twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതമാകുന്ന റിങ്ങിലെ സൂപ്പര്‍ മത്സരാര്‍ത്ഥിയായി വീണ മാറട്ടെ, വീണ നായരെ കുറിച്ച് പറഞ്ഞ് രഘു

    |

    ബിഗ് ബോസിലെ താരങ്ങളെ കുറിച്ചുള്ള രസകരമായ റിവ്യൂസുമായി എത്തി രഘു പ്രശംസ നേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ ഓരോ ദിവസവും ഓരോ മത്സരാര്‍ഥിയെ കുറിച്ചായിരുന്നു രഘു സംസാരിച്ചത്. ആര്യ, പവന്‍, പരീക്കുട്ടി, അമൃത, അഭിരാമി, പ്രദീപ് ചന്ദ്രന്‍ എന്നിങ്ങനെയുള്ളവരെ കുറിച്ചെല്ലാം രഘു സംസാരിച്ച് കഴിഞ്ഞു.

    സഹമത്സരാര്‍ഥികളെ കുറിച്ച് ഹോളിവുഡ് താരങ്ങളുടെ കഥയോ കായിക താരങ്ങളുടെ കഥയോ ആണ് രഘു പറയാറുള്ളത്. ഇപ്പോഴിതാ വീണ്ടുമെത്തിയ രഘു നടി വീണ നായരെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ബിഗ് ബോസിലെ വീണാ നായര്‍ മൈക്കല്‍ ജെറാഡ് ടൈസന്റെ കഥയുമായി സാമ്യപ്പെടുത്തിയാണ് ഉപമിച്ചിരിക്കുന്നത്.

     രഘു പറയുന്നതിങ്ങനെ

    ന്യുയോര്‍ക്കിലെ ബ്രുക്‌ളിനില്‍ അരമതില്‍ പൊക്കമുള്ള വീട്ടില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച മൈക്കിന് ചെറു പ്രായത്തില്‍ അമ്മയെ നഷ്ടമായി . 16 ആം വയസ്സില്‍ ബോക്‌സിങ് ട്രെയിനിങ് തുടങ്ങി. 18 ആം വയസ്സില്‍ പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്തേക്ക് എത്തിയ ആദ്യ മത്സരത്തില്‍ എതിരാളിയെ ഫസ്റ്റ് റൗണ്ടില്‍ തോല്‍പിച്ചാണ് 'മൈക്ക് ടൈസണ്‍' വരവറിയിച്ചത്. 20 ആം വയസ്സിനു മുന്നേ ഇടിക്കൂട്ടില്‍ ടൈസണ്‍ രാജാവായി. ലോകം മുഴുവന്‍ ശ്രദ്ധിച്ച ടൈസന്റെ നോക്ക് ഔട്ടുകള്‍ 70 മുതല്‍ 100 കിലോ വരെ ഭാരത്തിലുള്ള ടൈസണ്‍ സ്പെഷല്‍ 'ഇടികള്‍' എതിരാളികള്‍ക്കു താങ്ങാതെയായി.

     രഘു പറയുന്നതിങ്ങനെ

    ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ബോക്‌സിങ് മത്സരങ്ങളില്‍ ആരാധകര്‍ മൈക്കിന്റെ കൈ ചൂട് കാണാന്‍ തിങ്ങി കൂടി. 1995 ഇല്‍ ലോകത്തെ ഏറ്റവും പണക്കാരനായ കായിക താരമായി മൈക്ക് മാറി. ബോക്‌സിങ്ങില്‍ മാത്രമല്ല കലാ രംഗത്തും സിനിമാ രംഗത്തും ടൈസണ്‍ സജീവമായി. 'ബോക്‌സിങ് വേര്‍ഡ് ടൂറിനായി' ലോകത്തെ പ്രധാന നഗരങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കുടുംബത്തെ കൂടെ കൂട്ടാന്‍ പറ്റാത്ത വിഷമം അദ്ദേഹം തീര്‍ത്തിരുന്നത് ആ നഗരങ്ങളില്‍ പിന്നീട് കുടുബത്തോടൊപ്പം താമസിക്കാന്‍ വീട് വാങ്ങിയായിരുന്നു.

    രഘു പറയുന്നതിങ്ങനെ

    പൊതുവെ സഹൃദയനും പൊതു സഹായിയുമായ മൈക്ക് ടൈസണ്‍ മത്സര സമയത്ത് അങ്ങനെയേ ആയിരുന്നില്ല. റിങ്ങിനു പുറത്തു നിന്ന് തന്നെ പ്രകോപനം സൃഷ്ടിച്ചാണ് മൈക്ക് മത്സരങ്ങള്‍ക്ക് എത്തിയിരുന്നത്. ഇടിക്കൂട്ടില്‍ എതിരാളിയെ നോക്ക് ഔട്ടിലൂടെ (മത്സരം പൂര്‍ത്തിയാവുന്നതിന് മുന്നേ ഇടിച്ചു കീഴ്‌പെടുത്തുക ) തോല്‍പ്പിക്കുക എന്ന ലക്ഷ്യം അദ്ദേഹം മനസില്‍ സൂക്ഷിച്ചു. 1997 ഇവാന്‍ഡര്‍ ഹോളിഫീല്‍ഡുമായുള്ള വാശിയേറിയ മത്സരത്തിനിടെ ബോക്‌സിങ് നിയമങ്ങള്‍ക്കു അപ്പുറം കാര്യങ്ങള്‍ വന്‍ വിവാദമായി

     രഘു പറയുന്നതിങ്ങനെ

    പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്തു നിന്നും ടൈസണ് മാറി നില്‍ക്കേണ്ടി വന്നു. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് ടൈസണ്‍ തിരിച്ചു വന്നു. പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങില്‍ ഹെവി വെയിറ്റ് വിഭാഗത്തില്‍ 58 മത്സരങ്ങളില്‍ 50 ഉം ജയിച്ച ടൈസണ്‍ ഇന്നും ലോക ബോക്‌സിങ് രംഗത്തെ അത്ഭുതവും ആവേശവുമാണ്. ന്യൂയോര്‍ക്കിലെ തെരുവുകളിലെ നഷ്ട്ട ബാല്യങ്ങളുടെ ഓര്‍മകളില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ബോക്‌സിങ് റിങ്ങിലേക്കു പറന്നുയര്‍ന്ന ടൈസണ്‍ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും മാതൃകയായി ലോകത്തിനു മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്നു.

     രഘു പറയുന്നതിങ്ങനെ

    ജീവിതമാകുന്ന റിങ്ങിലെ സൂപ്പര്‍ മത്സരാര്‍ത്ഥിയായി, കലയുടെ ലോകത്തെ എവര്‍ ഗ്രീന്‍ ചാമ്പ്യനായി, അഭിനയ ലോകത്തെ മായ്ക്കാനാവാത്ത സാന്നിദ്ധ്യമായി വീണയ്ക്ക് മാറാന്‍ കഴിയട്ടെ. എന്നുമാണ് വീണയെ കുറിച്ച് രഘു പറഞ്ഞിരിക്കുന്നത്.

    English summary
    Bigg Boss Malayalam Season 2 Fame Raghu Talks About Veena Nair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X