മനസ്സിനിണങ്ങിയ ആളെ തന്നെയാണ് ജീവിത പങ്കാളിയായി കിട്ടിയത്! അനുപമയെക്കുറിച്ച് പ്രദീപ് ചന്ദ്രന്‍

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്‍. ബിഗ് ബോസിന് പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു നടന്റെ വിവാഹം നടന്നത്. കരുനാഗപ്പളളി സ്വദേശി അനുപമയെ ആണ് പ്രദീപ് ചന്ദ്രന്‍ ജീവിതസഖിയാക്കിയത്. അനുപമയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു വിവാഹം നടന്നത്.

പ്രദീപ് ചന്ദ്രന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രദീപിനും അനുപമയ്ക്കും ആശംസകള്‍ നേര്‍ന്ന് ബിഗ് ബോസ് താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. വിവാഹ ചടങ്ങിന്റെ വീഡിയോ കഴിഞ്ഞ ദിവസം തല്‍സമയം തന്റെ ഫേസ്ബുക്ക് പേജിലൂടെ നടന്‍ പങ്കുവെച്ചിരുന്നു.

അതേസമയം വിവാഹ വിശേഷങ്ങള്‍

അതേസമയം വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രദീപ് ചന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അഭിനയത്തിരക്കുകള്‍ക്കിടെ വിവാഹം കഴിക്കാന്‍ വൈകിയെങ്കിലും തന്റെ മനസ്സിനിണങ്ങിയ ഒരു ജീവിത പങ്കാളിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം. നിലവില്‍ തിരുവനന്തപുരം ഇന്‍ഫോസിസില്‍ ടെക്‌നോളജി അനലിസ്റ്റായി ജോലി ചെയ്യുകയാണ് അനുപമ.

ബിഗ് ബോസില്‍ എത്തുന്നതിന്

ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് മാട്രിമോണി വഴിയാണ് അനുപമയുമായുളള ആലോചന വന്നതെന്ന് പ്രദീപ് പറയുന്നു. അന്ന് വീട്ടുകാര്‍ക്കെല്ലാം ഒകെ ആയെങ്കിലും ബിഗ് ബോസ് കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം ഉറപ്പിച്ചാല്‍ മതിയെന്നായിരുന്നും എന്റെ തീരുമാനം. തുടര്‍ന്ന് ബിഗ് ബോസില്‍ നിന്ന് ഞാന്‍ പുറത്തായ ശേഷം ഒരാഴ്ചയ്ക്കകം അനുപമയുടെ വീട്ടുകാര്‍ എന്റെ വീട്ടില്‍ വന്നു. വിവാഹം ഉറപ്പിച്ചു.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
വിവാഹം ആഘോഷമായി

വിവാഹം ആഘോഷമായി നടത്തണമെന്ന് പ്ലാന് ഉണ്ടായിരുന്നെങ്കിലും അതിന് സാധിച്ചില്ല. എറ്റവും സങ്കടം എന്റെ ചേട്ടന് വിവാഹത്തില്‍ പങ്കെടുക്കാനായില്ല എന്നതാണ്. അവന്‍ അയര്‍ലണ്ടിലാണ്. വിവാഹം ഉറപ്പിച്ച ശേഷമാണ് പോയത്. വിവാഹത്തിന് വരാം എന്ന് കരുതിയെങ്കിലും ലോക് ഡൗണ്‍ കാരണം അവിടെ കുടുങ്ങി.

ഒടുവില്‍ ഇനി

ഒടുവില്‍ ഇനി നോക്കിയിരുന്ന് കല്യാണം നീട്ടണ്ട എന്ന് അവന്‍ പറഞ്ഞു. ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ ഇതാണ് ശരിയായ സമയം എന്നു തോന്നിയെന്നും ശരിയായ ആളെ കിട്ടിയപ്പോള്‍ തീരുമാനം ഉറപ്പിച്ചെന്നും നടന്‍ പറഞ്ഞു. വിവാഹത്തിന് മുന്‍പ് എന്നെക്കുറിച്ചുളള എല്ലാ കാര്യങ്ങളും ഞാന്‍ അനുപമയോട് പറഞ്ഞിരുന്നു. എന്റെ ശീലങ്ങളുള്‍പ്പെടെ തുറന്നുപറഞ്ഞു.

ബിഗ് ബോസ് കൂടി

ബിഗ് ബോസ് കൂടി കണ്ട് എന്റെ ഏകദേശ സ്വഭാവം മനസ്സിലാക്കി ഓകെ അല്ലെങ്കില്‍ വിട്ടേക്കൂ. എന്നായിരുന്നു എന്റെ നിലപാട്. പക്ഷേ അനുപമയക്ക് ഒകെയായിരുന്നു. ബിഗ് ബോസ് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു എന്നും പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍ വന്നെങ്കിലും അതൊന്നും നേരിട്ട് ബാധിച്ചില്ലെന്നും അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X