പം ചേരാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃതയും സഹോദരി അഭിരാമിയും. സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. ഇവരുടെ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രസകരമായ കണ്ടന്റുമായിട്ടാണ് ഇവര്‍ എത്തുന്നത്.

  നിത്യയെ വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നു, വീട്ടുകാരെ കണ്ടു; കിട്ടിയ മറുപടിയെ കുറിച്ച് സന്തോഷ് വര്‍ക്കി

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. അമൃതയുടെ ഒരു വീഡിയോയാണ്. തന്റെ പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെ കുറിച്ചായിരുന്നു പ്രതികരണം. അമൃത ഇത്രയും തരം താഴരുത്' എന്ന അടിക്കുറിപ്പോടെ യൂട്യൂബില്‍ വന്ന വിഡിയോയ്‌ക്കെതിരെയാണ് ഗായികയുടെ പ്രതികരണം. താന്‍ എവിടെയാണ് തരം താഴ്ന്നതെന്ന് മനസ്സിലായില്ലെന്ന് ആണ് വീഡിയോ കണ്ടിട്ട് പ്രിയഗായിക പറയുന്നത്. അമൃതയുടെ റിയാക്ഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

  ലളിതയുടെ കയ്യില്‍ നിന്ന് വാങ്ങിയ ആ പണം തിരിച്ച് കൊടുക്കില്ല; ഒടുവിലിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

  അമൃത ഇത്രയും താഴരുത്, ട്രോളുകളോടുള്ള പ്രതികരണം എന്ന ക്യാപ്ഷനോടെയായാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമൃതയുടെ വാക്കുകള്‍ ഇങ്ങനെ... 'ഞാനെന്താണ് ഇവിടെ തരം താഴ്ന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. എന്‍രെ ബാന്‍ഡിലെ സാസംണുമായി പാട്ടുപാടുന്ന വീഡിയോയാണ് അത്. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ട വീഡിയോ ആയിരുന്നു അത്. ഞങ്ങളുടെ ബാന്‍ഡിലെ പ്രധാന ഗായകനാണ്. തിരുവനന്തപുരത്ത് പോയപ്പോള്‍ എടുത്ത വീഡിയോയാണ്. അതൊരു ഫണ്‍ വീഡിയോയായിരുന്നു.

  വാര്‍ത്തകള്‍ വളച്ചൊടിച്ച് ഏതൊക്കെ രീതിയിലാണ് വരുന്നത് എന്നതിനെക്കുറിച്ച് എനിക്കൊരു ഐഡിയ ഇല്ല. നല്ല രസമുണ്ട് കാണാന്‍. ടൈറ്റിലുകള്‍ കുറച്ച് വേദനിപ്പിക്കുന്നതാണ്. ആകപ്പാടെ എനിക്ക് വിഷമം തോന്നുന്നത് ആ പാവം പിടിച്ച സാമിനെക്കുറിച്ചോര്‍ക്കുമ്പോഴാണ്. അവന്‍ എന്ത് തെറ്റ് ചെയ്തിട്ടാണാവോ, എന്തോരം കമന്റുകളാണാവോ, വായിക്കാതിരിക്കുന്നതാവും നല്ലത്. ആ വീഡിയോ കണ്ടു അതില്‍ പ്രശ്നങ്ങളൊന്നും തോന്നിയില്ലല്ലോ എന്ന കമന്റുകളും കണ്ടെന്നും അമൃത പറഞ്ഞിരുന്നു.

  നേരത്തെയും അമൃത തനിക്കെതിരെയുള്ള ട്രോളുകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. വെറുതെയിരുന്നപ്പോള്‍ അമൃത സുരേഷ് എന്ന് ടൈപ്പ് ചെയ്ത് നോക്കിയപ്പോള്‍ എന്റെ കിളി പോയി. ഞാന്‍ പോലും അറിയാത്ത വാര്‍ത്തകളും ട്രോളുകളുമാണ് കണ്ടത്. ഇതുപോലെയുള്ള സീരീസ് ഇനിയുമുണ്ടാവുമെന്നും അമൃത പറഞ്ഞിരുന്നു. രണ്ടാം ഭാഗമായുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അധികം വൈകാതെ അടുത്ത വീഡിയോയും വരുമെന്നും അമൃത പറഞ്ഞിരുന്നു. അടുത്ത വീഡിയോയുമായി ഇനിയും എത്തുമെന്ന് അമൃത പറഞ്ഞ് കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

  Recommended Video

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  അടുത്തിടെയാണ് അമൃത മധുര്‍മ ലോഞ്ച് ചെയ്തത്. തന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു മധുര്‍മയെന്ന് അമൃത വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു അമൃതയെ കുറിച്ച് നെഗറ്റീവ് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞതിന് പിന്നാലെ ഗായികെ തേടി വിമര്‍ശനങ്ങള്‍ എത്തുകയായിരുന്നു. എന്നാല്‍ ഇതിനൊന്നും താരം ചെവി കൊടുത്തിരുന്നില്ല. കുടുംബത്തിനൊടൊപ്പം സന്തോഷത്തേടെ ജീവിക്കുകയാണ്. മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ സാധരണ പാട്ട് കേള്‍ക്കുകയോ പാടുകയോ ചെയ്യാറില്ലെന്ന് അമൃത പറഞ്ഞിരുന്നു.പാട്ട് എന്നെ വിഷമിപ്പിക്കാറേ ഉള്ളൂ. അത് പല ഓര്‍മ്മകളും തരും. അത് കൂടുതല്‍ വിഷമിക്കും. അതിനാല്‍ വര്‍ക്ക് റിലാക്സ് ചെയ്യാനായി താന്‍ വര്‍ക്ക് ഔട്ട് ചെയ്യുകയും വായിക്കാറുമൊക്കെയാണ് പതിവെന്നാണ് അമൃത പറഞ്ഞിരുന്നു

  English summary
  Bigg boss Malayalam Season 2 Fame Amrutha suresh React Fake news Aganist Her video, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X