എല്ലാരും ചെയ്യണ കണ്ടപ്പോള്‍ എനിക്കും ഒരു പൂതി! ടിക് ടോകിലെത്തിയ ജസ്‌ലയ്ക്ക് പറയാനുള്ളതിങ്ങനെ
സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ നിരവധി പേരായിരുന്നു ഇത്തവണ ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ മത്സരിക്കാന്‍ എത്തിയിരുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ജസ്‌ല മാടശ്ശേരി എത്തിയതും അങ്ങനെയായിരുന്നു. അഭിപ്രായങ്ങളുടെയും നിലപാടുകളുടെയും പേരിലാണ് ജസ്‌ല ശ്രദ്ധിക്കപ്പെടുന്നത്. വീട്ടിലെത്തിയ ആദ്യ ദിവസങ്ങളില്‍ തിളങ്ങി നിന്നിരുന്നു.
എന്നാല്‍ അധികം വൈകാതെ ജസ്‌ലയ്ക്ക് പുറത്തേക്ക് പോവേണ്ടിയും വന്നു. പുറത്ത് വന്നതിന് ശേഷമുളള ജസ്‌ലയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം തരംഗമായിരുന്നു. ഇപ്പോഴിതാ ടിക് ടോകിലേക്ക് കൂടി എത്തിയിരിക്കുകയാണ് താരം. എല്ലാവരും ചെയ്യുന്നത് കണ്ടപ്പോള്‍ ആഗ്രഹം തോന്നിയിട്ടാണ് താനും ടിക് ടോകിലെത്തിയതെന്ന് ജസ്‌ല പറയുന്നു.

'ഏത് കളി ; എല്ലാവരും ചെയ്യുന്നത് കണ്ടപ്പോ, എനിക്കും ഒരു പൂതി, സെല്‍ഫ് ട്രോള്‍' എന്നു പറഞ്ഞാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം ന്നെ രണ്ട് മില്ല്യണിലധികം ആളുകളാണ് ജസ്‌ലയുടെ വീഡിയോ കണ്ടു കഴിഞ്ഞത്. @jazlamadasseri7 ഏത് കളി.. :D എല്ലാരും ചെയ്യണ കണ്ടപ്പോ. എനിക്കും ഒരു പൂതി.. Self troll. original sound - devilshaiju എന്നാണ് താരം വീഡിയോയില്‍ എഴുതിയിരിക്കുന്നത്.
മറ്റൊരു ടിക് ടോക് വീഡിയോയിലൂടെ എന്ത് കൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരിക്കുന്നത് എന്നും താരം പറയുന്നുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് താത്പര്യം ഇല്ലെന്നും, എനിക്ക് കമന്റ് ചെയ്യാന്‍ പറ്റാത്തപ്പോള്‍ നിങ്ങള്‍ക്ക് കുരുപൊട്ടുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷം ഉണ്ടെന്നും ടിക് ടോക് വീഡിയോയിലൂടെ ജസ്ല പറയുന്നു.

ടിക് ടോക് താരമായി ശ്രദ്ധേയനായ ഫുക്രുവും ഇത്തവണ ബിഗ് ബോസില്‍ ഉണ്ടായിരുന്നു. ടിക് ടോകില്‍ വീഡിയോ ചെയ്തതിന്റെ പേരില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ട ആളായിരുന്നു ഫുക്രു. എന്നാല്‍ ബിഗ് ബോസിലേക്ക് വന്നതിന് ശേഷം ആ ഇമേജ് മാറ്റിയെടുക്കാന്‍ ഫുക്രുവിന് സാധിച്ചിരുന്നു. ഇപ്പോള്‍ മറ്റ് ബിഗ് ബോസ് താരങ്ങളെല്ലാവരും തന്നെ ടിക് ടോകിലുണ്ട്.
ദയ അശ്വതിയുടെ ചില വീഡിയോസ് വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ടിക് ടോകിലൂടെ ദയ പുറത്ത് വിട്ട വീഡിയോയില്‍ നിന്നും താരം വിവാഹിതയായോ എന്ന സംശയങ്ങളും വന്നിരുന്നു. മാത്രമല്ല ബാക്കിയുള്ള താരങ്ങളും ലൈവ് വീഡിയോയും മറ്റുമായി കൊറോണ കാലത്തെ മറികടക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.


Click it and Unblock the Notifications