പവനെ ഇടിക്കൂട്ടിലെ രാജാവാക്കി രഘു! ആര്യയുമായിട്ടും ശത്രുതയൊന്നുമില്ല! രസകരമായ കണ്ടുപിടുത്തവുമായി രഘു
ബിഗ് ബോസ് പകുതി വഴിയില്‍ അവസാനിപ്പിച്ചത് മത്സരാര്‍ഥികളെ പോലെ തന്നെ പ്രേക്ഷകരിലും നിരാശയാണ് നല്‍കിയത്. ഷോ നിര്‍ത്തിയതോടെ പുറത്ത് വന്ന മത്സരാര്‍ഥികള്‍ രസകരമായ പല വെളിപ്പെടുത്തലുകളുമാണ് നടത്തി കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യങ്ങളിലൂടെ ഓരോരുത്തരും പങ്കുവെക്കുന്ന ഫോട്ടോസും കുറിപ്പുകളുമെല്ലാം തരംഗമാവാറുണ്ട്.
ഇപ്പോഴിതാ ആര്‍ ജെ രഘു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രവും അതിന് താഴെ എഴുതിയ കുറിപ്പുമാണ് വൈറലാവുന്നത്. ബിഗ് ബോസ് താരമായിരുന്ന പവന്‍ ജിനോ തോമസിനെ കുറിച്ചുള്ള രസകരമായ നിഗമനങ്ങളായിരുന്നു രഘു പങ്കുവെച്ചത്. ഇതിന് മുന്‍പ് ആര്യയെ കുറിച്ചും സമാനമായൊരു കുറിപ്പ് രഘു എഴുതിയിരുന്നു.

ബിഗ് ബോസ്സിലെ പവന്‍ ജിനോ തോമസ് - ഡുവെയിന്‍ ജോണ്‍സണ്‍ (ദി റോക്ക്). കാലിഫോര്‍ണിയയിലെ ഫുട്‌ബോള്‍ (അമേരിക്കന്‍ സോക്കര്‍) മൈതാനത്തു നിന്നും WWF ന്റെ ഇടിക്കൂട്ടിലേക്കു കയറുന്നത് 'ഡുവെയിന്‍ ജോണ്‍സണിലെ' നിശ്ചയ ദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രം. 1996 ഇല്‍ WWF Survivor Series CÂ മിന്നുന്ന വിജയം. ചെറിയ കാലയളവില്‍ ഇടിക്കൂട്ടിലെ രാജാവ്.

മുന്‍കോപി, ചട്ടമ്പി എന്നീ നിലകളില്‍ റിങ്ങില്‍ പ്രശസ്തനായ 'റോക്ക് ' വളരെ പെട്ടന്ന് പരിക്ക് മൂലം തന്നെ കരിയര്‍ അവസാനിപ്പിക്കുന്നു. ആരാധകര്‍ കാത്തിരുന്ന പോലെ ഡുവെയില്‍ ജോണ്‍സന്‍ ഹോളിവുഡിന്റെ മാസ്മരികലോകത്ത് 'മമ്മി റിട്ടേണ്‍സിലെ സ്‌കോര്‍പ്പിയോണ്‍ കിങ്ങായി' എത്തുന്നു. ഇന്ന് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സിനിമകളില്‍ നായകനടനാണ് 'ദി റോക്ക്' . ശരീരം കൊണ്ടും അഭിനയം കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ച ഡുവെയിന്‍ ജോണ്‍സണ്‍ (ദി റോക്ക് ) പോലെ പവനും വിസ്മയിപ്പിക്കാന്‍ തുടങ്ങട്ടെ. എന്നുമായിരുന്നു പവനെ കുറിച്ച് രഘു എഴുതിയത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയ താരമായിരുന്നു പവന്‍ ജിനോ തോമസ്. മറ്റൊരു മത്സരാര്‍ഥിയായിരുന്ന സുജോ മാത്യുവിന്റെ ബന്ധു കൂടിയായിരുന്നു പവന്‍. വന്ന ദിവസം മുതല്‍ ഏറ്റവും ആക്ടീവായി നിന്ന പവന്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തേക്ക് പോയി. ആദ്യം കണ്ണിന് ചികിത്സയ്ക്ക് പോയി തിരിച്ച് വന്നെങ്കിലും വൈകാതെ നടുവിന് വേദന വന്നതോടെയാണ് മത്സരം അവസാനിപ്പിച്ച് വീട്ടില്‍ പോകാന്‍ തീരുമാനിക്കുന്നത്. എങ്കിലും വലിയൊരു വിഭാഗം ആരാധകരെ സൃഷ്ടിക്കാന്‍ പവന് സാധിച്ചിരുന്നു.

മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുന്നതിന് വേണ്ടി ഒരു ഗ്രൂപ്പീസം അവിടെ ഉണ്ടായിരുന്നു. രഘുവും ആര്യയും രണ്ട് ഗ്രൂപ്പുകളില്‍ നിന്നവരാണ്. എന്നാല്‍ പുറത്തിറങ്ങിയതോടെ ആ പിണക്കങ്ങളെല്ലാം എല്ലാവരും മറന്നിരിക്കുകയാണ്. പവന്‍ ജിനോ തോമസിനെ കുറിച്ച് പറഞ്ഞത് പോലെ തന്നെ ആര്യയെ കുറിച്ചും ഉപമിച്ചിരിക്കുകയാണ് രഘുവിപ്പോള്‍. പ്രശസ്ത വനിതാ പോള്‍വാള്‍ട്ട് താരം എലേന ഇസിന്‍ബയേവയാണ് ആര്യയുടെ സ്വഭാവത്തെ കുറിച്ച് പറയാന്‍ രഘു ഉപയോഗിച്ചത്.
Recommended Video

'ബിഗ് ബോസ്സിലെ ആര്യ: എലേന ഇസിന്‍ബയേവ. ലോകത്തെ ഏറ്റവും മികച്ച വനിതാ പോള്‍വാള്‍ട്ട് താരം. പഴയ സോവിയറ്റ് യൂണിയനിലെ വോള്‍ഗോ ഗാര്‍ഡിലെ പൈന്‍ മരകൊമ്പില്‍ അച്ഛനൊപ്പം ഉയരങ്ങള്‍ കീഴടക്കാന്‍ പഠിച്ച പെണ്‍കുട്ടി. 5.05 മീറ്റര്‍ ഉയരത്തില്‍ ഒളിമ്പിക്‌സ് റെക്കോഡ് ചാടി കടക്കുമ്പോഴും ബയേവയെ ചുറ്റി ആരോപണങ്ങള്‍ കറങ്ങിക്കൊണ്ടിരുന്നു. പിന്നീട്, വിവാദത്തിന്റെ ലൈന്‍ ബാര്‍ സത്യത്തിന്റെ പോള്‍ കൊണ്ട് ചാടിക്കടന്ന് ബയേവ ജമ്പിങ് പിറ്റിലേക്കു സേഫ് ആയി ലാന്‍ഡ് ചെയ്തു.


Click it and Unblock the Notifications