ദയ അച്ചുവിന്റെ വിവാഹം കഴിഞ്ഞോ? മഞ്ഞ ചരടും സിന്ദൂരവും! സംശയം ഉന്നയിച്ച് ആരാധകര്‍
സോഷ്യല്‍ മീഡിയ താരമായിരുന്ന ദയ അശ്വതി ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് കൂടുതല്‍ ആളുകളും തിരിച്ചറിയുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലെത്തിയ ദയ പെട്ടെന്ന് സങ്കടപ്പെടുകയും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാക്കാരിയുമായിരുന്നു. ഷോ പാതി വഴിയില്‍ അവസാനിപ്പിച്ചതോടെ മത്സരാര്‍ഥികള്‍ക്കെല്ലാം വീടുകളിലേക്ക് പോകേണ്ടി വന്നിരുന്നു.
തിരിച്ച് വന്നതിന് ശേഷം ഫേസ്ബുക്കിലൂടെ നിരവധി കാര്യങ്ങള്‍ ദയ അച്ചു പറഞ്ഞിരുന്നു. ഇപ്പോഴിതാ ദയ വിവാഹിതയായോ എന്ന സംശയമുന്നയിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. ടിക് ടോകിലൂടെ പങ്കുവെച്ചൊരു വീഡിയോ ആണ് ഈ സംശയങ്ങള്‍ക്ക് കാരണം. താന്‍ കോയമ്പൂത്തിരിലാണെന്നും കുടുംബത്തോടൊപ്പം വീഡിയോ കാണുകയാണെന്നുമൊക്കെ ദയ പറഞ്ഞിരുന്നു.

എന്നാല്‍ ദയ മുല്ലപൂവ് ചൂടിയും കഴുത്തില്‍ മഞ്ഞ ചരട് ഇട്ടിട്ടുമൊക്കെയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ദയ വീണ്ടും വിവാഹം കഴിച്ചോ എന്ന സംശയം ചിലരില്‍ വന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കുങ്കുമം തൊട്ടിട്ടുള്ള വീഡിയോ ആയിരുന്നു പുറത്ത് വിട്ടത്. ഇതോടെ വീണ്ടും സംശയങ്ങള്‍ വര്‍ദ്ധിച്ചു. ഇക്കാര്യത്തെ കുറിച്ച് താരം കൂടുതലൊന്നും സൂചിപ്പിച്ചിട്ടില്ല.
അതീവ സുന്ദരിയായി സന്തോഷത്തോടെ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോസുമായിരുന്നു ദയ ഈ ദിവസങ്ങളിലെല്ലാം പങ്കുവെച്ചിരുന്നത്. ആയതിനാല്‍ വിവാഹം കഴിയാനും സാധ്യതയുണ്ടെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നു. ഇനി അഥവ ടിക് ടോകില്‍ വീഡിയോ ചെയ്യുന്നതിന് വേണ്ടിയോ മറ്റോ മേക്കപ്പ് ഇട്ടതാണോ എന്ന കാര്യത്തെ കുറിച്ചും വ്യക്തതയില്ല. വിവാഹവുമായി ബന്ധപ്പെട്ട വീഡിയോസ് അല്ലാത്തതിനാല്‍ അങ്ങനെയൊരു നിഗമനത്തിലും എത്താന്‍ കഴിയില്ല.

വരും ദിവസങ്ങളില്‍ താരം തന്നെ ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. ബിഗ് ബോസ് ആരംഭിച്ച് പകുതിയായതിന് ശേഷമായിരുന്നു ദയയും വീട്ടിലേക്ക് വരുന്നത്. ശേഷം കണ്ണിന് അസുഖം വന്ന് പുറത്ത് പോകേണ്ടിയും വന്നിരുന്നു. എന്നാലും കൊറോണ കാരണം ഷോ അവസാനിപ്പിക്കുന്നത് വരെ അവിടെ ഉണ്ടായിരുന്നു.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം വ്യാപകമായി സൈബര്‍ ആക്രമണം ദയയ്ക്ക് നേരെ നടന്നിരുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന ദയയുടെ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുകളുമായി വന്നവര്‍ക്കെല്ലാം തക്കതായ രീതിയില്‍ മറുപടിയും കൊടുത്തിരുന്നു.


Click it and Unblock the Notifications