ബിഗ് ബോസിലെ രാജിനി ചാണ്ടി ചില്ലറക്കാരിയല്ല! രസകരമായ സാമ്യം കണ്ടെത്തി ആര്‍ ജെ രഘു
ചെറിയ കളികളല്ല, കളികള്‍ വേറെ ലെവല്‍ എന്ന ടാഗ് ലൈനോട് കൂടി എത്തിയ ബിഗ് ബോസ് രണ്ടാം സീസണ്‍ അവസാനിച്ചത് പ്രേക്ഷകരെയും നിരാശയിലാക്കി. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ 75 ദിവസങ്ങളോളം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു നിര്‍ത്തിയത്. പുറത്ത് വന്നതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റുകള്‍ പങ്കുവെച്ച് കൊണ്ടിരിക്കുകയാണ് താരങ്ങള്‍.
ആര്‍ ജെ രഘു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുന്ന ചില പോസ്റ്റുകളാണ് ശ്രദ്ധേയം. ബിഗ് ബോസില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന സഹമത്സരാര്‍ഥികളെ കുറിച്ചുള്ള രസകരമായ കാര്യമാണ് രഘു പങ്കുവെക്കുന്നത്. പ്രധാനപ്പെട്ട കാര്യം ഹോളിവുഡ് താരങ്ങളെയോ പ്രശസ്ത കായിക താരങ്ങളുമായി സാമ്യപ്പെടുത്തുന്നു എന്നതാണ്.

ഓരോ ദിവസം ഓരോ മത്സരാര്‍ഥികളെ കുറിച്ചാണ് പറയുന്നത്. ആര്യ, പവന്‍ ജിനോ തോമസ് എന്നിവരെ കുറിച്ചുള്ള പോസ്റ്റുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ രഘു പങ്കുവെച്ചത്. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് ആദ്യമെത്തിയ മത്സരാര്‍ഥി രാജിനി ചാണ്ടിയെ കുറിച്ചാണ് രഘു പറഞ്ഞിരിക്കുന്നത്. ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ് വുഡുമായിട്ടാണ് രാജിനി ചാണ്ടിയെ ഉപമിച്ചിരിക്കുന്നത്.
'ബിഗ് ബോസ്സിലെ രാജിനി ചാണ്ടി- ക്ലിന്റെ ഈസ്റ്റ് വുഡ്. ഹോളിവുഡിലെ മുടിചൂടാ മന്നന്‍. 90 ആം വയസിലേക്കു പ്രവേശിക്കുമ്പോഴും സിനിമയുടെ മാസ്മരിക ലോകത്ത് ചാരുകസേര ഇട്ടിരിക്കുന്ന ആള്‍. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്ന് വേണ്ട ആധുനിക സിനിമയുടെ എല്ലാ മേഖലകളിലും എന്നും വിഹരിക്കുന്ന ഇതിഹാസം. 2019 ഇല്‍ ഇറങ്ങിയ 'Richard Jewell ' ഈസ്റ്റ് വുഡ് തന്റെ 90 ആം വയസ്സില്‍ സംവിധാനം നിര്‍വഹിച്ചത്. ഒരു മത്സരത്തിന് തന്റെ പ്രായം ഒരു പ്രശ്‌നമേ അല്ല എന്ന സ്പിരിറ്റ് ഉള്ള ആളാണ് രാജിനി ചാണ്ടിയും'. എന്നാണ് രഘു പറയുന്നത്.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരും നിരാശയിലായിരിക്കുകയാണ്. സിനിമകളുടെയും സീരിയലുകളുടെയുമെല്ലാം ചിത്രീകരണം അവസാനിപ്പിച്ചു. ബിഗ് ബോസ് പോലെയുള്ള റിയാലിറ്റി ഷോയും നിര്‍ത്തി വെച്ചു. കഴിഞ്ഞ മാസങ്ങളില്‍ ബിഗ് ബോസ് മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി വരികയായിരുന്നു.
Recommended Video
ജനുവരി അഞ്ചിനായിരുന്നു പതിനേഴ് മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 2 ആരംഭിക്കുന്നത്. ഇതുവരെ മറ്റൊരു ബിഗ് ബോസ് സീസണുകളിലും സംഭവിക്കാത്ത ചില മുഹൂര്‍ത്തങ്ങള്‍ മലയാളത്തില്‍ നടന്നിരുന്നു. പല പ്രതിസന്ധികളും ഉടലെടുത്തതിന് പിന്നാലെ കൊറോണ വൈറസും എത്തി. ഇതോടെ പരിപാടി നിര്‍ത്തി വെക്കുകയായിരുന്നു.


Click it and Unblock the Notifications