എന്‍റെ വീട്ടില്‍ ഇതുപോലൊരു കുഞ്ഞുണ്ട്, വീഡിയോ കണ്ട് മരവിച്ചു പോയി, ജസ്ലയുടെ കുറിപ്പ് വൈറലാകുന്നു

ബിഗ് ബോസ് സീസൺ 3 യിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ വ്യക്തിയാണ് ജസ്ല മാടശ്ശേരി, പൊതുപ്രവർത്തകയായ ജസ്ല ബിഗ് ബോസിലൂടൊണ് കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. സീസൺ2 ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു ഹൗസിലെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജസ്ല മാടശ്ശേരി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റ ഫേസ് ബുക്ക് പോസ്റ്റാണ്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ സ്വന്തം പിതാവ് തല്ലിയ സംഭവത്തെ കുറിച്ചായിരുന്നു ജസ്ലയുടെ പോസ്റ്റ്. .ഉള്ളിൽ ഇത്തിരി മനസ്സാക്ഷിയുള്ളവർക്ക് ഹൃദയം തകർന്നു പോകുമെന്നാണ് താരം പറയുന്നത്, ഫേസ്ബുക്ക് പോസിന്റെ പൂർണ്ണ രൂപം ചുവടെ...

jasla madasheri

ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ സ്വന്തം പിതാവ് തല്ലുന്ന വീഡിയോ കണ്ടു .ഉള്ളിൽ ഇത്തിരി മനസ്സാക്ഷിയുള്ളവർക്ക് ഹൃദയം തകർന്നു പോകുന്ന വീഡിയോ ആണത് . അത് കണ്ട് മരവിച്ചു പോയി എന്ന് തന്നെ പറയാം,മനുഷ്യന് എങ്ങനെയാണ് ഇത്ര ക്രൂരൻ ആകാൻ കഴിയുന്നത് എന്ന് എനിക്കറിയില്ല ,ആ കുഞ്ഞിൻറെ മുഖവും കരച്ചിലും എന്നെ വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാണ് എഴുതുന്നത്.

എന്‍റെ വീട്ടില്‍ ഇതുപോലൊരു കുഞ്ഞുണ്ട്. സെറിബ്രല്‍ പാഴ്സിയാണ് അവള്‍ക്ക്. അവള്‍ക്ക് 13 വയസ്സ് കഴിഞ്ഞു. നടക്കാനോ സംസാരിക്കാനോ കഴിയില്ല..
എനിക്ക് 13 വയസ്സുള്ളപ്പോഴാണ് അവളുടെ ജനനം. അവള്‍ കൂടെ കളിക്കുന്നത് സ്വപ്നം കണ്ടുറങ്ങിയിരുന്ന എനിക്ക് പക്ഷെ ജനിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് അവളെ കയ്യിലെടുക്കാന്‍ പോലും കിട്ടിയത്. അന്നായിരിക്കണം ദൈവത്തെ ഞാനേറ്റവും കൂടുതല്‍ വെറുത്ത് തുടങ്ങിയതെന്ന് തോന്നുന്നു.

അവള്‍ പക്ഷെ ഞങ്ങള്‍ക്കൊരു ബാധ്യതതയെ ആയിരുന്നില്ല..അവളുടെ ചിരിയും കളിയും തന്നെയാണ് ഇന്നും ഞങ്ങളുടെ നിലാവ്. അവളുടെ കരച്ചിലാണ് നോവ്. നിശ്കളങ്കമായ അവളുടെ പുഞ്ചിരിയും കരുതലും കെട്ടിപ്പിടിച്ചുള്ള ഉമ്മയും ഞങ്ങള്‍ക്കെത്ര സന്തോഷമാണെന്ന് പറഞ്ഞറീക്കാനാവില്ല. അപേക്ഷയാണ്. ദയവ് ചെയ്ത് അത്തരം കുഞ്ഞുങ്ങളെ മാറ്റി നിര്‍ത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്..
കുട്ടികളെ സംരക്ഷിക്കാന്‍ ഒരുപാട് institutions ഉണ്ട്..നിങ്ങള്‍ക്ക് അവിടെ ഏല്‍പിക്കാം..ഉപദ്രവിക്കാന്‍ കഴിയുന്നവരെ മനുഷ്യരെന്ന ലേബലില്‍ കാണാന്‍ കഴിയില്ല. അപേക്ഷയാണ്. പൊന്നുപോലെ നോക്കുന്നവര്‍ക്ക്. പൊള്ളും... ജസ്ല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Recommended Video

Thank you for inspiring many including me'; Manju Warrier on Nandu's Death | FilmiBeat Malayalam

ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X