സിനിമയിൽ വിജയിക്കാൻ കഴിവ് മാത്രം പോരാ ! ഏറ്റവും ആവശ്യം അതാണ്, തുറന്ന് പറഞ്ഞ് ആര്യ
ബഡായി ബംഗ്ലാവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ഒറ്റ പരിപാടി കൊണ്ട് തന്നെ ആര്യ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നൽകിയ പരിപാടിയായിരുന്നു ഇത്. സിനിമയിൽ തിളങ്ങാതെ തന്നെ പ്രേക്ഷകരു ഇടയിൽ പ്രിയങ്കരിയാവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ താരത്തെ അറിയപ്പെടുന്നത് ബഡായി ആര്യ എന്നാണ്. പല അഭിമുഖങ്ങളിലും ബഡായി ബംഗ്ലാവ് നൽകിയ പ്രേക്ഷക സ്വീകാര്യതയെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
പ്രേക്ഷകർ ആര്യയെ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ബഡായി ബംഗ്ലാവിൽ കണ്ട ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. കൃത്യമായ കാഴ്ചപ്പാടുള്ള ശക്തയായ സ്കത്രീയെ ആയിരുന്നു. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടും സിനിമയിൽ വേണ്ട വിധം തിളങ്ങാൻ കഴിഞ്ഞിരുന്നല്ല. എന്നാൽ സിനിമയിൽ വിജയിക്കണമെങ്കിൽ കഴിവ് മാത്രം പോരാ എന്നാണ് താരം പറയുന്നത് . സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നമുക്ക് സിനിമയിൽ വിജയിക്കണമെങ്കിൽ കഴിവ് മാത്രം പോരാ എന്നാണ് നടി പറയുന്നത്. അതിന് അൽപം ഭാഗ്യം കൂടി വേണം. അതില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല. കഴിവുളള ഒരുപാട് പേർ വർഷങ്ങളായി നല്ല വേഷങ്ങൾ ലഭിക്കാൻ തീവ്രമായി പ്രയത്നിച്ച് ഇപ്പോഴും എങ്ങും എത്താതെ നിൽപ്പുണ്ട്. കൂടാത എത്രയോ നടി-നടന്മാർ ഒരു പ്രയത്നവുമില്ലാതെ ഭാഗ്യ കൊണ്ട് മാത്രം സിനിമയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

സിനിമയിൽ കഴിവ് എന്നത് രണ്ടാമതാണ്. ഭാഗ്യം എന്നത് ആദ്യ ഘടകവുമാണെന്ന് ആര്യ പറയുന്നു. ഒരു സംവിധായകനോ തിരക്കഥാകൃത്തോ ചിന്തിക്കുമ്പോൾ ഈ കഥാപാത്രം ആ നടി ചെയ്താൽ നന്നായിരിക്കും എന്നുള്ള തോന്നലുണ്ടാകും. അങ്ങനെയുള്ള തോന്നലുകളിലേയ്ക്ക് നമ്മുടെ പേര് വരുക എന്നതാണ് ഭാഗ്യം. അത് എന്നെ സംബന്ധിച്ചടത്തോളം വളരെ കുറവാണ്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ഞാൻ ഇതുവരെ ചെയ്തിട്ടുള്ളൂ. അതിന് തനിയ്ക്ക് പരാതിയില്ലെന്നും ആര്യ അഭിമുഖത്തിൽ പറയുന്നു.
Recommended Video

തനിയ്ക്ക് നായികയാകണം എന്നുളള ആഗ്രഹമില്ല. മറിച്ച് എന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്ന കുറച്ച് കഥാപാത്രങ്ങൾ ചെയ്താൽ മതി. കോമഡി എന്നതിലേയ്ക്ക് ഒതുങ്ങാതെ കഥാമൂല്യമുളള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. നല്ലതിനായി കാത്തിരിക്കുന്നു എന്നും ആര്യ അഭിമുഖത്തിൽ പറഞ്ഞു

ബഡായി ബംഗ്ലാവിൽ കോമഡി പറയുന്ന ആര്യയെയാണ് താൻ കണ്ടത്. വലിയൊരു ശതാമാനം ആളുകളും താൻ രമേഷ് പിഷാരടിയുടെ ഭാര്യയാണെന്നാണ് കരുതിയിരുന്നത്. അങ്ങനെ വിചാരിക്കുന്ന പ്രേക്ഷകരെ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല. കാരണം ആ ഷോ യഥാർഥമാണെന്ന് പ്രേക്ഷകർ കരുതിയത് കൊണ്ടാണത്. അത് അഭിനേതാവ് എന്ന നിലയിൽ നമ്മുടെ വിജയ കൂടിയാണത്. ബിഗ് ബോസിൽ എത്തിയപ്പോൾ പ്രേക്ഷകർ എന്റെ യഥാർഥ മുഖം കണ്ടു. പ്രതികരിക്കേണ്ടടത്ത് ഉടനടി പ്രതികരിക്കുന്ന ഒരാളാണ്. എന്നാൽ തന്റെ സ്വഭാവം പലർക്കും ഉൾക്കൊള്ളാനായില്ലെന്നും ആര്യ പറയുന്നു.


Click it and Unblock the Notifications