'മുട്ടയിലെ കൂടോത്രം', സിനിമ ഫീൽഡിൽ കയറാൻ പറ്റാത്തത് ഇതുകൊണ്ടോ, മറുപടിയുമായി രജിത് കുമാർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ പിന്നീട് മലയാളത്തിലേയ്ക്കും തുടങ്ങുകയായിരുന്നു. 2018 ലാണ് ബിഗ് ബോസ് മലയാളം പതിപ്പ് ആരംഭിക്കുന്നത്. സാബുമോൻ, പേളി മാണി, രഞ്ജിനി ഹാരിദാസ് തുടങ്ങിയവർ മത്സരാർഥികളായി എത്തിയ ഷോ വൻ വിജയമായിരുന്നു. സാബു മോൻ ആയിരുന്നു ആദ്യ സീസണിൽ വിജയി ആയത്. സീസൺ ഒന്ന് വൻ വിജയമായതിനെ തുടർന്ന് 2020 ൽ രണ്ടാം സീസൺ ആരംഭിക്കുകയായിരുന്നു. മോഹൻലാൽ അവതാരകനായ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ആര്യ, വീണ,പാഷാണം ഷാജി അമൃത സഹോദരി അഭിരാമി സുരേഷ് എന്നിവരായിരുന്നു മത്സരാർഥികളായി എത്തിയത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 2 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഡോക്ടർ രഞ്ജിത് കുമാർ. ഷോയിൽ വന്നതിന് ശേഷമാണ് ഡോക്ടർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങൾക്കൊപ്പമാണ് രജിത് കുമാർ ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ബിഗ് ബോസ് സീസൺ 2 ൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥിയായിരുന്നു ഡോക്ടർ രജിത് കുമാർ.

നിയമലംഘനത്തെ തുടർന്നാണ് രജിത്ത് കുമാറിനെ 69ാം ദിവസം ഷോയിൽ നിന്ന് പുറത്താക്കുന്നത്. മറ്റൊരു മത്സരാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ബിഗ് ബോസിന്റെ നടപടി. രജിത്ത് കുമാറിനെ പുറത്താക്കിയത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.തുടർന്ന് ബിഗ് ബോസ് ഷോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയിരുന്നു. രജിത്ത് കുമാർ പോയതിന് തൊട്ട് പിന്നാലെ തന്നെ കൊവിഡിനെ തുടർന്ന് ഷോയും നിർത്തി വയ്ക്കുകയായിരുന്നു.

ബിഗ് ബോസിലെ ആക്ടീവ് മത്സരാർഥിയായിരുന്നു രജിത് കുമാർ.എന്നാൽ ബിബി സീസൺ 2 ന് ശേഷം താരത്തെ അധികം സ്ക്രീനിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിത അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് . ബിഗ് ബോസ് സീസൺ 2 മത്സരാർഥിയും ഗായികയുമായ അമൃത സുരേഷുമായുള്ള ലൈവിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്കും താരം മറുപടി നൽകിയിട്ടുണ്ട്.

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം നിരവധി ഓഫറുകൾ വന്നിരുന്നു. ലാലേട്ടൻ തന്റെ രണ്ട് സിനിമകളിൽ ചാൻസ് തരാമെന്ന് പറഞ്ഞിരുന്നു. ആ രണ്ട് സിനിമകളുടേയും വർക്ക് കഴിഞ്ഞു. ദിലീപ്, ജയസൂര്യ ചിത്രങ്ങളിൽ നിന്നൊക്കെ ഓഫർ വന്നിരുന്നു. എന്നാൽ ഇതൊന്നും കൊറോണ ആയത് കൊണ്ട് നടന്നില്ല. എന്നാൽ അടുത്ത ഇടയ്ക്ക് ഞാൻ കേട്ടിരുന്നു. തനിക്ക് ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുകയാണെന്ന്. കൊണ്ടാണ് ഈ ഫീൽഡിൽ കയറാൻ പറ്റാത്തത്.
Recommended Video

എല്ലാ ശക്തികളിലും വിശ്വസിക്കുന്ന ആളായത് കൊണ്ട് തന്നെ ഇതിനെ താൻ പൂർണ്ണമായും തള്ളി കളയുന്നില്ല. ഒരാൾ തകരാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കും. അതിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആർക്കും ഒരു ദേഷം ഉണ്ടാക്കാതെയിരിക്കുക. ചതി, വഞ്ചന, തരികിട ഇതൊക്കെ ഇപ്പോഴും നമ്മുടെ പിന്നാലെ നടക്കുന്ന കാര്യമാണെന്ന് അറിയമല്ലോ എന്നും രജിത് കുമാർ പറയുന്നു.


Click it and Unblock the Notifications